നാലാമത് ഫെഡറൽബാങ്ക് കൊച്ചി മാരത്തൺ: റൂട്ട് മാപ്പ് പുറത്തിറക്കി

>>>> റണ്ണേഴ്സിന്  മെട്രോ യാത്ര സൗജന്യം
>>>> പുലർച്ചെ മൂന്ന് മുതൽ മെട്രോയുടെ പ്രത്യേക സർവീസ്
>>>> ഫ്ലാഗ് ഓഫ് പുലർച്ചെ നാലിന് മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ

കൊച്ചി: നാലാമത് ഫെഡറൽബാങ്ക് കൊച്ചി മാരത്തണിന്റെ റൂട്ട് മാപ്പ് പുറത്തിറക്കി.
റെയ്സ് ഡയറക്ടർ ഒളിമ്പ്യൻ ആനന്ദ് മെനസസ്, ക്ലിയോസ്പോർട്സ് ഡയറക്ടർമാരായ ബൈജു പോൾ, ശബരി നായർ, ആസ്റ്റർ മെഡ്സിറ്റി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. ഷുഹൈബ് ഖാദർ എന്നിവർ ചേർന്നാണ് റൂട്ട് മാപ്പ് പുറത്തിറക്കിയത്.
മഹാരാജാസ് ഗ്രൗണ്ടിൽ നിന്ന് തുടങ്ങി  എം.ജി റോഡ്, തേവര ജംഗ്ഷൻ, ഓൾഡ് തേവര റോഡ്, ചർച്ച് ലാൻഡിംഗ് റോഡ്, ഫോർഷോർ റോഡ്, മറൈൻ ഡ്രൈവ്, ഗോശ്രീ പാലം, കലമുക്ക് ജംഗ്ഷൻ, വല്ലാർപാടം ഐസിടി ഹൈവേ, കോതാട് – മൂലമ്പിള്ളി പാലം, വല്ലാർപാടം ജംഗ്ഷൻ, ഗോശ്രീ പാലം, ചാത്യാത്ത് റോഡ്,  മറൈൻ ഡ്രൈവ്, ദർബാർ ഹാൾ റോഡ്, എം.ജി റോഡ് വഴി  വീണ്ടും മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ തന്നെ സമാപിക്കുന്ന രീതിയിലാണ് റൂട്ടിൻ്റെ ക്രമീകരണം.

ഫെബ്രുവരി എട്ടിന് പുലർച്ചെ നാലിന് മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ  ഫുൾ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്യും. ഹാഫ് മാരത്തൺ അഞ്ച് മണിക്കും പത്ത് കിലോമീറ്റർ റൺ ആറു മണിക്കും മൂന്ന് കിലോമീറ്റർ രാവിലെ 7 നും ആരംഭിക്കും.

റണ്ണേഴ്സിൻ്റെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനായി എല്ലാവിധ പരിശോധനാ സൗകര്യങ്ങളും ജീവനക്കാരുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആസ്റ്റർ മെഡ്സിറ്റി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. ഷുഹൈബ് ഖാദർ പറഞ്ഞു. ഡോക്ടർമാർ, നഴ്സസ്, പാരമെഡിക്കൽ സ്റ്റാഫ് ഉൾപ്പെടെ നൂറിലധികം ആരോഗ്യ പ്രവർത്തകരാണ്  പരിചരണത്തിനായുള്ളത്. വിവിധയിടങ്ങളിലായി പത്ത് മെഡിക്കൽ പോയിന്റുകളും അഞ്ച് ആംബുലൻസും സജ്ജമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാരത്തൺ ദിനത്തിൽ   സുഗമമായ യാത്ര ഉറപ്പാക്കുന്നതിനായി  കൊച്ചി മെട്രോ സൗജന്യ യാത്രയും പ്രത്യേക സർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ക്ലിയോ സ്പോർട്സ് ഡയറക്ടർ ബൈജു പോൾ പറഞ്ഞു. ഫെബ്രുവരി എട്ടിന് പുലർച്ചെ മൂന്ന് മുതൽ മെട്രോ  സർവീസ് ആരംഭിക്കും. ആലുവയിൽ നിന്ന് നാലു സർവീസും തൃപ്പൂണിത്തറയിൽ നിന്ന് രണ്ട് സർവീസുമാണ് നടത്തുക. 

