തിരു: കേന്ദ്ര സർക്കാർ അവതരിപ്പിച്ച ബജറ്റ് രാജ്യത്തെ കൃഷിയിടങ്ങൾസ്വകാര്യ കുത്തക കൾക്ക് നൽകി കൃഷിയെയും കോർപ്പറേറ്റ് വൽക്കരിക്കാനുള്ള ലക്ഷ്യ ത്തിന്റെ ഭാഗമായുള്ളതാണെന്നും, കർഷരുടെ നടുവൊടിക്കുന്ന ബജറ്റാണെന്നും കർഷക കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് തോംസൺ ലോറൻസ് ആരോപിച്ചു. രാജ്യത്തിന്റെ സമ്പദ്ഘടനയും പ്രത്യുൽപ്പാദന ശേഷിയും വളർത്തുന്നവിഭാഗമാണ് രാജ്യത്തെ കർഷകർ. അവരുടെ ക്ഷേമത്തിനോ, കടങ്ങൾഎഴുതി തള്ളുന്നതിനോ ബഡ്ജറ്റിൽ ഒന്നും വക കൊള്ളിച്ചിട്ടില്ല. കർഷകർക്ക് കൃഷിയിറക്കുവാനുള്ള വിത്തും വളത്തിനും നൽകി വന്നിരുന്ന സബ്സിഡി പോലും റദ്ദാക്കി കർഷകന്റെ കൃഷിനഷ്ടത്തി ലാക്കി കൃഷിയിൽ നിന്നും പിന്തിരിപ്പിച്ച് കോർപറേറ്റ് കമ്പനികൾക്ക് കൃഷിയിടങ്ങൾ കൈമാറാനുള്ള ഗൂഢ ശ്രമത്തിന്റെ ഫലമാണ് ബഡ്ജറ്റിൽ കൃഷിയെയും കർഷകരെയും തഴയാൻ കാരണം. ഇതിനെതിരെ രാജ്യത്ത് കർഷക പ്രതിഷേധം ഉയരുമെന്നും കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് തോംസൺ ലോറൻസ് പറഞ്ഞു.

