കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ. കൊല്ലം മയ്യനാട് സ്വദേശി അനിരുദ്ധനെയാണ് പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരം മടവൂർ ജംഗ്ഷനിൽ എടിഎമ്മിൽ പണം എടുക്കാൻ എത്തിയതായിരുന്നു പെൺകുട്ടി.
ആദ്യ എടിഎമ്മിൽ പണമില്ലാത്തതിനാൽ പ്രതി അനിരുദ്ധൻ പെൺകുട്ടിയെ സമീപിച്ച് അടുത്ത എടിഎമ്മിലേക്ക് കൊണ്ടുപോയി. തൊട്ടടുത്ത എടിഎമ്മിൽ പണം എടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അതിക്രമം. എടിഎം കൗണ്ടറിൽ നിന്ന് ഓടി രക്ഷപ്പെട്ട പെൺകുട്ടി അമ്മയോട് സംഭവം വിവരം അറിയിച്ചു.
പള്ളിക്കൽ പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ സി സി ടി വി പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അതിക്രമത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ ഇന്നലെ രാത്രിയോടെ പിടികൂടുകയായിരുന്നു. പോക്സോ വകുപ്പ് ഉൾപ്പടെ ചേർത്ത് അറസ്റ്റ് ചെയ്ത് അനുരുദ്ധനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു
എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…
സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…
ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…
ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…
ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…
കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…