Ananthapuri Online News

Anantham Athivegam Ananthapuri Varthakal

പ്രീ-പോസ്റ്റ് മാര്യേജ് കൗണ്‍സിലിംഗ് ഏകദിന സെമിനാര്‍ ഇന്ന്

പ്രീ-പോസ്റ്റ് മാര്യേജ് കൗണ്‍സിലിംഗ് ഏകദിന സെമിനാര്‍ ഓഗസ്റ്റ് 17ന്
കേരള വനിത കമ്മിഷനും വര്‍ക്കല ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടത്തുന്ന പ്രീ-പോസ്റ്റ് മാര്യേജ് കൗണ്‍സിലിംഗ് ഏകദിന സെമിനാര്‍ ഓഗസ്റ്റ് 17ന് രാവിലെ 10.30ന് നടക്കും. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന സെമിനാര്‍ വനിത കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിത സുന്ദരേശന്‍ അധ്യക്ഷത വഹിക്കും. കേരള സര്‍വകലാശാല സോഷ്യോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ എസ്.ജി. ബീനമോള്‍ ക്ലാസ് നയിക്കും. വ്യത്യസ്തമായ പശ്ചാത്തലങ്ങളില്‍ നിന്നും ജീവിത സാഹചര്യങ്ങളില്‍ നിന്നും വരുന്ന രണ്ടു പേര്‍ ഒരു കുടുംബം ആരംഭിക്കുമ്പോള്‍ ഉണ്ടാകുന്ന ആശങ്കകളും തെറ്റിദ്ധാരണകളും ഒഴിവാക്കാന്‍ സഹായിക്കുകയാണ് വിവാഹപൂര്‍വ കൗണ്‍സിലിംഗിലൂടെ ലക്ഷ്യമിടുന്നത്.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!