ആര്യനാട് ഐ.ടി.ഐയില്‍ പുതിയ കോഴ്‌സുകള്‍ തുടങ്ങും: മന്ത്രി വി.അബ്ദുറഹിമാന്‍


ആര്യനാട് സര്‍ക്കാര്‍ ഐ.ടി.ഐക്ക് പുതിയ ഇരുനില മന്ദിരവും അനുബന്ധ സൗകര്യങ്ങളുമായതോടെ അടുത്ത അധ്യയന വര്‍ഷം മുതല്‍ കൂടുതല്‍ കോഴ്സുകള്‍ ആരംഭിക്കുമെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. ഐ.ടി.ഐയില്‍ നിര്‍മ്മിച്ച  ഇരുനില മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശത്തും നാട്ടിലും ഏറെ തൊഴില്‍സാധ്യതയുള്ള പെയിന്റ് റിപ്പയര്‍ അസിസ്റ്റന്റ്, പെയിന്റിംഗ് ഹെല്‍പ്പര്‍, കമ്പ്യൂട്ടര്‍ അധിഷ്ഠിത ഡിസൈനിംഗ് എന്നീ ഹ്രസ്വകാല കോഴ്സുകളാണ് ആദ്യ ഘട്ടത്തില്‍ തുടങ്ങുക. പി.എം.ജെ.വി.കെ പദ്ധതിയില്‍ 425 കോടി രൂപയുടെ 38 പദ്ധതികള്‍ സംസ്ഥാനതല സമിതി അംഗീകരിച്ച് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒരു കോടി 20 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയത്. 60 ശതമാനം കേന്ദ്ര വിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവുമാണ്. പെയിന്റര്‍ ട്രേഡിന്റെ പഠന സൗകര്യം മെച്ചപ്പെടുത്താനുള്ള ഡിസൈന്‍ ലാബ്, പെയിന്റ് മിക്‌സിങ് ലാബ് തുടങ്ങിയ സൗകര്യങ്ങളാണ് കെട്ടിടത്തില്‍ ഏര്‍പ്പെടുത്തിയത്. ഇതിനു പുറമെ കമ്പ്യൂട്ടര്‍, ലാബ്, ഫര്‍ണിച്ചര്‍ തുടങ്ങിയവയും സജ്ജമാക്കിയിട്ടുണ്ട്. വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് തെരഞ്ഞെടുക്കുന്ന പിന്നാക്ക വിഭാഗത്തില്‍പ്പെട്ട 45 വയസിനു താഴെയുള്ള സ്ത്രീ-പുരുഷന്മാര്‍ക്കാണ് പുതിയ കോഴ്‌സുകളില്‍ സൗജന്യ പരിശീലനം നല്‍കുന്നത്. കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് നാഷണല്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ അംഗീകൃത സര്‍ട്ടിഫിക്കറ്റും നല്‍കും.

ഐ.ടി.ഐ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഇന്ദുലേഖ, ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജു മോഹന്‍. വി, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എല്‍ കൃഷ്ണകുമാരി, ജനപ്രതിനിധികള്‍, ആര്യനാട് ഗവണ്‍മെന്റ് ഐ.ടി.ഐ പ്രിന്‍സിപ്പല്‍ അജയഘോഷ് സി.വി തുടങ്ങിയവരും പങ്കെടുത്തു.

News Desk

Recent Posts

വിദ്യാർത്ഥികളുടെ ശാസ്ത്രകൗതുകവും സർഗാത്മകതയും വിളിച്ചോതി ഐഐഎസ്ഇആർ തിരുവനന്തപുരത്തിന്റെ ‘അന്വേക്ഷ 2026’

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ ശാസ്ത്രകൗതുകവും സർഗാത്മകതയും നൂതന ആശയങ്ങളും പ്രദർശിപ്പിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐഐഎസ്ഇആർ)…

2 days ago

പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും നീക്കണം; രാഷ്ട്രപതിയോട് ശുപാർശ ചെയ്യണമെന്ന് എം.എം. ഹസ്സൻ

തിരുവനന്തപുരം: പി.എസ്.സിയിലെ നിയമന ക്രമക്കേടുകളും ഗുരുതരമായ അഴിമതി ആരോപണങ്ങളും ഉയർന്ന സാഹചര്യത്തിൽ പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും സ്ഥാനത്തുനിന്ന് നീക്കാൻ സംസ്ഥാന…

2 days ago

സീബെറി ഫുഡ് ആൻഡ് പ്രോട്ടീൻ സമ്മിറ്റ് നവംബർ 4ന് കൊച്ചിയിൽ

കൊച്ചി: ഇന്ത്യൻ ഭക്ഷ്യ സംരംഭങ്ങളുടെ ആഗോള വിപണി സാധ്യതകളും അന്താരാഷ്ട്ര വാണിജ്യ പങ്കാളിത്തവും ലക്ഷ്യമിട്ട് സീബെറി ഫുഡ്സ് സംഘടിപ്പിക്കുന്ന 'ഫുഡ്…

2 days ago

കേരളപ്പിറവി ആഘോഷം: ഭാരതീയ വിദ്യാഭവൻ സ്കൂളിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു

തിരുവനന്തപുരം: ഐക്യത്തിന്റെയും കേരളീയ സംസ്കാരത്തിന്റെയും സന്ദേശം പകർന്ന് ഭാരതീയ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂളിൽ കേരളപ്പിറവി ദിനാഘോഷം വിവിധ പരിപാടികളോടെ…

2 days ago

‘ജിഗ്രിസ്’ ഇനി മലയാളത്തിലും; ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിങ് ആരംഭിച്ചു

തിരുവനന്തപുരം | Ananthapuri Online News സൗഹൃദവും നർമവും അപ്രതീക്ഷിത സംഭവങ്ങളും കോർത്തിണക്കിയ തെലുങ്ക് കോമഡി ചിത്രം 'ജിഗ്രിസ്' മലയാളം…

2 days ago

ഗ്ലോബൽ ബി2ബി തിരുവനന്തപുരം ചാമ്പ്യൻസ് ചാപ്റ്ററിന് കഴക്കൂട്ടത്ത് തുടക്കം

തിരുവനന്തപുരം: ഗ്ലോബൽ ബി2ബി നെറ്റ്‌വർക്കിന്റെ പുതിയ ശാഖയായ ‘ബി2ബി തിരുവനന്തപുരം ചാമ്പ്യൻസ്’ ചാപ്റ്ററിന് കഴക്കൂട്ടത്ത് തുടക്കമായി. കഴക്കൂട്ടം എസ്.എഫ്.എസ്. ഹോംബ്രിഡ്ജിൽ…

6 days ago