തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ. ഐ) ഇന്ന് എല്ലാ മേഖലയിലും സർവസാന്നിധ്യമായി മാറിക്കൊണ്ടിരിക്കുകയാണല്ലോ. എ ഐ ഉപയോഗിച്ച് കമ്പ്യൂട്ടറിനെ ആശ്രയിച്ച് ജോലി ചെയ്യുന്നവർക്ക് അവരുടെ ജോലികൾ എളുപ്പമാക്കാനും വിദ്യാർത്ഥികൾക്ക് അവരുടെ പഠനം എളുപ്പവും രസകരമാക്കാനും കൃത്യമായ എ ഐ ടൂളുകൾ ഉപയോഗിക്കുന്നതിലൂടെ സാധിക്കും.
എ ഐ പഠനം ഭാവിയിലെ തൊഴിലുകൾക്ക് അവശ്യമായ ഒന്നായി പരിഗണിക്കപ്പെടുന്ന ഈ സാഹചര്യത്തിൽ ഐഐയുടെ അടിസ്ഥാന പാഠങ്ങൾ ഒരു ദിവസത്തിൽ പ്രായോഗിക പരിശീലനത്തിലൂടെ പഠിക്കാൻ തിരുവനന്തപുരത്ത് അവസരമൊരുങ്ങുന്നു.
ഡിജിറ്റൽ മീഡിയ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരത്ത് നവംബർ 17 ഞായറാഴ്ച ഒരു ദിവസത്തെ ഈ എ ഐ ഹാൻഡ്‌സ് ഓൺ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്
ഈ ഏകദിന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ 6238385604 എന്ന നമ്പരിൽ ബന്ധപ്പെടുക.