സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംസ്ഥാനതല ക്യാമ്പ് : ഗവർണ്ണർ മെയ് 20ന് ഉദ്‌ഘാടനം ചെയ്യും

സ്കൂൾ വിദ്യാർത്ഥികളുടെ സമഗ്ര വ്യക്തിത്വ വികാസത്തിനായുള്ള സംസ്ഥാന പോലീസിന്റെ അഭിമാന പദ്ധതിയായ സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെ സംസ്ഥാനതല വാർഷിക സഹവാസ ക്യാമ്പ് “ഐക്യ 2026” ഉദ്‌ഘാടനം നാളെ (മെയ് 20) വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം വെങ്ങാനൂർ വി.പി.എസ് മലങ്കര ഹയർ സെക്കൻഡറി സ്കൂളിൽ കേരള സംസ്ഥാന ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിർവഹിക്കും.

ജൻഡർ ഇൻക്ലൂസിവിറ്റി അഥവാ ‘ലിംഗസമത്വം‘ എന്നതാണ് ഇത്തവണത്തെ ക്യാമ്പിന്റെ പ്രധാന വിഷയം. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ സ്റുഡന്റ്റ് പോലീസ് കേഡറ്റുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 939 കേഡറ്റുകൾ ആറുദിന ക്യാമ്പിൽ പങ്കെടുക്കും.

ഉദ്‌ഘാടന ചടങ്ങിൽ എം.എൽ.എ എം വിൻസെൻറ്, ഡെപ്യൂട്ടി മേയർ ജി എസ് ആശാനാഥ് , സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ, പോലീസ് ആസ്ഥാന എ.ഡി.ജി.പി എസ് ശ്രീജിത്ത്, ഐ.ജി എസ് അജീത ബീഗം, വനിതാ ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രെട്ടറി ഡോ. ശർമിള മേരി ജോസഫ് എന്നിവർ പങ്കെടുക്കും.

കൊല്ലം ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുന്നത്107. മറ്റു ജില്ലകളിൽ നിന്നുള്ള പ്രാതിനിധ്യം ഇപ്രകാരമാണ് തിരുവനന്തപുരം 103, പത്തനംതിട്ട 31, ആലപ്പുഴ 51, കോട്ടയം 44, എറണാകുളം 62, ഇടുക്കി 48, തൃശൂർ 76, മലപ്പുറം 91, പാലക്കാട് 65, കോഴിക്കോട് 91, വയനാട് 43, കണ്ണൂർ 82, കാസർഗോഡ് 43.

ക്യാമ്പിൻറെ വിവിധ സെഷനുകളിലായി സംസ്ഥാനത്തെ സിവിൽ സർവീസ് ഉദ്യോഗസ്ഥർ, സാംസ്കാരിക, മാധ്യമ രംഗത്തെ പ്രമുഖർ, ചലച്ചിത്ര താരങ്ങൾ എന്നിവരുമായി കേഡറ്റുകൾ സംവദിക്കും. കൂടാതെ വനിതാ ശിശുവികസന വകുപ്പിൻറെ നേതൃത്വത്തിലുള്ള ജെൻഡർ ഇൻക്ലൂസിവിറ്റി സെഷൻ, ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ, പി ടി , പരേഡ്, ഫീൽഡ് വിസിറ്റ്, ഇൻഡോർ ഔട്ട് ഡോർ ക്ലാസുകൾ, സൂമ്പാ, യോഗ എന്നിവയും ക്യാമ്പിൻറെ ഭാഗമായി നടക്കും.

ആറു ദിവസം നീണ്ടു നിൽക്കുന്ന റെസിഡൻഷ്യൽ ക്യാമ്പ് 25.05.2026 തിങ്കളാഴ്ച വർണശബളമായ പരേഡോടുകൂടി സമാപിക്കും

News Desk

Recent Posts

ഗാലറിയിൽ ഇരുന്ന് ക്യാച്ചെടുക്കൂ, ഭാഗ്യശാലികൾക്ക് 6,000 രൂപ ക്യാഷ് പ്രൈസ്; ഗ്രീൻഫീൽഡിൽ കെസിഎൽ ആവേശം ഇരട്ടിയാക്കാൻ ലക്കി ക്യാച്ച്

@​എല്ലാ മത്സരങ്ങൾക്കും പ്രവേശനം സൗജന്യം ​തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസൺ മത്സരങ്ങൾ…

2 hours ago

ഗുരുവായൂരപ്പന് കാഴ്ചക്കുല സമർപ്പിച്ച് ഭക്തർ; ദേവസ്വം മന്ത്രിയും പങ്കെടുത്തു

ഗുരുവായൂർ: ഉത്രാടദിനത്തിൽ ശ്രീ ഗുരുവായൂരപ്പന് കാഴ്ചക്കുല സമർപ്പിച്ച് ദേവസ്വം മന്ത്രി ശ്രീ. കെ. മുരളീധരൻ ഉൾപ്പെടെയുള്ള ഭക്തർ. രാവിലെ ശീവേലിക്ക്…

2 hours ago

സെൻസസ് 2027: ആധാർ, ബാങ്ക് വിവരങ്ങൾ ശേഖരിക്കരുതെന്ന് സിപിഐ എം; സർവകക്ഷി യോഗം വിളിക്കണം

ന്യൂഡൽഹി: 2027ലെ സെൻസസ് നടപടികളുടെ ഭാഗമായി പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതിൽ നിയന്ത്രണം വേണമെന്ന് സിപിഐ എം. ആധാർ നമ്പർ,…

5 hours ago

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 25-08-2026

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം ഇന്ന്, 2026 ഓഗസ്റ്റ് 25, വിവിധ നക്ഷത്രക്കാർക്ക് തൊഴിൽ, ധനം, കുടുംബം, ആരോഗ്യം എന്നിവയിൽ…

8 hours ago

ഇടപ്പഴഞ്ഞിയിൽ സായാഹ്ന തട്ടുകടകൾ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് റസിഡന്റ്സ് അസോസിയേഷൻ

തിരുവനന്തപുരം: ഇടപ്പഴഞ്ഞി പ്രദേശത്ത് സായാഹ്ന തട്ടുകടകൾ പ്രവർത്തനം ആരംഭിക്കാനുള്ള നീക്കത്തിൽ ആശങ്കയറിയിച്ച് എടപ്പഴഞ്ഞി റസിഡന്റ്സ് അസോസിയേഷൻ. വഴുതക്കാട് വാർഡ് കൗൺസിലർക്ക്…

15 hours ago

സിക്സറുകൾക്ക് വിക്കറ്റിലൂടെ മറുപടി; മൂന്ന് വിക്കറ്റ് നേട്ടവുമായി ബ്ലൂടൈഗേഴ്സ് താരം കാർത്തിക് ബി നായർ

തിരുവനന്തപുരം: ട്രിവാൻഡ്രം റോയൽസിനെതിരായ മത്സരത്തിൽ തകർപ്പൻ ബൗളിംഗ് പ്രകടനവുമായി കെസിഎല്ലിലെ പുതുമുഖമായ ബ്ലൂടൈഗേഴ്സ് താരം കാർത്തിക് ബി നായർ. മൂന്ന്…

15 hours ago