”നേമം വികസിക്കണം; അതിന് എംഎല്‍എ മാറണം, മതിയായി ഈ എംഎല്‍എയെ…”

നേമം: നേമത്തിന്റെ വികസനത്തിന് നിലവിലെ എംഎല്‍എ മാറണമെന്ന് തിരുവല്ലത്തെയും പാച്ചല്ലുരിലെയും വോട്ടര്‍മാര്‍.

ഈ എംഎല്‍എയെ മതിയായി. മണ്ഡലത്തിനായി അദ്ദേഹം ഒന്നും ചെയ്തിട്ടില്ല. മന്ത്രിയായിട്ടുപോലും അദ്ദേഹം മണ്ഡലത്തെ മറന്നു. കുറച്ചു സിപിഎമ്മുകാര്‍ക്കു മാത്രമാണ് അദ്ദേഹത്തെ കൊണ്ടു ഗുണം. നേമത്തുകാര്‍ ആകെ മടുത്തു. ഈ ഭരണം മാറുക തന്നെ വേണം…

പാച്ചല്ലൂര്‍ മുതല്‍ തിരുവല്ലം വരെ ജംഗ്ഷനുകളില്‍ വോട്ടര്‍മാരെ നേരില്‍ കാണാനെത്തിയ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനു മുന്നില്‍ പരാതികളുടെ കെട്ടഴിച്ചുവെച്ചു നാട്ടുകാര്‍. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ ഞങ്ങള്‍ക്ക് നഷ്ടങ്ങളുടെയും കഷ്ടങ്ങളുടെയും കാലമായിരുന്നുവെന്ന് അവര്‍ പറഞ്ഞു. വാഗ്ദാനങ്ങള്‍ പലതും പറഞ്ഞാണ് നിലവിലെ എംഎല്‍എ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ട് വാങ്ങി ജയിച്ചത്. എന്നാല്‍ ജയിച്ച് മന്ത്രിയായി കഴിഞ്ഞപ്പോള്‍ അദ്ദേഹം നേമത്തുകാരെ മറന്നു. വാഗ്ദാനങ്ങളൊന്നും പാലിച്ചില്ല. വീണ്ടും ജനവിധി തേടാനെത്തിയിരിക്കുന്ന അദ്ദേഹത്തിന് തങ്ങള്‍ വോട്ട് നല്‍കില്ലെന്ന് അവര്‍ വ്യക്തമാക്കി.

ഞങ്ങള്‍ക്കു പ്രതീക്ഷ ബിജെപിയിലും രാജീവ് ചന്ദ്രശേഖറിലും മാത്രമാണ്. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ വികസിക്കുന്നതിനൊപ്പം കേരളവും നേമവും വികസിക്കണം. നേമം റെയില്‍വേ സ്റ്റേഷന്റെ വികസനം വളരെ വേഗത്തിലാണ് നടക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പറയുന്നത് ചെയ്യുന്നു. പറയുന്നത് പ്രവര്‍ത്തിക്കുന്ന നേതാവിനെയാണ്, എംഎല്‍എയെ ആണ് ഞങ്ങള്‍ക്ക് വേണ്ടത്…

നേമത്തെ ജനത ഹൃദയത്തില്‍ രാജീവിനെ പ്രതിഷ്ഠിച്ചു കഴിഞ്ഞു. പാച്ചല്ലൂര്‍ മുതല്‍ തിരുവല്ലം വരെയുള്ള ജംഗ്ഷനുകളില്‍ വോട്ടഭ്യര്‍ത്ഥിച്ചെത്തിയ അദ്ദേഹത്തിന് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. വീടുകളില്‍ നിന്ന് ഇറങ്ങിവന്ന് സ്വീകരിക്കുന്ന വീട്ടമ്മമാര്‍. കടകളില്‍ നിന്ന് ചായകുടിക്കാന്‍ നിര്‍ബന്ധിക്കുന്ന കച്ചവടക്കാര്‍. പൂക്കള്‍ വര്‍ഷിച്ചും ആരതിയുഴിഞ്ഞും സ്ഥാനാര്‍ത്ഥിയെ വരവേല്‍ക്കുന്ന മുതിര്‍ന്നവര്‍. ഒപ്പം നടക്കുന്ന യുവാക്കളുടെ വലിയ നിര. എല്ലാവരിലൂം തന്റെ നാടും വികസിക്കുമെന്ന സന്തോഷം…

ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് ഡോ. അബ്ദുള്‍ സലാം, ആറ്റുകാല്‍ മണ്ഡലം അധ്യക്ഷന്‍ കോളിയൂര്‍ രാജേഷ്, സംസ്ഥാന സമിതി അംഗങ്ങളായ കെ. മഹേശ്വരന്‍നായര്‍, ഡോ. പാച്ചല്ലൂര്‍ അശോകന്‍, തമ്പാനൂര്‍ സതീഷ് തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു.

News Desk

Recent Posts

തിരുവനന്തപുരത്ത് സുധീര്‍ കരമന ഇടത് സ്വതന്ത്രനായി മല്‍സരിച്ചേക്കും

സിറ്റിങ് സീറ്റായ തിരുവനന്തപുരത്ത് പൊതുസ്വതന്ത്രനെയോ ജനാധിപത്യ കേരള കോൺഗ്രസിൽ നിന്നും ഒരു സ്ഥാനാർത്ഥിയെയോ കണ്ടെത്തി മല്‍സരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു സിപിഎം. സീറ്റ്…

2 days ago

നേമം മണ്ഡലത്തിലെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയം കൈമനത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു

നേമം മണ്ഡലത്തിലെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയം കൈമനത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന…

2 days ago

കരസേനയിൽ അഗ്നിവീര്‍ ആകാൻ അവസരം : ഓണ്‍ലൈന്‍ രജിസ്ട്രേഷൻ ഏപ്രിൽ 01-ന് അവസാനിക്കും

ഭാരതീയ കരസേനയിലേക്ക് അഗ്നിവീര്‍ തിരഞ്ഞെടുപ്പിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷൻ ഏപ്രിൽ 01-ന് അവസാനിക്കും. തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീസ്, 2027-ലെ അഗ്നിപത്…

3 days ago

എംഎസ്എംഇകളിൽ എഐലേക്കുള്ള മാറ്റം അനിവാര്യം: സിഐഐ കേരള

കൊച്ചി, 17 മാർച്ച് 2026: കേരളത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കൃത്രിമബുദ്ധി(എഐ) മൂലം വന്നുകൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ച്…

5 days ago

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല സജ്ജമെന്ന് കളക്ടർ

440 പുതിയ പോളിം​ഗ് ബൂത്തുകൾ മുതിർന്ന പൗരന്മാർക്ക് ഹോം വോട്ടിം​ഗ് സൗകര്യം 2026 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന്…

5 days ago

നിയമസഭാ തിരഞ്ഞെടുപ്പ്: നോഡൽ ഓഫീസർമാരുടെ യോഗം ചേർന്നു

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാ കളക്ടർ അനു കുമാരിയുടെ അദ്ധ്യക്ഷതയിൽ നോഡൽ ഓഫീസർമാരുടെ അവലോകന യോഗം…

5 days ago