ഭാരതത്തിന്റെ 78-മത് സ്വാത്രന്ത്യ ദിനാഘോഷ പരിപാടികളുടെ ഭാധമായി പുനലൂര്‍ ശബരിഗിരി സ്കൂളിന്റെയും
സ്പോട്ടിഫിറ്റ്ജന്‍ ബംഗളൂരുവിന്റെയും നേതൃത്വത്തില്‍ മാതൃരാജ്യത്തിന്റെ സ്വാതന്ത്രത്തിനായി ജീവത്യാഗം ചെയ്ത ധീരയോദ്ധാക്കളുടെ സ്മരണാര്‍ത്ഥം സമുഹത്തിന്റെ ഇതരമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പൊതുജനങ്ങളെയും കായികതാരങ്ങളെയും കുട്ടികളെയും രക്ഷകര്‍ത്താക്കളെയും സംഘടിപ്പിച്ചു കൊണ്ട്
ആഗസ്റ്റ് 26 തിങ്കളാഴ്ച രാവിലെ 6 ന് പുനലൂര്‍ സിറ്റി മാരത്തൺ 2024 സംഘടിപ്പിക്കുകയാണ്.
സ്വാത്രന്ത്യത്തിന്റെ അമൃതവര്‍ഷത്തില്‍ തുടക്കമിട്ട പുനലൂര്‍ സിറ്റി മാരത്തണ്‍ വിജയകരമായ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. മുന്‍ വര്‍ഷങ്ങളിലെ വിജയങ്ങൾ സമ്മാനിച്ച ഊര്‍ജ്ജം ഉൾക്കൊണ്ടുകൊണ്ട് കൂടുതല്‍ ഭംഗിയായി മികച്ച രീതിയില്‍ ആയിരത്തില്‍പരം മത്സരാര്‍ത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് നാല് വിഭാഗങ്ങളായാണ് [Senior Open Category (14K), Under 19 Boys, Girls & Ladies (9K), Veterans: 50 years and above (6K), Under 15 (4K)]. പുനലൂര്‍ സിറ്റി മാരത്തൺ 2024 നടത്തുന്നത്.
ഓഗസ്റ്റ് 26 തിങ്കളാഴ്ച രാവിലെ ആറു മണിക്ക് ശബരിഗിരി സ്കൂളില്‍ നിന്നും പുനലൂര്‍ സിറ്റിമാരത്തണ്‍ 2024 ഫ്ളാഗ്ഓഫ് ചെയ്യും. മാരത്തണില്‍ വിജയികള്‍ ആകുന്നവര്‍ക്ക് ക്യാഷ് പ്രൈസ്, മെഡല്‍, സര്‍ട്ടിഫിക്കറ്റ്, സമ്മാനക്കുപ്പണ്‍ എന്നിവ സമ്മാനിക്കുന്നതാണ്. മാരത്തൺ വിജയകരമായി പൂര്‍ത്തിയാക്കുന്ന എല്ലാ മത്സരാര്‍ത്ഥികൾക്കും ഇ- സർട്ടിഫിക്കറ്റ് നല്‍കും.
പുനലൂര്‍ സിറ്റി മാരത്തൺ ഒരു മാരത്തൺ എന്നതിലുപരി പൊതുജന പങ്കാളിത്തവും, രാജ്യ സ്നേഹവും ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ജനകീയ മാരത്തണിന്റെ ഭാഗമാവാനും, പുനലൂര്‍ സിറ്റി മാരത്തൺ 2024 ഒരു വന്‍ വിജയമാക്കുകയും ചെയ്യണമെന്ന് പുനലൂര്‍ ശബരിഗിരി സ്കൂൾ.
നോര്‍ക്ക റൂട്ട്സ്-നെയിം സ്കീമില്‍ എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്കാ…
വർഗീയത ആളിക്കത്തിക്കുന്ന തരംതാണ പ്രവർത്തികൾ കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല - രമേശ് ചെന്നിത്തല. തിരുവനന്തപുരം:…
എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കും. ആന്റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണം: സംസ്ഥാനതല ഉദ്ഘാടനം. വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണത്തില്‍…
കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഒക്സ് ഫോർഡ് സ്കൂളിൽ നടന്നഓക്സ്ഫോ കെയർ സമാപിച്ചു. സിൽവർ…
പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി (SCoD) ഇന്ന് (നവംബർ 14) ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു. ലോക്സഭാംഗം ശ്രീ രാധാ മോഹൻ…
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയുടെ വിജയകരമായ…