പി സി ജോർജ് എന്ന രാഷ്ട്രീയ പ്രവർത്തകൻ അറുപിന്തിരിപ്പനെന്ന് മന്ത്രി ബിന്ദു

പി സി ജോർജ് എന്ന രാഷ്ട്രീയപ്രവർത്തകൻ മതസ്പർദ്ധ മാത്രമല്ല ആണധികാരമൂല്യങ്ങളും പ്രചരിപ്പിക്കുന്ന, അറുപിന്തിരിപ്പൻ ചിന്താഗതിയുടെ വക്താവും പ്രയോക്താവുമാണ് എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു. പെൺകുട്ടികളെ ഇരുപത്തിരണ്ട് വയസ്സാവുംമുൻപ് വിവാഹം കഴിപ്പിക്കണമെന്നും പഠിപ്പൊക്കെ അതു കഴിഞ്ഞു മതിയെന്നുമൊക്കെയുള്ള ജോർജ്ജിന്റെ പ്രസ്താവന അത്യന്തം അപലപനീയമാണ്. പെൺകുട്ടികൾ എപ്പോൾ വിവാഹം കഴിക്കണമെന്നും എത്രത്തോളം പഠിക്കണമെന്നുമൊക്കെ ഇനിയുള്ള കാലം അവർ തന്നെ തീരുമാനിക്കും. സ്വന്തം മകൻ മറ്റൊരു മതത്തിൽ പെട്ട പെൺകുട്ടിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ ആ പെൺകുട്ടിയുടെ മതം മാറ്റിയ ജോർജ്ജാണ് ലവ് ജിഹാദിനെ കുറിച്ച് സംസാരിക്കുന്നത് എന്നത് ഏറ്റവും വലിയ തമാശയാകുന്നു. നാണം കെട്ട ഇത്തരം പ്രസ്താവനങ്ങളും അവ ഉച്ചരിക്കുന്ന ആണാധികാര/വർഗ്ഗീയ കോമരങ്ങളും നാടിന് അപമാനം! !!!

error: Content is protected !!