കളിമൺ ഉത്പന്ന വിപണനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച സഞ്ചരിക്കുന്ന കളിമൺ ഉത്പന്ന വിപണനശാലയ്ക്കു തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പട്ടികജാതി – പട്ടികവർഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു. ഭക്ഷ്യ – സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ ആദ്യ വിൽപ്പന നടത്തി.
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ആറ്റുകാൽ ക്ഷേത്ര പരിസരം, അട്ടക്കുളങ്ങര ഫോർട്ട് പൊലീസ് സ്റ്റേഷനു മുൻവശം, തമ്പാന്നൂർ ശ്രീകുമാർ തിയേറ്ററിനു മുൻവശം, പുത്തരിക്കണ്ടം മൈതാനത്തിനു മുൻവശം, കിള്ളിപ്പാലം അട്ടക്കുളങ്ങര ബൈപാസിനു കിഴക്കുവശം എന്നിവിടങ്ങളിൽ കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ പൊങ്കാല കലങ്ങൾ വിൽക്കുന്നതിനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. മാർച്ച് 4, 6 തീയതികളിൽ ഉച്ചയ്ക്ക് ഒന്നു മുതൽ സെക്രട്ടേറിയറ്റ് കോമ്പൗണ്ടിലും വിൽപ്പനയുണ്ടാകും. മാർച്ച് 2, 3 തീയതികളിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ വികാസ് ഭവനിലും 11 മണി മുതൽ പബ്ലിക് ഓഫിസിലും വിപണനശാലയെത്തും. വിവിധ തരത്തിലുള്ള അലങ്കാര പാത്രങ്ങളുടെ വിൽപ്പനയുമുണ്ടാകും.
സെക്രട്ടേറിയറ്റ് വളപ്പിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കൗൺസിലർ സി. ഹരികുമാർ, പിന്നാക്ക വിഭാഗ വികസന വകുപ്പ് സ്്‌പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത്, കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ എൻ. ദേവീദാസ്, പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടർ വിനയ് ഗോയൽ, അഡിഷണൽ ഡയറക്ടർ എസ്. ലത തുടങ്ങിയവരും പങ്കെടുത്തു
ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം ഇന്നത്തെ പ്രവർത്തനങ്ങളിൽ ആലോചനയോടെയും ക്ഷമയോടെയും മുന്നേറുന്നത് ഗുണകരമാകും. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം എന്നിവയിൽ…
ന്യൂഡൽഹി: ഡൽഹിയിൽ ശനിയാഴ്ച നടത്താനിരുന്ന പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി (CJP). സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അനുകൂല ഇടപെടലുകളും, ജീവനൊടുക്കിയവരുടെ കുടുംബങ്ങൾക്ക്…
വിദ്യാർത്ഥിനികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്; മുന്നറിയിപ്പില്ലാതെയാണ് പൊലീസ് നടപടിയെന്ന് എസ്‌എഫ്‌ഐ. തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്തേക്ക് എസ്‌എഫ്‌ഐ നേതൃത്വത്തിൽ…
കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശിക കാമ്പസിലെ ആയുർവേദ പഠന വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ തസ്തികയിൽ ഒഴിവ്. വനിതകൾക്കായി…
തിരുവനന്തപുരം: സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററുകളിൽ നിന്നും സൈക്കോ സോഷ്യൽ ഗ്രാന്റ് ഇൻ എയ്ഡ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അർഹരായ…
തിരുവനന്തപുരം: പിത്താശയക്കല്ല് രോഗികൾക്ക് തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ സൗജന്യ ചികിത്സ ലഭ്യമാക്കുന്നു. 20 വയസിനും 60 വയസിനും…