തിരുവനന്തപുരം: കുന്നുകുഴി ഗവ. യു.പി.എസിൽ വായനാദിനാചരണവും ഒളിമ്പിക് ഫോറസ്റ്റ് വത്ക്കരണവും സമുചിതമായി ആഘോഷിച്ചു. പരിപാടിയുടെ ഉദ്ഘാടനം തിരുവനന്തപുരം കോർപ്പറേഷൻ ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. പാറ്റൂർ രാധാകൃഷ്ണൻ നിർവ്വഹിച്ചു.

പി.എൻ. പണിക്കരുടെ മകളും പ്രമുഖ എഴുത്തുകാരിയും റിട്ടയേർഡ് മുനിസിപ്പൽ സെക്രട്ടറിയുമായ അഡ്വ. സുമംഗലാദേവി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. പി.ടി.എ പ്രസിഡന്റ് ശ്രീ. പ്രേം പി. മഹേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ, സ്‌കൂൾ ഹെഡ്മാസ്റ്റർ ഇൻ ചാർജ് വി.എസ്. പുഷ്പരാജ് സ്വാഗതം ആശംസിച്ചു. ചടങ്ങിൽ ഒളിമ്പിക് അസോസിയേഷനെ പ്രതിനിധീകരിച്ച് പ്രവാസി വേൾഡ് മലയാളി കൗൺസിൽ (വുമൺ) ഇന്റർനാഷണൽ പ്രസിഡന്റ് അഡ്വ. ഫസിയാ റഹിം, ഡോ. സുശീലാ കുമാരി (ഡബ്ല്യു.എം.സി), വിദ്യാർത്ഥി പ്രതിനിധി കൃഷവ് പ്രഭു, സ്റ്റാഫ് സെക്രട്ടറി അമീർ ഖാൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

വായനാദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങുകൾക്ക് ശേഷം, ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ സ്‌കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചുകൊണ്ട് ഒളിമ്പിക് ഫോറസ്റ്റ് വത്ക്കരണത്തിന് തുടക്കം കുറിച്ചു.

Back To Top
error: Content is protected !!