കേരളത്തിൽ ആണവനിലയം അനിവാര്യമോ? ശാസ്ത്ര വേദിയുടെ സെമിനാർ സെപ്റ്റംബര്‍ 26ന്

സംസ്ഥാനത്ത് ഉപയോഗിക്കുന്ന വൈദ്യുതിയുടെ 30% മാത്രം ഉത്പാദിപ്പിക്കാൻ കഴിയു എന്ന് KSEB ചെയർമാൻ അടുത്ത കാലത്ത് അവതരിപ്പിച്ച കണക്കിൽ വ്യക്തമാക്കുന്നത്. 70% വൈദ്യുതിയും വലിയ വില നൽകി മറ്റു മേഖലകളിൽ നിന്നും വാങ്ങി ഉപഭോക്താക്കൾക്ക് നൽകിയാണ് തൽക്കാലം പരിഹാരം കാണുന്നത്. ഇതിന്റെ പേരിലുള്ള വർദ്ധിച്ച വൈദ്യുതി നിരക്ക് ഉപഭോക്താക്കൾ തന്നെ വഹിക്കേണ്ടി വരുന്നു.

പുതുതായി ഉൽപാദന മേഖല കണ്ടെത്താതെ മറ്റുള്ളവരെ ആശ്രയിച്ചു ഇനിയും മുന്നോട്ടു പോകാൻ സംസ്ഥാനത്തിനു കഴിയുമോ എന്ന ചോദ്യം നില നിൽക്കുമ്പോഴാണ് ആണവനിലയം സംസ്ഥാനത്ത് സ്ഥാപിക്കുന്ന കാര്യത്തിൽ പലരീതിയിലുള്ള ചർച്ചകൾ നടക്കുന്നത്. ഈ സാഹചര്യത്തിലാണ് കേരളത്തിൽ ആണവനിലയം അനിവാര്യമോ എന്ന വിഷയത്തിൽ ശാസ്ത്ര വേദി സെമിനാർ സംഘടിപ്പിക്കുന്നത്. 26-09-2024 വ്യാഴാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വെച്ച് നടത്തുന്ന സെമിനാർ പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നതാണ്.

കെപിസിസി ജനറൽ സെക്രട്ടറി എം ലിജു, പ്രൊഫ. ആർ വി ജി മേനോൻ, കൂടംകുളം ആണവനിലയത്തിലെ സൈൻ്റിഫിക്ക് ഓഫീസർ എ വി സതീശ്, ഡോ ജോർജ്ജ് വർഗ്ഗീസ്, പ്രൊഫ. അച്യുത്ശങ്കർ മറ്റു ശാസ്ത്ര സാങ്കേതിക രംഗത്തുള്ള പ്രമുഖരും ചർച്ചയിൽ പങ്കെടുക്കുകയും വിഷയ അധിഷ്ഠിതമായ പേപ്പറുകൾ സെമിനാറിൽ അവതരിപ്പിക്കുന്നതാണ്.

error: Content is protected !!