അഗ്രി ബിസിനസ് സംരംഭം തുടങ്ങുവാൻ സൗജന്യ പരിശീലനം

കാർഷിക മേഖലയിലെ സംരംഭകത്വവും തൊഴിൽ സാധ്യതകളും വർധിപ്പിക്കുന്നതിനായി കാർഷിക സർവകലാശാലയിലെ വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ അഗ്രികൾച്ചറൽ ഇന്നൊവേഷൻസ് ആൻഡ് ടെക്നോളജി ട്രാൻസ്ഫർ (CAITT), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ മാനേജ്മെന്റ് (MANAGE), ഹൈദരാബാദ് എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന അഗ്രി-ക്ലിനിക്‌സ് ആൻഡ് അഗ്രി-ബിസിനസ് സെന്റേഴ്‌സ് (AC&ABC)എന്ന 45 ദിവസത്തെ സൗജന്യ സംരംഭക പരിശീലന പരിപാടിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിൽ 25 പേർക്ക് മാത്രമായിരിക്കും പരിശീലനത്തിലേക്ക് പ്രവേശനം. അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, ഡയറി സയൻസ്, അനിമൽ ഹസ്‌ബൻഡറി, ഫിഷറീസ്, ഫോറസ്ട്രി, അഗ്രികൾച്ചറൽ എഞ്ചിനീയറിങ്, ബയോടെക്നോളജി, ഹോം സയൻസ്, കമ്മ്യൂണിറ്റി സയൻസ്, ഫുഡ് ടെക്നോളജി, ഫുഡ് ന്യൂട്രിഷൻ & ഡയറ്ററ്റിക്സ്, എൻവയോൺമെന്റൽ സയൻസ്, ബോട്ടണി, സുവോളജി, കെമിസ്ട്രി തുടങ്ങിയ വിഷയങ്ങളിലേതെങ്കിലും ബിരുദം ഉള്ളവർക്കും, +2 വിജയിച്ചതിന് ശേഷം മൂന്നു വർഷത്തെ അഗ്രികൾച്ചർ/ അനുബന്ധ ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. പ്രായപരിധി 21 മുതൽ 60 വയസ് വരെയാണ്.
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് വ്യക്തിഗത സംരംഭങ്ങൾക്കായി പരമാവധി 20 ലക്ഷം രൂപ വരെയും, അഞ്ചംഗ ഗ്രൂപ്പുകൾക്ക് ഒരു കോടി രൂപ വരെയും ബാങ്ക് വായ്പ ലഭിക്കും. വനിതകൾക്കും പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്കും 44 ശതമാനം വരെയും മറ്റ് വിഭാഗങ്ങൾക്ക് 36 ശതമാനം വരെയും വായ്പാ സബ്സിഡി ലഭ്യമാണ്. വായ്പാ സഹായത്തിനുള്ള പരമാവധി പ്രായപരിധി 62 വയസാണ്. ഭക്ഷണവും താമസവും ഉൾപ്പെടെയുള്ള  ഈ സൗജന്യ പരിശീലന പരിപാടിയുടെ അടുത്ത ബാച്ച് 2026 ഫെബ്രുവരി 10ന് ആരംഭിക്കും. ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ https://acabcmis.gov.in എന്ന വെബ്സൈറ്റ് മുഖേന 2026 ഫെബ്രുവരി 5നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 8891540778, 6379484445, 6282832213 എന്നീ ഫോൺ നമ്പറുകളിലോ, caittvellayani@kau.in എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

Web Desk

Recent Posts

മത്തി സിനിമ ചിത്രീകരണം ആരംഭം കുറിച്ചു

വിഷ്യൽ മീഡിയാ രംഗത്ത് ഏറെക്കാലം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുകയും, നാദബ്രഹ്മം, സൂര്യ ഗീതം, പച്ചക്കിളി(തമിഴ്)എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത…

4 hours ago

ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ ഭാഗമായി പ്രമുഖ ബ്രാൻഡുകൾ

കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് കൂടുതൽ കരുത്ത് പകർന്നുകൊണ്ട് പ്രമുഖ ബ്രാൻഡുകൾ പങ്കാളിത്തം പ്രഖ്യാപിച്ചു. നാലാം പതിപ്പിലും…

4 hours ago

പ്ലാൻ ചിത്രീകരണം പൂർത്തിയായി.തീയേറ്ററിലേക്ക്

മലയാള സിനിമയിൽ പുതുമയുള്ളൊരു പ്രമേയം  തികഞ്ഞ പ്ലാനിംങ്ങോട് കൂടി ചിത്രീകരിച്ച പ്ലാൻ എന്ന മലയാള സിനിമയുടെ ചിത്രീകരണം മൂന്നാർ, കൊച്ചി,…

4 hours ago

റോഡരികിൽ കൂറ്റൻ പെരുമ്പാമ്പ്

ആറ്റിങ്ങൽ: റോഡരുകിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് വാഹന യാത്രക്കാർ ഞെട്ടി കീഴാറ്റിങ്ങൽ മദർ ഇന്ത്യാ സ്കൂളിന് സമീപമാണ് കഴിഞ്ഞ ദിവസം…

22 hours ago

ആറ്റുകാൽ അംബാ പുരസ്‌കാരം ഇക്കുറി പദ്മഭൂഷൻ മോഹൻലാലിന്

ആറ്റുകാൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രട്രസ്റ്റ് നൽകുന്ന ആറ്റുകാൽ അംബാ പുരസ്‌കാരം ഈ പ്രാവശ്യം പദ്മഭൂഷൻ മോഹൻലാലിന് സമ്മാനിയ്ക്കും.50,000 രൂപയും ആറ്റുകാൽ…

3 days ago

ക്രൈസ്തവ സമൂഹത്തിനെതിരേയുളള അക്രമങ്ങൾ അപലപനീയം-ശശി തരൂർ എം.പി

തിരുവനന്തപുരം:രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കെതിരേയുളള അക്രമങ്ങൾ അപലപനീയമെന്ന് ശശി തരൂർ എം.പി.പാളയം എൽ.എം.എസ് കോമ്പൌണ്ടിൽ നടക്കുന്ന ട്രിവാൻഡ്രം ഫെസ്റ്റിൽ ക്രിസ്തുമസ്സന്ദേശം…

3 days ago