മൂന്നു മണിക്ക് ശേഷം 4.30, 5.00, 5.30 എന്നീ സമയങ്ങളിലും ആലുവയിൽ നിന്ന് സർവീസ് ഉണ്ടാകും. തൃപ്പൂണിത്തുറയിൽ നിന്ന് മൂന്നു മണിക്ക് ശേഷം അഞ്ചു മണിക്കാകും പ്രത്യേക സർവീസ് നടത്തുക.  സൗജന്യ യാത്രയ്ക്കായി ഔദ്യോഗിക ‘മാരത്തൺ ബിബ്’ കാണിച്ചാൽ മതിയാകും. തിരികെയുള്ള യാത്ര രാവിലെ 11 മണി വരെ സൗജന്യമാണ്. കെഎംആർഎൽ നൽകുന്ന ഈ പിന്തുണ മാരത്തണിന്റെ വിജയത്തിന് വലിയ മുതൽക്കൂട്ടാണെന്നും ബൈജു പോൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ ആസ്റ്റർ മെഡ്സിറ്റി  എമർജൻസി മെഡിസിൻ കൺസൾട്ടൻ്റ്  ഡോ. സാവിത്രി,  ആസ്റ്റർ മെഡ്സിറ്റി  സ്പോർട്സ് മെഡിസിൻ കൺസൾട്ടൻ്റ് ഡോ. സിദ്ധാർത്ഥ് ഉണ്ണിത്താൻ  എന്നിവരും പങ്കെടുത്തു.

News Desk

Recent Posts

തിരുവനന്തപുരത്ത് സുധീര്‍ കരമന ഇടത് സ്വതന്ത്രനായി മല്‍സരിച്ചേക്കും

സിറ്റിങ് സീറ്റായ തിരുവനന്തപുരത്ത് പൊതുസ്വതന്ത്രനെയോ ജനാധിപത്യ കേരള കോൺഗ്രസിൽ നിന്നും ഒരു സ്ഥാനാർത്ഥിയെയോ കണ്ടെത്തി മല്‍സരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു സിപിഎം. സീറ്റ്…

3 days ago

”നേമം വികസിക്കണം; അതിന് എംഎല്‍എ മാറണം, മതിയായി ഈ എംഎല്‍എയെ…”

നേമം: നേമത്തിന്റെ വികസനത്തിന് നിലവിലെ എംഎല്‍എ മാറണമെന്ന് തിരുവല്ലത്തെയും പാച്ചല്ലുരിലെയും വോട്ടര്‍മാര്‍. ഈ എംഎല്‍എയെ മതിയായി. മണ്ഡലത്തിനായി അദ്ദേഹം ഒന്നും…

3 days ago

നേമം മണ്ഡലത്തിലെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയം കൈമനത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു

നേമം മണ്ഡലത്തിലെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയം കൈമനത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന…

3 days ago

കരസേനയിൽ അഗ്നിവീര്‍ ആകാൻ അവസരം : ഓണ്‍ലൈന്‍ രജിസ്ട്രേഷൻ ഏപ്രിൽ 01-ന് അവസാനിക്കും

ഭാരതീയ കരസേനയിലേക്ക് അഗ്നിവീര്‍ തിരഞ്ഞെടുപ്പിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷൻ ഏപ്രിൽ 01-ന് അവസാനിക്കും. തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീസ്, 2027-ലെ അഗ്നിപത്…

4 days ago

എംഎസ്എംഇകളിൽ എഐലേക്കുള്ള മാറ്റം അനിവാര്യം: സിഐഐ കേരള

കൊച്ചി, 17 മാർച്ച് 2026: കേരളത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കൃത്രിമബുദ്ധി(എഐ) മൂലം വന്നുകൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ച്…

6 days ago

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല സജ്ജമെന്ന് കളക്ടർ

440 പുതിയ പോളിം​ഗ് ബൂത്തുകൾ മുതിർന്ന പൗരന്മാർക്ക് ഹോം വോട്ടിം​ഗ് സൗകര്യം 2026 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന്…

6 days ago