ഐ ടി മേഖലയിലെ ഏറ്റവും വലിയ ഫുട്ബാൾ ടൂർണമെന്റ് “റാവിസ് പ്രതിധ്വനി സെവൻസ് – സീസൺ 8“ ഫുട്ബോൾ ടൂർ്ണമെൻ്റ് – ജൂലൈ 18 നു ടെക്നോപാർക്കിൽ തുടക്കമായി.

ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന, പ്രതിധ്വനി സംഘടിപ്പിക്കുന്ന ടെക്നോപാർക്കിലെ വിവിധ ഐ ടി കമ്പനികൾ തമ്മിൽ മാറ്റുരയ്ക്കുന്ന ” റാവിസ് പ്രതിധ്വനി സെവൻസ് – സീസൺ8 ഇൻ അസോസിയേഷൻ വിത്ത് യൂഡി” ഫുട്ബാൾ ടൂർണമെൻ്റിൻ്റെ ഉദ്ഘാടനം ജൂലൈ 18, വെള്ളിയാഴ്ച്ച വൈകിട്ട് ഇന്ത്യൻ ബീച്ച് ഫുട്ബോൾ ക്യാപ്റ്റൻ ശ്രീ. രോഹിത് യേശുദാസ് നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നിലവിലെ ചാമ്പ്യന്മാരായ യു എസ് ടി ട്രോഫി കൈമാറുന്ന ചടങ്ങ് യു എസ് ടി ക്യാമ്പസിൽ നടന്നു. അവിടെ നിന്നും ടീമുകളുടെ ബൈക്ക് റാലി ടെക്‌നോപാർക്ക് ഫേസ് 2 ഇൽ നിന്നും ആരംഭിച്ചു ടെക്‌നോപാർക്ക് ഫേസ് 3 – ഗംഗ- യമുന- ടെക്‌നോപാർക്ക് ഫയ്‌സ്1 – നിള- സിഡാക് – ഭവാനി – വാട്ടർ ടാങ്ക്- തേജസ്വിനി – IBS – നെയ്യാർ ടാറ്റാലക്‌സി – ഗായത്രി – അംസ്റ്റർ – എംസ്ക്വയർ വഴി റാലി ഗ്രൗണ്ടിൽ എത്തിച്ചേർന്നു. പ്രതിധ്വനി ഫൈവ്സൻറെ ചാമ്പ്യന്മാർ ആയ ടാറ്റാലക്‌സി ട്രോഫി ടാറ്റാലക്‌സി ക്യാമ്പസ്സിൽ നിന്നും ഏറ്റുവാങ്ങി.
ഗ്രൗണ്ടിൽ ടീമുകളുടെ ജേഴ്സി അനാച്ഛാദനവും നടന്നു. നിലവിലെ ചാമ്പ്യന്മാർ യു എസ് ടിയും മറ്റു ടീമുകളിലെ പ്രധാന കളിക്കരുൾപ്പെടുന്ന പ്രതിധ്വനി ഇലവനുമായി പ്രദർശന ഉത്ഘാടന മത്സരത്തിൽ പ്രതിധ്വനി ഇലവൻ 4-3 നു യു എസ് ടി ഇലവനെ തോൽപ്പിച്ചു.

ഉത്ഘാടന ചടങ്ങിൽ ശ്രീ. അയ്യപ്പൻ നല്ലപേരുമാൾ(GM, Leela Raviz Kovalam), ശ്രീ. പ്രേം കമൽ(Director, Sales and Marketing, Leela Raviz Kovalam, Ashtamudi), ശ്രീ. ശരത്ത് മഠത്തിൽ(DGM, Marketing and Special Projects) ശ്രീ. സുർജിത്(Business Development Manager, Yoode), പ്രതിധ്വനി സെവെൻസ് ജനറൽ കൺവീനർ വിപിൻ കെ വി സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്പോർട്സ് ഫോറം കൺവീനർ രജിത് വി പി അധ്യക്ഷനായി. പ്രതിധ്വനി സെക്രട്ടറി വിനീത് ചന്ദ്രൻ, പ്രസിഡന്റ്‌ വിഷ്ണു രാജേന്ദ്രൻ, വൈസ് പ്രസിഡന്റ്‌ സനീഷ് കെ പി, ടൂർണമെന്റ് ജോയിന്റ് കൺവീനർ അജ്മൽ ഷക്കീർ, സ്റ്റേറ്റ് കൺവീനർ രാജീവ്‌ കൃഷ്ണൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ജൂലൈ 18 നു തുടങ്ങി ഒക്ടോബർ ആദ്യം വരെ, 21 ദിവസം നീണ്ടു നിൽക്കുന്ന ടൂർണമെന്റിൽ 164 മത്സരങ്ങളിൽ 90+ ഐ ടി കമ്പനികളിൽ നിന്നുള്ള 101 ടീമുകളിൽ നിന്നായി 2500 ലധികം ഐ ടി ജീവനക്കാർ അവരുടെ പ്രതിഭ മാറ്റുരയ്ക്കും.

