ഉത്രാട ദിനത്തിൽ നിശാഗന്ധിയിൽ സംഗീതമഴ; തോൽപ്പാവക്കൂത്തും ശ്രദ്ധേയമായി | Onam 2026

തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഉത്രാട ദിനത്തിൽ നിശാഗന്ധി വേദിയിൽ അരങ്ങേറിയ വൈവിധ്യമാർന്ന കലാപരിപാടികൾ കാണികൾക്ക് മികച്ച ദൃശ്യ-ശ്രാവ്യ അനുഭവമായി. രാജേഷ് ചേർത്തലയുടെ ഓടക്കുഴൽ നാദവും ഗായിക ശ്രേയ ജയദീപ്, കെ.കെ. നിഷാദ് എന്നിവരുടെ ഗാനങ്ങളും കോർത്തിണക്കിയ ‘മെലഡി മെഡോസ്’ സംഗീതപരിപാടി ശ്രദ്ധേയമായി.

കെ.കെ. നിഷാദ് ആലപിച്ച ‘വരാഹ നദിക്കരയോരം’, മുഹമ്മദ് റഫി ആലപിച്ച പ്രശസ്ത ഹിന്ദി ഗാനം ‘ചൗധ് വിൻ കാ ചാന്ദ് ഹോ’ എന്നിവയോടെയാണ് സംഗീതനിശയ്ക്ക് തുടക്കമായത്. തുടർന്ന് ‘മാവേലി നാടു വാണീടും കാലം’, ‘ഉത്രാടപ്പൂനിലാവേ വാ’, ‘മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി’ തുടങ്ങിയ ജനപ്രിയ ഗാനങ്ങൾ രാജേഷ് ചേർത്തലയുടെ ഓടക്കുഴലിലൂടെ വേദിയിലെത്തി.

‘ശ്യാമമേഘമേ നീ’, ‘മിനുങ്ങും മിന്നാമിനുങ്ങേ’ തുടങ്ങിയ ഗാനങ്ങളുമായി ഗായിക ശ്രേയ ജയദീപും കാണികളുടെ കൈയടി നേടി. ഓണത്തിന്റെ സംഗീതവും ആഘോഷവൈവിധ്യവും ഒരുമിച്ചെത്തിയ പരിപാടി നിശാഗന്ധി വേദിയെ ആവേശഭരിതമാക്കി.

മാവേലിയുടെ കഥ പറഞ്ഞ് തോൽപ്പാവക്കൂത്ത്

ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിവിധ വേദികളിൽ പരമ്പരാഗത അനുഷ്ഠാന-നാടൻ കലാരൂപങ്ങൾക്കും പ്രത്യേക പ്രാധാന്യം നൽകി. നിശാഗന്ധി വേദിയിൽ പത്മശ്രീ രാമചന്ദ്ര പുലവരും സംഘവും അവതരിപ്പിച്ച ‘മഹാബലി ചരിതം’ തോൽപ്പാവക്കൂത്ത് ഓണത്തിന്റെ ഐതിഹ്യസ്മരണകൾ ഉണർത്തി.

രാമചന്ദ്ര പുലവർക്കൊപ്പം മകൻ രാജീവ് പുലവർ, ഭാര്യ അശ്വതി, മക്കളായ ഇഷാൻ കൃഷ്ണൻ, ഇവാൻ കൃഷ്ണൻ എന്നിവരും അവതരണത്തിന്റെ അണിയറയിൽ പങ്കാളികളായി. ചടങ്ങിനിടെ ടൂറിസം ഡയറക്ടർ എം. അഞ്ജന, പത്മശ്രീ രാമചന്ദ്ര പുലവരെ പൊന്നാടയണിയിച്ച് ആദരിച്ചു.

തമിഴ് ഭാഷയിലെ വിഘ്‌നേശ്വര സ്തുതിയോടെയാണ് തോൽപ്പാവക്കൂത്ത് ആരംഭിച്ചത്. മഹാബലിയുടെ ഭരണകാലം മുതൽ വാമനാവതാരവും പാതാളയാത്രയും വരെയുള്ള കഥാസന്ദർഭങ്ങൾ 80ഓളം പാവരൂപങ്ങളിലൂടെ അവതരിപ്പിച്ചു.

തിരശ്ശീലയ്ക്ക് പിന്നിൽ എണ്ണവിളക്കുകളുടെ വെളിച്ചത്തിൽ ഒരുക്കിയ നിഴലാട്ടം അവതരണത്തിന്റെ പ്രധാന ആകർഷണമായി. പരമ്പരാഗത കലാരൂപത്തിന്റെ തനിമ നിലനിർത്തിക്കൊണ്ട് ആധുനിക സാങ്കേതികവിദ്യകളെപ്പോലും വെല്ലുന്ന ദൃശ്യാനുഭവമാണ് തോൽപ്പാവക്കൂത്ത് കാണികൾക്ക് സമ്മാനിച്ചത്.

