പട്ടികജാതി വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ട്രന്‍സ് പരിശീലനം നടത്താന്‍ വിഷന്‍ 2023-24 പദ്ധതി പ്രകാരം ആനുകൂല്യ വിതരണത്തിനായി അപേക്ഷ ക്ഷണിച്ചു. 2022-23 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ബിപ്ലസില്‍ കുറയാത്ത ഗ്രേഡ് വാങ്ങി വിജയിച്ചവരും നിലവില്‍ പ്ലസ് വണ്ണിന് സ്റ്റേറ്റ് സിലബസില്‍ പഠനം നടത്തുന്നവരും കുടുംബ വാര്‍ഷിക വരുമാന പരിധി ആറുലക്ഷം രൂപയില്‍ കവിയാത്തവരുമായ പട്ടികജാതി വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസറും ജില്ലാ കളക്ടറും അടങ്ങുന്ന സമിതി തെരഞ്ഞെടുത്ത സ്ഥാപനങ്ങളില്‍ എന്‍ട്രന്‍സ് പരിശീലനം നടത്തുന്നതിനാണ് ആനുകൂല്യം നല്‍കുന്നത്. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി പകര്‍പ്പ്, സ്ഥാപനത്തില്‍ നിന്നുള്ള കോഴ്സ് സര്‍ട്ടിഫിക്കറ്റ്, അറ്റന്‍ഡന്‍സ് സര്‍ട്ടിഫിക്കറ്റ്, കോഴ്സ് ഫീസ് റസീപ്റ്റ്, ബാങ്ക് പാസ്ബുക്ക് പകര്‍പ്പ് എന്നിവ അടങ്ങിയ പൂര്‍ണ്ണമായ അപേക്ഷ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ്, അയ്യങ്കാളി ഭവന്‍ ഒന്നാം നില, കനക നഗര്‍, കവടിയാര്‍ പി.ഒ, വെള്ളയമ്പലം, തിരുവനന്തപുരം – 695003 എന്ന വിലാസത്തില്‍ ആഗസ്റ്റ് 31നകം ലഭ്യമാക്കേണ്ടതാണ്. അപേക്ഷ ഫോമുകള്‍ക്ക് scdd.kerala.gov.in എന്ന വെബ്സൈറ്റിലോ ഓഫീസില്‍ നേരിട്ടോ സമീപിക്കേണ്ടതാണെന്ന് ജില്ലാ അസിസ്റ്റന്റ് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2314232, 2314238.
എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…
സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…
ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…
ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…
ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…
കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…