ടെക്നോപാർക്ക് ഗ്രൊണ്ടിൽ ശനി, ഞായർ ദിവസങ്ങളിൽ ആയിരിക്കും മത്സരങ്ങൾ. ആദ്യ റൗണ്ടുകൾ ലീഗ് അടിസ്ഥാനത്തിലും അത് കഴിഞ്ഞു നോക്കൗട്ട് അടിസ്ഥാനത്തിലും ആയിരിക്കും മത്സരങ്ങൾ. സെമി ഫൈനൽ, ഫൈനൽ എന്നിവ പ്രവർത്തി ദിവസങ്ങളിൽ ആയിരിക്കും. ഒന്നാം സ്ഥാനം നേടുന്ന ടീമിന് 25,000 രൂപയും എവർ റോളിംഗ് ട്രോഫിയും കൂടാതെ റാവിസ് അഷ്ടമുടിയിൽ ഒരു ദിവസത്തെ താമസവും ലഭിക്കും. അതോടൊപ്പം റാവിസ് ഹോട്ടൽസും (Raviz Hotels) യൂഡിയും(Yoode Promotions) നൽകുന്ന നിരവധി സമ്മാനങ്ങളും വിജയികൾക്ക് ഉണ്ടാകും. ടൂർണമെന്റിലെ മികച്ച കളിക്കാരനും, ഏറ്റവും കൂടുതൽ ഗോൾ നേടുന്ന കളിക്കാരനും, മികച്ച ഗോൾകീപ്പർക്കും പ്രത്യേകം പുരസ്കാരങ്ങൾ ലഭിക്കും. ഓരോ കളികൾക്കു ശേഷവും ഏറ്റവും മികച്ച കളിക്കാരന് പ്ലയർ ഓഫ് ദി മാച്ച് ട്രോഫിയും ‘യൂഡി’ യും സഞ്ചി ബാഗും നൽകുന്ന പ്രത്യേകം സമ്മാനങ്ങളും ഉണ്ടാകും. മത്സരങ്ങൾ കാണാൻ എത്തുന്നവർക്കും നിരവധി മത്സരങ്ങളും സമ്മാനങ്ങളും പ്രതിധ്വനിയും റാവിസും യൂഡിയും ചേർന്നൊരുക്കിയിട്ടുണ്ട്. കൂടാതെ വനിതകൾക്കുള്ള 5s ടൂർണമെൻ്റും അരങ്ങേറും.

ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ, മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ ജോപോൾ അഞ്ചേരി, ഇന്ത്യൻ താരങ്ങൾ ആയിരുന്ന വിനു ജോസ്, എൻ പി പ്രദീപ്‌, ആസിഫ് സഹീർ, സി കെ വിനീത്, കേരള ഫുട്ബോൾ ടീം നായകരായിരുന്ന ഇഗ്നേഷ്യസ്, ബിജേഷ് ബെൻ, പ്രമുഖ ഫുട്ബോൾ കമന്റേറ്റർ ഷൈജു ദാമോദരൻ, കേരളത്തിന്റെ മന്ത്രിമാരായിരുന്ന ശ്രീ എ സി മൊയ്ദീൻ, ശ്രീ ഇ പി ജയരാജൻ, ശ്രീമതി മേഴ്‌സികുട്ടിയമ്മ, ശ്രീമതി വീണ ജോർജ്, ശ്രീ. വി ശിവൻകുട്ടി തുടങ്ങിയവരാണ് മുൻ വർഷങ്ങളിൽ ഫൈനലിന് മുഖ്യാതിഥികൾ ആയി പങ്കെടുത്തത്.

ഇൻഫോസിസ് ആയിരുന്നു അഞ്ച് തവണ ചാമ്പ്യന്മാർ. രണ്ട് തവണ ഇൻഫോസിസിനെ തോൽപ്പിച്ച് യു എസ് ടി ഗ്ലോബൽ ചാമ്പ്യന്മാരായി.

