2025 ഫെബ്രുവരി 10 ന് സെക്രട്ടറിയേറ്റ് നടയിൽ കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ പ്രഖ്യാപിച്ച ആശമാരുടെ രാപകൽ സമരമാണ് ചരിത്രം രചിച്ച ആശാ സമരമായി മാറിയത്.
266 ദിവസം നീണ്ടുനിന്ന ത്യാഗനിർഭരവും ആവേശപൂർവ്വമായ സമരത്തിലൂടെ സംസ്ഥാനത്തെ മാത്രമല്ല രാജ്യത്താകെയുള്ള ആശാവർക്കർമാർക്ക് വേണ്ടി ശ്രദ്ധേയമായ ആനുകൂല്യങ്ങൾ നേടിയെടുക്കാൻ ഈ സമരത്തിന് കഴിഞ്ഞു. അവഹേളിക്കുന്നവർക്കും ആക്ഷേപിക്കുന്നവർക്കും അറിയില്ല ഈ സമരത്തിൻറെ നേട്ടം എന്തെന്ന്
കേന്ദ്ര സർക്കാർ അനുവദിച്ചത്
1. ഇൻസെന്റീവ് – 1500
2. വിരമിക്കൽ ആനുകൂല്യം – 50,000
3.അപകട ചികിത്സ – മരണ സഹായം – 2 ലക്ഷം
4. വാർഷിക ചികിത്സാ സഹായം – 5 ലക്ഷം
5. പെൻഷൻ – 3000
സംസ്ഥാന സർക്കാരിന്റെ ഇടപെടൽ
6. ഓണറേറിയം വർദ്ധന -2000
7. ഓണറേറിയം ലഭിക്കുന്നതിനുണ്ടായിരുന്ന 10 മാനദണ്ഡങ്ങൾ പിൻവലിപ്പിച്ചു.
8. യാതൊരു ആനുകൂല്യവുമില്ലാതെ പിരിച്ചു വിടാനുള്ള ഉത്തരവ് പിൻവലിച്ചു
9. ആശമാരുടെ ജോലിയെ സംബന്ധിച്ച് പുതിയ സർക്കുലർ ഇറക്കി. (18 വർഷ ചരിത്രത്തിൽ ആദ്യം)
10. പ്രതിമാസ വേതനം എന്ന തീരുമാനം
പൊതുസമൂഹത്തിന്റെ ആകെ പിന്തുണയോടെ ഉജ്ജ്വലമായ മുന്നേറി വിജയം നേടിയ സമരത്തിൻറെ ഒന്നാം വാർഷിക ദിനത്തിൽ *ആശമാർ വീണ്ടും സെക്രട്ടറിയേറ്റിലേക്ക് മാർച്ച് ചെയ്യുകയാണ്. നേടിയെടുക്കാൻ ന്യായമായ അവകാശങ്ങൾ ഇനിയുമുണ്ട്. അവകാശ പോരാട്ടത്തിൽ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് എന്ന ഉറച്ച തീരുമാനത്തോടെ* .

