അർബൻ അഗ്രികൾച്ചർ ഹാൻഡ്‌ബുക്കിന്റെയും ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമിന്റെയും പ്രകാശനം നടത്തി

നഗര കൃഷിയെ ശാസ്ത്രീയവും സുസ്ഥിരവുമായ രീതിയിൽ പ്രോത്സാഹിപ്പിക്കുന്നതിനായി സെന്റർ ഫോർ അഗ്രികൾച്ചറൽ ഇന്നൊവേഷൻസ് ആൻഡ് ടെക്നോളജി ട്രാൻസ്ഫർ (കൈറ്റ്), വെള്ളായണി തയ്യാറാക്കിയ ‘അർബൻ അഗ്രികൾച്ചർ ഹാൻഡ്‌ബുക്കിന്റെയും ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമിന്റെയും പ്രകാശനം കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ബി. അശോക് ഐ.എ.എസ്  നിർവ്വഹിച്ചു. ചടങ്ങിൽ കാർഷിക സർവകലാശാല ഡീൻ ഓഫ് ഫാക്കൽറ്റി ഡോ.ജേക്കബ് ജോൺ, ദക്ഷിണ മേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. ശാലിനി പിള്ള, കൈറ്റ് മേധാവി ഡോ. ശ്രീദയ ജി എസ് എന്നിവർ സംസാരിച്ചു.

നഗരപരിസരങ്ങളിൽ കൃഷി ആരംഭിക്കാനും വികസിപ്പിക്കാനും ആഗ്രഹിക്കുന്നവർക്കായി തയ്യാറാക്കിയ ഹാൻഡ്‌ബുക്ക്, നഗര കൃഷിയുടെ അടിസ്ഥാന ആശയങ്ങൾ, പ്രധാന വിളകളുടെ കൃഷിരീതികൾ, പരിപാലന മാർഗങ്ങൾ, വിളവെടുപ്പ്, വിപണന സാധ്യതകൾ എന്നിവ ഉൾക്കൊള്ളുന്ന സമഗ്രമായ റോഡ്മാപ്പാണ്. കൂടാതെ കാർഷിക സർവകലാശാലയുടെ കീഴിലുള്ള കാർഷിക കോളേജ് വെള്ളായണിയുടെ വിവിധ വിഭാഗങ്ങളിൽ നിന്നും ലഭ്യമാകുന്ന സേവനങ്ങളുടെ പട്ടികയും ഉൾപ്പെടുത്തിയിരിക്കുന്നു.

CAITT, വെള്ളായണി രൂപകൽപ്പന ചെയ്ത അർബൻ അഗ്രികൾച്ചർ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോം തിരുവനന്തപുരം നഗരപരിധിയിൽ ടെറസ്, വീട്ടുവളപ്പുകൾ, കൃഷിയിടങ്ങൾ എന്നിവിടങ്ങളിൽ കൃഷി ചെയ്യുന്ന കർഷകരെ പിന്തുണയ്ക്കുന്നതിനായാണ് ആരംഭിക്കുന്നത്. ഈ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ കർഷകർക്ക് കൃഷിയുമായി ബന്ധപ്പെട്ട സംശയങ്ങൾ ഫോട്ടോകൾ സഹിതം അറിയിക്കാനും വിദഗ്ധ സംഘത്തിലൂടെ പരിഹാരം ലഭിക്കാനും കഴിയും. കൂടാതെ, കർഷകർക്ക് തങ്ങളുടെ അധിക വിളവുകൾ ഫോട്ടോയും വിലയും ഉൾപ്പെടുത്തി പ്രദർശിപ്പിച്ച് ഉപഭോക്താക്കളുമായി നേരിട്ട് ബന്ധപ്പെടുന്നതിനുള്ള സൗകര്യവും പ്ലാറ്റ്ഫോമിൽ ഒരുക്കിയിട്ടുണ്ട്. പ്രധാന വിളകളുടെ കൃഷി മാർഗനിർദേശങ്ങൾ, വിദഗ്ധരുടെ ഹാൻഡ്‌ഹോൾഡിംഗ് സേവനം, സംശയനിവാരണ സംവിധാനം എന്നിവയിലൂടെ നഗരകൃഷിയെ കൂടുതൽ പ്രായോഗികവും ജനസൗഹൃദവുമാക്കുകയാണ് ഇവയുടെ ലക്ഷ്യം.

News Desk

Recent Posts

തിരുവനന്തപുരത്ത് സുധീര്‍ കരമന ഇടത് സ്വതന്ത്രനായി മല്‍സരിച്ചേക്കും

സിറ്റിങ് സീറ്റായ തിരുവനന്തപുരത്ത് പൊതുസ്വതന്ത്രനെയോ ജനാധിപത്യ കേരള കോൺഗ്രസിൽ നിന്നും ഒരു സ്ഥാനാർത്ഥിയെയോ കണ്ടെത്തി മല്‍സരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു സിപിഎം. സീറ്റ്…

23 hours ago

”നേമം വികസിക്കണം; അതിന് എംഎല്‍എ മാറണം, മതിയായി ഈ എംഎല്‍എയെ…”

നേമം: നേമത്തിന്റെ വികസനത്തിന് നിലവിലെ എംഎല്‍എ മാറണമെന്ന് തിരുവല്ലത്തെയും പാച്ചല്ലുരിലെയും വോട്ടര്‍മാര്‍. ഈ എംഎല്‍എയെ മതിയായി. മണ്ഡലത്തിനായി അദ്ദേഹം ഒന്നും…

23 hours ago

നേമം മണ്ഡലത്തിലെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയം കൈമനത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു

നേമം മണ്ഡലത്തിലെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയം കൈമനത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന…

24 hours ago

കരസേനയിൽ അഗ്നിവീര്‍ ആകാൻ അവസരം : ഓണ്‍ലൈന്‍ രജിസ്ട്രേഷൻ ഏപ്രിൽ 01-ന് അവസാനിക്കും

ഭാരതീയ കരസേനയിലേക്ക് അഗ്നിവീര്‍ തിരഞ്ഞെടുപ്പിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷൻ ഏപ്രിൽ 01-ന് അവസാനിക്കും. തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീസ്, 2027-ലെ അഗ്നിപത്…

2 days ago

എംഎസ്എംഇകളിൽ എഐലേക്കുള്ള മാറ്റം അനിവാര്യം: സിഐഐ കേരള

കൊച്ചി, 17 മാർച്ച് 2026: കേരളത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കൃത്രിമബുദ്ധി(എഐ) മൂലം വന്നുകൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ച്…

4 days ago

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല സജ്ജമെന്ന് കളക്ടർ

440 പുതിയ പോളിം​ഗ് ബൂത്തുകൾ മുതിർന്ന പൗരന്മാർക്ക് ഹോം വോട്ടിം​ഗ് സൗകര്യം 2026 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന്…

4 days ago