ഇൻഫോസിസ്( Infosys) , യു എസ് ടി (UST), ടി സി എസ് (TCS), അലയൻസ് (Allianz) , ഐ ബി എസ് (IBS) , ക്വസ്റ്റ് ഗ്ലോബൽ (Quest Global) , ടാറ്റ എലക്സി ( Tata Elxsi), ആർ ആർ ഡോണേലി (RR Donnelly), ആർ എം ഇ എസ് ഐ (RMESI), എൻവെസ്റ്റ് നെറ്റ് (Envestnet), ഇ & വൈ ( E&Y) , പിറ്റ് സൊല്യൂഷൻസ് ( PITS) , ഗൈഡ് ഹൗസ്(Guide house), ഒറാക്കിൾ(Oracle), ക്യൂബർസ്റ്റ് (QBurst ) വേ.കോം (Way,com) തുടങ്ങി കേരളത്തിലെ പ്രമുഖ ഐ ടി കമ്പനികളെല്ലാം പങ്കെടുക്കുന്ന “പ്രതിധ്വനി സെവൻസ്” ടൂർണമെൻറ് ഐ ടി മേഖലയിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ ടൂർണമെന്റാണ്.

കൂടുതൽ വിവരങ്ങൾക്കായി ::
ജനറൽ കൺവീനർ – വിപിൻ കെ വി(790713 9193)
ജോയൻ്റ് കൺവീനർ – അജ്മൽ ഷക്കീർ (815789 2085).

News Desk

Recent Posts

സ്കൂളിൽ അടുക്കളത്തോട്ടമൊരുക്കി കുട്ടിപ്പോലീസ്

വിതുര ഗവ. വൊക്കേഷണൽ & ഹയർ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ അടുക്കളത്തോട്ടം തയ്യാറാക്കി. സ്കൂളുകളിലെ പുതുക്കിയ…

2 hours ago

തിരുവനന്തപുരം സിറ്റി ജില്ലയിൽ ബിജെപി മേഖലാ ഭാരവാഹികളായി 4 പേര്‍ കൂടി

തിരുവനന്തപുരം സിറ്റി ജില്ലയിൽ കരമന അജിത്ത്, MR ഗോപൻ, ചെമ്പഴന്തി ഉദയൻ, അഡ്വ : വി.ജി.ഗിരി എന്നിവർ. ബിജെപി മേഖലാ…

2 days ago

കെസിഎല്ലിൽ കണ്ണൂരിൻ്റെ അഭിമാനമായി സൽമാൻ നിസാറും അക്ഷയ് ചന്ദ്രനും അടക്കമുള്ള താരങ്ങൾ

കേരള ക്രിക്കറ്റിൻ്റെ ഈറ്റില്ലമായ കണ്ണൂരിൽ നിന്ന് ഇത്തവണയും കെസിഎല്ലിലേക്ക് ഒട്ടേറെ താരങ്ങളുണ്ട്. സൽമാൻ നിസാറിനെയും അക്ഷയ് ചന്ദ്രനെയും ടീമുകൾ നിലനിർത്തിയപ്പോൾ…

2 days ago

വി. എസ്. അച്യുതാനന്ദന്റെ ഭൗതിക ശരീരം 22ന് രാവിലെ 9 മണി ദർബാർ ഹാളിൽ പൊതുദർശനത്തിനു വയ്ക്കും

മുൻ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ ഭൗതിക ശരീരം 22ന് രാവിലെ 9 മണി മുതൽ ഗവ. സെക്രട്ടേറിയറ്റിലെ ദർബാർ…

2 days ago

വിഎസിനെ ഓർമിച്ച് കെകെ രമ

പ്രാണനിൽ പടർന്ന ഇരുട്ടിൽ ആശ്വാസമായ സഖാവ്; വിഎസിനെ ഓർമിച്ച് കെകെ രമ പ്രാണനിൽ പടർന്ന ഇരുട്ടിൽ,നിസ്സഹായയായി നിന്ന വേളയിൽ ആശ്വാസത്തിൻ്റെകരസ്പർശമായിരുന്നപ്രിയ…

2 days ago

ഇന്ത്യയുടെ ഉപരാഷ്ട്രപതി രാജിവെച്ചു

ഇന്ത്യയുടെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ രാജിക്കത്ത് നല്‍കി. ആരോഘ്യ പ്രശ്നങ്ങള്‍ കാരണമാണ് രാജിവച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. 2027 വരെ…

2 days ago