ഡാർക്ക് ട്രാക്കിംഗ് പൂർത്തിയായി. തീയേറ്ററിലേക്ക്

നല്ലൊരു കുറ്റാന്വേഷണ കഥയുമായി എത്തുകയാണ് ഡാർക്ക് ട്രാക്കിംഗ് എന്ന ചിത്രം. ക്യാമറാമാൻ എ.കെ.ശ്രീകുമാർ രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ വർക്കുകൾ പൂർത്തിയായി. ചിത്രം തീയേറ്ററിൽ എത്താൻ തയ്യാറെടുക്കുന്നു. അരിസ്റ്റോ സുരേഷ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ, മറ്റ് പ്രമുഖ താരങ്ങളും പുതുമുഖങ്ങും അഭിനയിക്കുന്നു.

ഒരു ഓർഫനേജിനെ ചുറ്റിപ്പറ്റി നടക്കുന്ന ഒരു ആഷൻ ത്രില്ലർ ചിത്രമാണിത്. ഫാദേഴ്സ് നടത്തുന്ന ഓർഫനേജിൽ നിന്ന് പ്രിൻസ് എന്ന യുവാവ് മിസ്സിംഗ് ആകുന്നു. ഓർഫനേജിലെ കുട്ടികൾ ഡി.ജി.പിക്ക് വിവരം മെയിൽ ചെയ്യുന്നു.സൈബർ സെൽ ഓഫീസർ രാമകൃഷ്ണ [ അരിസ്റ്റോ സുരേഷ് ] യുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നു. തുടർന്നുണ്ടാകുന്ന സംഭവ ബഹുലമായ കഥ നല്ലൊരു അവതരണത്തോടെ അവതരിപ്പിക്കുകയാണ് സംവിധായകൻ എ.കെ.ശ്രീകുമാർ .

ചിത്രത്തിന്റെ ഡി.ഒ.പി കൈകാര്യം ചെയ്യുന്നതും എ.കെ.ശ്രീകുമാർ തന്നെ. വർഷങ്ങളോളം ക്യാമറാമാനായി പ്രവർത്തിച്ച എ.കെ.ശ്രീകുമാർ, ഡാർക്ക് ട്രാക്കിംഗ് ബഹുഭാഷാ ചിത്രമായാണ് ഒരുക്കുന്നത്.

ആർ.ജെ. കംബയിൻസ് ആൻഡ് ക്രീയേഷൻസിനു വേണ്ടി ജലജ എം.കെ നിർമ്മിക്കുന്ന  ഡാർക്ക് ട്രാക്കിംഗ് രചന, സംവിധാനം – എ.കെ.ശ്രീകുമാർ നിർവഹിക്കുന്നു. ക്യാമറ – എ.കെ.ശ്രീകുമാർ, ഗാന രചന – വിനോദ് കൃഷ്ണൻ ,ജീമോൻ എബ്രഹാം, സംഗീതം – സന്തോഷ് ഗോപാൽ, എഡിറ്റർ-രാജേന്ദ്ര ചോഴൻ, ബി.ജി.എം – സഞ്‌ജീവ് കൃഷ്ണൻ, ആർട്ട് – അനിൽ കോരാണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – രാജൻ ജോർജ്, ആക്ഷൻ -സുരേഷ് സുന്ദരം, കോറിയോഗ്രാഫി – മനോജ് കലാഭവൻ, മേക്കപ്പ് – രജനി, കോസ്റ്റ്യൂം – ശ്രീജ മനോജ്, സ്റ്റുഡിയോ – പി.ആർ. പ്രൊഡക്ഷൻ ചെന്നൈ, സ്റ്റിൽ – നിജേഷ് സി,പി.ആർ.ഒ – അയ്മനം സാജൻ

അരിസ്റ്റോ സുരേഷ്, നിതാരാധ, ആശാ എസ്.നായർ,  തുടങ്ങിയവരും മറ്റ് പ്രമുഖ താരങ്ങളും, പുതുമുഖങ്ങളും വേഷമിടുന്നു.ചിത്രം ഉടൻ തീയേറ്ററിലെത്തും.


അയ്മനം സാജൻ.

News Desk

Recent Posts

തിരുവനന്തപുരത്ത് സുധീര്‍ കരമന ഇടത് സ്വതന്ത്രനായി മല്‍സരിച്ചേക്കും

സിറ്റിങ് സീറ്റായ തിരുവനന്തപുരത്ത് പൊതുസ്വതന്ത്രനെയോ ജനാധിപത്യ കേരള കോൺഗ്രസിൽ നിന്നും ഒരു സ്ഥാനാർത്ഥിയെയോ കണ്ടെത്തി മല്‍സരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു സിപിഎം. സീറ്റ്…

4 days ago

”നേമം വികസിക്കണം; അതിന് എംഎല്‍എ മാറണം, മതിയായി ഈ എംഎല്‍എയെ…”

നേമം: നേമത്തിന്റെ വികസനത്തിന് നിലവിലെ എംഎല്‍എ മാറണമെന്ന് തിരുവല്ലത്തെയും പാച്ചല്ലുരിലെയും വോട്ടര്‍മാര്‍. ഈ എംഎല്‍എയെ മതിയായി. മണ്ഡലത്തിനായി അദ്ദേഹം ഒന്നും…

4 days ago

നേമം മണ്ഡലത്തിലെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയം കൈമനത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു

നേമം മണ്ഡലത്തിലെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയം കൈമനത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന…

4 days ago

കരസേനയിൽ അഗ്നിവീര്‍ ആകാൻ അവസരം : ഓണ്‍ലൈന്‍ രജിസ്ട്രേഷൻ ഏപ്രിൽ 01-ന് അവസാനിക്കും

ഭാരതീയ കരസേനയിലേക്ക് അഗ്നിവീര്‍ തിരഞ്ഞെടുപ്പിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷൻ ഏപ്രിൽ 01-ന് അവസാനിക്കും. തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീസ്, 2027-ലെ അഗ്നിപത്…

5 days ago

എംഎസ്എംഇകളിൽ എഐലേക്കുള്ള മാറ്റം അനിവാര്യം: സിഐഐ കേരള

കൊച്ചി, 17 മാർച്ച് 2026: കേരളത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കൃത്രിമബുദ്ധി(എഐ) മൂലം വന്നുകൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ച്…

1 week ago

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല സജ്ജമെന്ന് കളക്ടർ

440 പുതിയ പോളിം​ഗ് ബൂത്തുകൾ മുതിർന്ന പൗരന്മാർക്ക് ഹോം വോട്ടിം​ഗ് സൗകര്യം 2026 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന്…

1 week ago