നർത്തകിമാരും സുരക്ഷിതരാണെന്ന് കരുതണ്ട; സൗമ്യ സുകുമാരന്‍

ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്ത് വന്നപ്പോൾ ഉള്ള പ്രതികരണം കണ്ടാൽ മലയാളം ഇൻഡസ്ട്രിയിൽ മാത്രമേ ചൂഷണം ഉള്ളു എന്നു തോന്നും വിധമാണ്. സിനിമ മേഖല കഴിഞ്ഞാൽ സാംസ്‌കാരിക രംഗത്തെ നർത്തകിമാര്‍ നേരിടുന്ന പ്രതിസന്ധികള്‍ നിരവധിയുണ്ടെന്നാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സംബന്ധിച്ച് പ്രശസ്ത നര്‍ത്തകി സൗമ്യ സുകുമാരന്റെ അഭിപ്രായം.

സൗമ്യ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത് ഇപ്രകാരമാണ്

സ്ത്രീകൾ ഉള്ള എല്ലാ മേഖലയിലും ഈ പരിപാടി ഉണ്ട്. വെറുപ്പുളവാക്കുന്ന ഒരു വാട്സാപ്പ് ചാറ്റ് പോലും അതിക്രമം ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഏറ്റവും ഉന്നത വകുപ്പിലാണ് ഞാൻ രണ്ടു കൊല്ലം മുൻപ് പരാതിപ്പെട്ടത്. നടപടി പോയിട്ട് ആ പരാതി വായിച്ചആൾ അനേഷണം പോലും ഉണ്ടായില്ല എന്നതാണ് യാഥാർഥ്യം. മലയാള സിനിമയില്‍ കാസ്റ്റിക് കൗച്ച് ഉണ്ടെന്ന് അടിവരയിലുന്നതാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. അധികാര കേന്ദ്രങ്ങളിൽ നിന്നുള്ള ലൈം​ഗിക അതിക്രമം എന്നതിനൊപ്പം ലഹരി ഉപയോ​ഗം വ്യാപകമാണെന്നും റിപ്പോർട്ടിലുണ്ട്.

മലയാള സിനിമയിൽ ആൺമേൽക്കോയ്മയാണ് നിലനിൽക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്. അവനവന്റെ സുരക്ഷ ആവശ്യം എങ്കിൽ അവനവൻ സ്വയം ശ്രദ്ധിക്കുക എന്നതല്ലാതെ ഒരു തുടർ നടപടിയും പ്രതീക്ഷിക്കുന്നില്ല. നേരിട്ട് അറിയുന്ന ചിലരുടെ ഇപ്പോഴത്തെ പ്രസ്താവനകൾ കാണുമ്പോൾ സത്യത്തിൽ ചിരിക്കണോ കരയണോ എന്നു അറിഞ്ഞൂടാ.

സൗമ്യ സുകുമാരന്‍

https://www.facebook.com/soumya.geejo

error: Content is protected !!