തിരുവനന്തപുരം : മനാറുൽ ഹുദാ ട്രസ്റ്റിന്റെ തിരുവല്ലത്ത് പ്രവർത്തിക്കുന്ന ACE കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ സംഘടിപ്പിച്ചിരുന്ന സ്പാർക്ക് 2024–25 ഹാക്കത്തോൺ മത്സരങ്ങൾ സമാപിച്ചു, “കോഡ്, സഹകരിക്കുക & സൃഷ്‌ടിക്കുക” എന്ന പ്രമേയത്തെ ആസ്പദമാക്കി 25, 26 തീയതികളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
ജില്ലയിലെ 15 സ്കൂളുകളിൽ നിന്നും 118 വിദ്യാർത്ഥികൾ രണ്ട് ദിവസം നീണ്ട് നിന്ന മത്സരങ്ങളിൽ പങ്കെടുത്തു, ടീമുകളുടെ പ്രവർത്തനക്ഷമത, സാങ്കേതിക നിർവ്വഹണം, അവതരണ നിലവാരം എന്നിവ മത്സരത്തിൽ വിലയിരുത്തി. കഴക്കൂട്ടം സൈനിക് സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മത്സരത്തിൽ ഒന്നാം റണ്ണറപ്പായി നെയ്യാറ്റിൻകര ഗവ.എച്ച്.എസ്.എസും , രണ്ടാം റണ്ണറപ്പായി പാളയം സെൻ്റ് ജോസഫ് എച്ച്എസ്എസും വിജയിച്ചു, മത്സരത്തിൽ വിജയിച്ച ടീമുകൾക്ക് 12,000, 8,000, 5,000 എന്നിങ്ങനെ സമ്മാനത്തുകയും സമ്മാനിച്ചു.