അന്താരാഷ്ട്ര ചെസ്സ് ദിനാചരണത്തിന്റെ ഭാഗമായി ACE കോളേജിൽ സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പ് നടന്നു

കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ രൂപീകരിച്ച സ്റ്റേറ്റ് ചെസ്സ് ടെക്നിക്കൽ കമ്മിറ്റിയ്ക്കു വേണ്ടി തിരുവനന്തപുരം ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി തിരുവല്ലം ACE College of Engineeringന്റെ സഹകരണത്തോടെ അന്താരാഷ്ട്ര ചെസ്സ് ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ 2024ലെ ജില്ലാ ജൂനിയർ (Under 19) സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പ് ACE കോളേജിൽ വച്ച് നടന്നു.

ചാമ്പ്യൻഷിപ്പിന്റെ ഓപ്പൺ വിഭാഗത്തിൽ 115 പേരും പെൺകുട്ടികളുടെ വിഭാഗത്തിൽ 46 പേരും പങ്കെടുത്തു. ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റും സൈക്കിൾ പോളോ അസോസിയേഷൻ ഭാരവാഹിയുമായ ശ്രീ എ.എം.കെ. നിസ്സാർ ACE കോളേജ് പ്രിൻസിപ്പാൾ ഡോ. സയ്യദ് ഫാറൂഖുമായി കരുക്കൾ നീക്കി ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ഓർഗനൈസിംഗ് കമ്മിറ്റി അംഗം ശ്രീ ലിയോ ഡബ്ൾയു വി. ടിന്റോ അദ്ധ്യക്ഷനായിരുന്നു. ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി അംഗം ശ്രീ ശ്രീകുമാർ കെ.സി. സ്വാഗതവും ACE കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീ നൗഷാദ് നന്ദിയും പറഞ്ഞു. സംഘാടക സമിതി അംഗങ്ങളായ ശ്രീ അഫ്സൽ, ശ്രീമതി സബിത, ആർബിറ്റർ ശ്രീ സുജാസ് എന്നിവരും സംബന്ധിച്ചു.

റോൾ ബോൾ അസ്സോസിയേഷൻ ഭാരവാഹി ശ്രീ സജി എസ്. ജില്ലാ സ്പോർട്സ് കൗൺസിൽ ഒബ്സർവർ ആയി പങ്കെടുത്തു. ഓപ്പൺ വിഭാഗത്തിൽ അനക്സ് കാഞ്ഞിരവിള ചാമ്പ്യനായി. അമാനത്ത് ഫർഹാൻ എസ്. രണ്ടാം സ്ഥാനവും അർജുൻ എസ്. അനിൽ മൂന്നാം സ്ഥാനവും ശ്രീഹരി എസ്. മേച്ചേരിൽ നാലാം സ്ഥാനവും നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ ജാൻവി അശോക് ചാമ്പ്യനായി. റിസ്‌വാന എസ്. രണ്ടാം സ്ഥാനവും ദേവികാ ദിനേശ് മൂന്നാം സ്ഥാനവും മൽഹാ എ. കെ. നാലാം സ്ഥാനവും നേടി. മേല്പറഞ്ഞ എട്ടു പേരും സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിക്കും.

വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകി. ഓരോ വിഭാഗത്തിലും പത്തു വരെ സ്ഥാനക്കാർക്ക് മെഡലുകളും ഫോട്ടോകൾ നൽകിയ എല്ലാവർക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റുകളും നൽകി. ACE കോളേജ് പ്രിൻസിപ്പാൾ ൽ ഡോ. സയ്യദ് ഫാറൂഖ്, CET പ്രിൻസിപ്പാൾ ശ്രീ സേവ്യർ എന്നിവർ ചേർന്നാണ് സമ്മാനദാനം നിർവ്വഹിച്ചത്.

error: Content is protected !!