പ്രീ-പോസ്റ്റ് മാര്യേജ് കൗണ്‍സിലിംഗ് ഏകദിന സെമിനാര്‍ ഓഗസ്റ്റ് 17ന്
കേരള വനിത കമ്മിഷനും വര്‍ക്കല ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടത്തുന്ന പ്രീ-പോസ്റ്റ് മാര്യേജ് കൗണ്‍സിലിംഗ് ഏകദിന സെമിനാര്‍ ഓഗസ്റ്റ് 17ന് രാവിലെ 10.30ന് നടക്കും. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന സെമിനാര്‍ വനിത കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിത സുന്ദരേശന്‍ അധ്യക്ഷത വഹിക്കും. കേരള സര്‍വകലാശാല സോഷ്യോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ എസ്.ജി. ബീനമോള്‍ ക്ലാസ് നയിക്കും. വ്യത്യസ്തമായ പശ്ചാത്തലങ്ങളില്‍ നിന്നും ജീവിത സാഹചര്യങ്ങളില്‍ നിന്നും വരുന്ന രണ്ടു പേര്‍ ഒരു കുടുംബം ആരംഭിക്കുമ്പോള്‍ ഉണ്ടാകുന്ന ആശങ്കകളും തെറ്റിദ്ധാരണകളും ഒഴിവാക്കാന്‍ സഹായിക്കുകയാണ് വിവാഹപൂര്‍വ കൗണ്‍സിലിംഗിലൂടെ ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം: സി.പി.ഐക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. സി.പി.ഐ ഇപ്പോഴും സി.പി.എമ്മിന്റെ ആശ്രിത നിലയിലാണെന്നും, എൽ.ഡി.എഫിലെ രണ്ടാം…
ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം ഇന്നത്തെ പ്രവർത്തനങ്ങളിൽ ആലോചനയോടെയും ക്ഷമയോടെയും മുന്നേറുന്നത് ഗുണകരമാകും. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം എന്നിവയിൽ…
ന്യൂഡൽഹി: ഡൽഹിയിൽ ശനിയാഴ്ച നടത്താനിരുന്ന പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി (CJP). സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അനുകൂല ഇടപെടലുകളും, ജീവനൊടുക്കിയവരുടെ കുടുംബങ്ങൾക്ക്…
വിദ്യാർത്ഥിനികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്; മുന്നറിയിപ്പില്ലാതെയാണ് പൊലീസ് നടപടിയെന്ന് എസ്‌എഫ്‌ഐ. തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്തേക്ക് എസ്‌എഫ്‌ഐ നേതൃത്വത്തിൽ…
കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശിക കാമ്പസിലെ ആയുർവേദ പഠന വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ തസ്തികയിൽ ഒഴിവ്. വനിതകൾക്കായി…
തിരുവനന്തപുരം: സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററുകളിൽ നിന്നും സൈക്കോ സോഷ്യൽ ഗ്രാന്റ് ഇൻ എയ്ഡ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അർഹരായ…