അഡ്വാന്‍സ്ഡ് ഗ്രോ ഹെയര്‍ & ഗ്ലോ സ്‌കിന്‍ കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

കൊച്ചി: പ്രമുഖ കേശ-ചര്‍മ്മ സംരക്ഷണ ബ്രാന്‍ഡായ അഡ്വാന്‍സ്ഡ് ഗ്രോ ഹെയര്‍ & ഗ്ലോ സ്‌കിന്‍ കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇരുപത്തിയൊന്നാമത് ബ്രാഞ്ചാണ് കൊച്ചി മാധവാ ഫാര്‍മസി ജംഗ്ഷനിലെ ശീമാട്ടി അര്‍ബന്‍ ജംഗ്ഷനില്‍ സിനിമാ താരങ്ങളായ അജു വര്‍ഗീസ്, അനുശ്രീ നായര്‍, ശീമാട്ടി സിഇഒ ബീനാ കണ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.

മികച്ച സേവനം, അത്യാധുനിക സാങ്കേതികവിദ്യ, മുടി തഴച്ചുവളരുന്നതിനുള്ള വെല്‍നസ് സൊല്യൂഷനുകള്‍ എന്നിവ നല്‍കുന്നതിനാണ് അഡ്വാന്‍സ്ഡ് ഗ്രോ ഹെയര്‍ & ഗ്ലോ സ്‌കിന്‍ ക്ലിനിക് പ്രാധാന്യം നല്‍കുന്നത്. പെര്‍ക്യുട്ടേനിയസ് ഫ്യൂ ഹെയര്‍ ട്രാന്‍സ്പ്ലാന്റ്, പിആര്‍പി പ്രോ പ്ലസ്, ലേസര്‍ ഹെയര്‍ തെറാപ്പി, അഡ്വാന്‍സ്ഡ് ഗ്രോ ഹെയര്‍ കോസ്‌മെറ്റിക് സിസ്റ്റം, ക്ലിനിക്കല്‍, നോണ്‍-ക്ലിനിക്കല്‍ ഹെയര്‍ ട്രീറ്റ്‌മെന്റുകള്‍, ഹൈഡ്രോഫേഷ്യല്‍, ക്യു സ്വിച്ച്ഡ് ലേസര്‍, കെമിക്കല്‍ പീല്‍, ബോട്ടോക്സ്, ഫില്ലറുകള്‍, ത്രെഡ് ലിഫ്റ്റ്, ഫുള്‍ ബോഡി ലേസര്‍, ഫേസ് പിആര്‍പി, അരിമ്പാറ നീക്കംചെയ്യല്‍ തുടങ്ങി നിരവധി ചര്‍മ്മ ചികിത്സകള്‍ എന്നിവ പേറ്റന്റ് നേടിയ ഹൈ-എന്‍ഡ് മെഷിനറിയുടെ സഹായത്തോടെ അഡ്വാന്‍സ്ഡ് ഗ്രോ ഹെയര്‍ & ഗ്ലോ സ്‌കിന്‍ ക്ലിനിക് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു.

2021ലാണ് അഡ്വാന്‍സ്ഡ് ഗ്രോ ഹെയര്‍ & ഗ്ലോ സ്‌കിന്‍ ക്ലിനിക് പ്രവര്‍ത്തനം ആരംഭിച്ചത്. 2024 ഓടെ 100 ക്ലിനിക്കുകളുടെ ഒരു ശൃംഖല സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് അഡ്വാന്‍സ്ഡ് ഗ്രോ ഹെയര്‍ & ഗ്ലോ സ്‌കിന്‍ ഗ്രൂപ്പ് സ്ഥാപകനും, മാനേജിംഗ് ഡയറക്ടറുമായ ജെ ശരണ്‍ വേല്‍ പറഞ്ഞു. ചര്‍മ്മ കേശ രംഗത്തെ വിദഗ്ധരായ ജീവനക്കാരുടെ മികവുറ്റ സേവനമാകും കൊച്ചിക്ക് ലഭ്യമാകുകയെന്ന് ശീമാട്ടി സിഇഒ ബീനാ കണ്ണന്‍ പറഞ്ഞു. ചടങ്ങില്‍ ബീനാ കണ്ണന്റെ ജന്മദിനാഘോഷവും നടന്നു. വിവിധ ഫ്രാഞ്ചസി ഉടമകള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ ഉദ്ഘാടന പരിപാടിയില്‍ സംബന്ധിച്ചു.

News Desk

Recent Posts

ഓണം വാരാഘോഷത്തിന് ഗംഭീര സമാപനം; തലസ്ഥാന നഗരിയെ ആവേശത്തിലാഴ്ത്തി സാംസ്കാരിക ഘോഷയാത്ര

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന് വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ ഗംഭീര സമാപനം. ലോക്‌ഭവന് സമീപത്തുനിന്ന്…

3 hours ago

നേപ്പാൾ പ്രളയം: 13 പേർ കൂടി സുരക്ഷിതരായി നാട്ടിലെത്തി; കൈലാസ യാത്രാ സംഘത്തിലെ 11 കേരളീയർ ഡൽഹിയിൽ

തിരുവനന്തപുരം: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തെ തുടർന്ന് കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള യാത്രാസംഘങ്ങളിലെ കൂടുതൽ പേർ സുരക്ഷിതരായി നാട്ടിലേക്ക് മടങ്ങി. ഇന്ന്…

3 hours ago

ചികിത്സയ്ക്കായി സഹായം തേടി നടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ രാഗേഷ് ഡി.ടി.; കൈത്താങ്ങാകണമെന്ന് അഭ്യർത്ഥന

തിരുവനന്തപുരം: അപൂർവമായ നാഡീസംബന്ധമായ രോഗാവസ്ഥയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നടനും ഡബ്ബിംഗ് ആർട്ടിസ്റ്റും ന്യൂസ് റിപ്പോർട്ടറുമായ **രാഗേഷ് ഡി.ടി. (49)**യ്ക്ക്…

4 hours ago

രോഹൻ കുന്നുമ്മലിന്റെ വെടിക്കെട്ട് ബാറ്റിങ്; കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന് 8 വിക്കറ്റ് ജയം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (KCL) കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ അനായാസ വിജയവുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്. എട്ട് വിക്കറ്റിനാണ് കാലിക്കറ്റ്…

6 hours ago

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 30-08-2026

ഇന്ന് 2026 ഓഗസ്റ്റ് 30-ലെ പൊതുവായ നക്ഷത്രഫലം വായിക്കാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം, യാത്ര എന്നിവയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്…

18 hours ago

നിലയ്ക്കലിൽ സിനിമാ ഷൂട്ടിംഗ് സംഘത്തെ തടഞ്ഞ് ദേവസ്വം ബോർഡ്; അനുമതി തേടിയിരുന്നതായി സംഘം

പത്തനംതിട്ട: പമ്പ, നിലയ്ക്കൽ മേഖലകളിൽ സിനിമ ചിത്രീകരണത്തിനായി എത്തിയ സംഘത്തെ നിലയ്ക്കലിൽ ദേവസ്വം ബോർഡ് അധികൃതർ തടഞ്ഞു. ചിത്രീകരണത്തിന് ദേവസ്വം…

1 day ago