മറ്റ് വേദികളിലും വൈവിധ്യമാർന്ന കലാപരിപാടികൾ

ഓണം വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ മറ്റ് പ്രധാന വേദികളിലും നിരവധി കലാപരിപാടികൾ അരങ്ങേറി. തിരുവരങ്ങ് വേദിയിൽ കാസർകോട് നെല്ലിക്കാതുരുത്തി കഴകം അവതരിപ്പിച്ച പൂരക്കളിയും ആലപ്പുഴ നാടൻ കലാക്ഷേത്രത്തിന്റെ ഓതറ പടയണിയിലെ ഭൈരവി പക്ഷിക്കോലങ്ങളും ശ്രദ്ധ നേടി.

സോപാനം വേദിയിൽ ഇടുക്കി വണ്ണപ്പുറത്തുനിന്നുള്ള കലാസംഘത്തിന്റെ ‘ഊരാളിക്കൂത്ത്’, പണയിൽ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ‘വേലകളി’, തോന്നയ്ക്കൽ ഷാജി ശ്രീരംഗവും സംഘവും സാൻ്റ് ജോൺസ് കലാവേദിയും അവതരിപ്പിച്ച വിൽപ്പാട്ടുകൾ എന്നിവയും അരങ്ങേറി.

അകത്തളം വേദിയിൽ വിദ്യാധിരാജ സമിതിയുടെ അക്ഷരശ്ലോക സദസ്സും നടന്നു. സംഗീതം, നാടൻ കലകൾ, അനുഷ്ഠാന കലാരൂപങ്ങൾ എന്നിവയുടെ സമന്വയത്തോടെ ഉത്രാട ദിനത്തിലെ ഓണം വാരാഘോഷ പരിപാടികൾ ശ്രദ്ധേയമായി.

News Desk

Share
Published by
News Desk

Recent Posts

യുഡിഎഫ് സർക്കാരിന് 100 ദിവസം; നേട്ടങ്ങൾ എന്തൊക്കെ? വിമർശനങ്ങളും വെല്ലുവിളികളും

തിരുവനന്തപുരം: അധികാരത്തിലെത്തി 100 ദിവസം പൂർത്തിയാക്കിയ വി.ഡി. സതീശൻ നേതൃത്വം നൽകുന്ന യുഡിഎഫ് സർക്കാരിന്റെ ആദ്യഘട്ട പ്രവർത്തനങ്ങളിൽ ക്ഷേമം, സ്ത്രീകൾക്കുള്ള…

39 minutes ago

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 27-08-2026

27-08-2026: 27 നക്ഷത്രക്കാരുടെയും പൊതുവായ ഇന്നത്തെ നക്ഷത്രഫലം. നിങ്ങളുടെ നക്ഷത്രത്തിന് അനുയോജ്യമായ ഫലം താഴെ വായിക്കാം.അശ്വതികാര്യങ്ങളിൽ കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നോട്ട്…

3 hours ago

നേപ്പാൾ പ്രളയം: കേരളീയർക്ക് അടിയന്തര സഹായവുമായി നോർക്ക ഹെൽപ്പ് ഡെസ്ക്; ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്ത്

തിരുവനന്തപുരം: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ദുരിതത്തിലായ കേരളീയർക്ക് അടിയന്തര സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി നോർക്ക റൂട്ട്സ് ഹെൽപ്പ്…

14 hours ago

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽ പ്രളയം; 36 അംഗ മലയാളി സംഘം കുടുങ്ങി, 105 ഇന്ത്യക്കാരെ കാണാതായി

നേപ്പാളിൽ ഉണ്ടായ അതിശക്തമായ മിന്നൽ പ്രളയത്തിൽ കാഞ്ഞങ്ങാട് മുൻ എസ്.ഐ. പ്രദീപ് ഉൾപ്പെടെയുള്ള 36 അംഗ മലയാളി ടൂറിസ്റ്റ് സംഘം…

15 hours ago

ജില്ലയിൽ മഞ്ഞ അലർട്ട്; ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ജില്ലയിൽ ഇന്ന് (ഓഗസ്റ്റ് 26) ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത…

16 hours ago

പി.എസ്.സി ഡ്രൈവർ റാങ്ക് ലിസ്റ്റ്: അവഗണന ആരോപിച്ച് ഉദ്യോഗാർഥികളുടെ അനിശ്ചിതകാല സമരം

തിരുവനന്തപുരം: പി.എസ്.സി ഡ്രൈവർ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികളോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർഥികൾ അനിശ്ചിതകാല സമരത്തിലേക്ക്. All Kerala Driver…

22 hours ago