ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ കോൺഗ്രസ് നേതൃത്വത്തിന്റെ പങ്ക് തെളിഞ്ഞു വരുന്നു: മന്ത്രി ശിവൻകുട്ടി

ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ കോൺഗ്രസ് നേതൃത്വത്തിന്റെ പങ്ക് ശ്രദ്ധ  തിരിക്കാനാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിക്ക് ‘സ്ഥലകാലബോധം’ നഷ്ടപ്പെട്ടുവെന്ന തരത്തിലുള്ള തരംതാഴ്ന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ സ്ഥലകാലബോധത്തെക്കുറിച്ച് വേണുഗോപാൽ ആശങ്കപ്പെടേണ്ടതില്ല. മറിച്ച്, കോൺഗ്രസിന്റെ സമുന്നത നേതാക്കളെ സ്വർണ്ണക്കവർച്ചാ കേസിലെ പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി എങ്ങനെയാണ് സന്ദർശിച്ചതെന്ന കാര്യത്തിൽ മറുപടി പറയാനുള്ള ബാധ്യത വേണുഗോപാലിനുണ്ട്. അതീവ സുരക്ഷാ വലയത്തിലുള്ള സോണിയാ ഗാന്ധിയെ സന്ദർശിക്കാൻ സ്വർണ്ണക്കവർച്ചാ കേസിലെ പ്രതിക്ക് ആരാണ് അവസരമൊരുക്കിയത്? എ.ഐ.സി.സി ജനറൽ സെക്രട്ടറി എന്ന നിലയിൽ കെ.സി. വേണുഗോപാൽ അറിയാതെ ഇത്തരം കൂടിക്കാഴ്ചകൾ നടക്കുമോ?
ഉണ്ണിക്കൃഷ്ണൻ പോറ്റി പലതവണ സോണിയാ ഗാന്ധിയെ സന്ദർശിച്ചുവെന്ന യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവകരമാണ്. കോൺഗ്രസ് നേതാക്കൾക്ക് പോലും ലഭിക്കാത്ത ഈ അവസരം ഒരു കവർച്ചാ കേസിലെ പ്രതിക്ക് ലഭിച്ചത് ദുരൂഹമാണ്. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷണം നടത്തുമ്പോൾ സത്യങ്ങൾ പുറത്തുവരും. കള്ളനെ കൈയ്യോടെ പിടികൂടുമ്പോൾ ഉണ്ടാകുന്ന വിഭ്രാന്തിയാണ് വേണുഗോപാലിന്റെ വാക്കുകളിൽ നിഴലിക്കുന്നത്. കേരളത്തിലെ ജനങ്ങൾക്ക് എല്ലാം അറിയാം. മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ചതുകൊണ്ട് കോൺഗ്രസ് നേതാക്കളുടെ മോഷണ പ്രതികളുമായുള്ള ബന്ധം മറച്ചുവെക്കാനാകില്ല. വേണുഗോപാൽ ആദ്യം സ്വന്തം പാർട്ടിയിലെ ‘സ്വർണ്ണ’ ബന്ധങ്ങളെക്കുറിച്ച് മറുപടി പറയട്ടെ.

ശബരിമല സ്വർണക്കള്ളക്കേസിലെ അന്വേഷണം നേരിടുന്ന ഫിനാൻസ് സ്ഥാപനത്തിൽ നിന്നും കോൺഗ്രസ് നേതാവ് ആന്റോ ആന്റണി എം.പി. കോടിക്കണക്കിന് രൂപ കൈപ്പറ്റിയെന്ന വെളിപ്പെടുത്തൽ അങ്ങേയറ്റം ഗൗരവകരമാണ്. പൊതുപ്രവർത്തകർ പുലർത്തേണ്ട സുതാര്യതയ്ക്ക് വിരുദ്ധമായ ഇത്തരം ഇടപാടുകൾ കോൺഗ്രസിന്റെ ക്രിമിനൽ മുഖമാണ് തുറന്നുകാട്ടുന്നത്‌.

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എൻ.എം. രാജുവിൽ നിന്ന് 2 കോടി രൂപ വാങ്ങിയെന്ന് ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. എം.പി തന്നെ ഇത് ഭാഗികമായി സമ്മതിച്ചിട്ടുണ്ട്. ഇങ്ങിനെയുള്ള പണം ഉപയോഗിച്ചാണോ കോൺഗ്രസ് നേതാക്കൾ തിരഞ്ഞെടുപ്പിനെ നേരിടുന്നത് എന്ന് വ്യക്തമാക്കണം.

News Desk

Recent Posts

തിരുവനന്തപുരത്ത് സുധീര്‍ കരമന ഇടത് സ്വതന്ത്രനായി മല്‍സരിച്ചേക്കും

സിറ്റിങ് സീറ്റായ തിരുവനന്തപുരത്ത് പൊതുസ്വതന്ത്രനെയോ ജനാധിപത്യ കേരള കോൺഗ്രസിൽ നിന്നും ഒരു സ്ഥാനാർത്ഥിയെയോ കണ്ടെത്തി മല്‍സരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു സിപിഎം. സീറ്റ്…

6 days ago

”നേമം വികസിക്കണം; അതിന് എംഎല്‍എ മാറണം, മതിയായി ഈ എംഎല്‍എയെ…”

നേമം: നേമത്തിന്റെ വികസനത്തിന് നിലവിലെ എംഎല്‍എ മാറണമെന്ന് തിരുവല്ലത്തെയും പാച്ചല്ലുരിലെയും വോട്ടര്‍മാര്‍. ഈ എംഎല്‍എയെ മതിയായി. മണ്ഡലത്തിനായി അദ്ദേഹം ഒന്നും…

6 days ago

നേമം മണ്ഡലത്തിലെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയം കൈമനത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു

നേമം മണ്ഡലത്തിലെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയം കൈമനത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന…

6 days ago

കരസേനയിൽ അഗ്നിവീര്‍ ആകാൻ അവസരം : ഓണ്‍ലൈന്‍ രജിസ്ട്രേഷൻ ഏപ്രിൽ 01-ന് അവസാനിക്കും

ഭാരതീയ കരസേനയിലേക്ക് അഗ്നിവീര്‍ തിരഞ്ഞെടുപ്പിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷൻ ഏപ്രിൽ 01-ന് അവസാനിക്കും. തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീസ്, 2027-ലെ അഗ്നിപത്…

7 days ago

എംഎസ്എംഇകളിൽ എഐലേക്കുള്ള മാറ്റം അനിവാര്യം: സിഐഐ കേരള

കൊച്ചി, 17 മാർച്ച് 2026: കേരളത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കൃത്രിമബുദ്ധി(എഐ) മൂലം വന്നുകൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ച്…

1 week ago

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല സജ്ജമെന്ന് കളക്ടർ

440 പുതിയ പോളിം​ഗ് ബൂത്തുകൾ മുതിർന്ന പൗരന്മാർക്ക് ഹോം വോട്ടിം​ഗ് സൗകര്യം 2026 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന്…

1 week ago