സെൻസർ ബോർഡിൻ്റെ പ്രസക്തി ഇല്ലാതാക്കി: ആനന്ദ് പട്‌വർദ്ധൻ

തൻ്റെ ചിത്രങ്ങൾ ജനങ്ങളിലെത്തിക്കാൻ 2014 നു മുൻപ് സെൻസർ ബോർഡിനെതിരെ കോടതിയെ സമീപിക്കാനെങ്കിലും കഴിഞ്ഞിരുന്നൂവെന്നും ഇപ്പോൾ അതിനുപോലും പ്രസക്തി ഇല്ലാത്തവിധം സെൻസർ ബോർഡിനെ മാറ്റിയെന്നും പ്രശസ്ത സംവിധായകൻ ആനന്ദ് പട് വർധൻ. രാജ്യാന്തര ഹ്രസ്വ ചിത്ര മേളയുടെ മീറ്റ് ദി ഡയറക്ടറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2014 നു മുൻപും രാജ്യത്ത് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ പ്രയാസമായിരുന്നു. കോടതിയിൽ പോരാടിയാണ് അത് നേടിയെടുത്തിരുന്നത്. മുംബൈ ഫിലിം ഫെസ്റ്റിവലിൽ 2014 ൽ തനിക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി. എന്നാൽ അതിനു ശേഷം മുബൈ ഫിലിം ഫെസ്റ്റിവലിൽ തൻ്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ അനുമതി ലഭിച്ചിട്ടില്ല .ഐഡിഎസ്എഫ്എഫ്‌കെയിൽ പ്രദർശിപ്പിച്ച തൻ്റെ സിനിമ പോലും കാരണം പറയാതെ മുംബൈയിൽ നിരസിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

സനാതൻ സൻസ്തയുടെയും ഹിന്ദു ജൻ ജാഗരൺ സമിതിയുടെയും വേദികളിൽ ഇരിക്കുന്നവർ പറയുന്ന നിലപാടാണ് സെൻസർ ബോർഡിലും വച്ച് പുലർത്തുന്നത് . നരേന്ദ്ര ദാഭോൽക്കർ, ഗോവിന്ദ് പൻസാരെ, കൽബുർഗി, ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകികളെ നമുക്ക് നൽകിയ പ്രത്യയശാസ്ത്രം എന്താണ് കാണേണ്ടതെന്നും എന്ത് കാണരുതെന്നും പറയുന്നുണ്ട് . അതേ പ്രത്യയശാസ്ത്രമാണ് ഇപ്പോൾ സെൻസർ ബോർഡിനെയും മുംബൈ ഫെസ്റ്റിവൽ സെലക്ഷൻ കമ്മറ്റിയേയും നയിക്കുന്നതെന്നും പട് വർധൻ ആരോപിച്ചു .

അർജന്റീനിയൻ സംവിധായകയായ മരിയ ഒനിസ് ,റോഹൻ ആപ്‌തെ, റിയാസത് ഉല്ലാഹ് ഖാൻ, ശശ്വത് ദ്വിവേദി, ആജാദ് സിങ് ഖിച്ചി, നീരജ് ദയാൽ, അർഷഖ് , അച്യുത് ഗിരി, അബ്ദുൽ നികാഷ് , ഷഹൽ വിജെ, ദർശൻ ദീപ് ബരുഅ, ആകാശ്ദീപ് ബാനർജി എന്നിവരും പങ്കെടുത്തു.ശ്രുതി അനിതാ ശ്രീകുമാർ മോഡറേറ്ററായിരുന്നു.

News Desk

Recent Posts

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 02-09-2026

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം ഇന്നത്തെ പ്രവർത്തനങ്ങളിൽ ആലോചനയോടെയും ക്ഷമയോടെയും മുന്നേറുന്നത് ഗുണകരമാകും. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം എന്നിവയിൽ…

2 hours ago

ശനിയാഴ്ചത്തെ പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി; കേന്ദ്ര സർക്കാരിന്റെ ഇടപെടലിൽ തീരുമാനം

ന്യൂഡൽഹി: ഡൽഹിയിൽ ശനിയാഴ്ച നടത്താനിരുന്ന പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി (CJP). സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അനുകൂല ഇടപെടലുകളും, ജീവനൊടുക്കിയവരുടെ കുടുംബങ്ങൾക്ക്…

15 hours ago

കേരള സർവകലാശാലയിൽ വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ലാത്തിച്ചാർജ്; ഗുരുതര ആരോപണവുമായി എസ്‌എഫ്‌ഐ

വിദ്യാർത്ഥിനികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്; മുന്നറിയിപ്പില്ലാതെയാണ് പൊലീസ് നടപടിയെന്ന് എസ്‌എഫ്‌ഐ. തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്തേക്ക് എസ്‌എഫ്‌ഐ നേതൃത്വത്തിൽ…

16 hours ago

സംസ്‌കൃത സർവകലാശാലയിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്; സെപ്റ്റംബർ 7ന് വാക്ക്-ഇൻ ഇന്റർവ്യൂ

കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശിക കാമ്പസിലെ ആയുർവേദ പഠന വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ തസ്തികയിൽ ഒഴിവ്. വനിതകൾക്കായി…

16 hours ago

സർക്കാർ സ്ഥാപനത്തിൽ പുതിയ അവസരം; സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററുകളിൽ നിന്നും സൈക്കോ സോഷ്യൽ ഗ്രാന്റ് ഇൻ എയ്ഡ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അർഹരായ…

16 hours ago

പിത്താശയക്കല്ലിന് സൗജന്യ ചികിത്സ; തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ ഗവേഷണാടിസ്ഥാനത്തിൽ ചികിത്സ

തിരുവനന്തപുരം: പിത്താശയക്കല്ല് രോഗികൾക്ക് തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ സൗജന്യ ചികിത്സ ലഭ്യമാക്കുന്നു. 20 വയസിനും 60 വയസിനും…

16 hours ago