സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി എയ്സ് കോളേജ് ഓഫ് എഞ്ചിനിയറിം​ഗ്

ലേഖകൻ : പ്രവീൺ സി കെ, പി ആർ ഒ, എം എച്ച് ട്രസ്റ്റ്

തിരുവനന്തപുരം : വിദ്യാഭ്യാസ രം​ഗത്തും ആതുരശുശ്രൂശ രം​ഗത്തും ഒട്ടനവധി സംഭാവനകൾ നൽകിയ മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ 2013-14 അധ്യായന വർഷത്തിൽ തിരുവല്ലം കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ച എയ്സ് കോളേജ് ഓഫ് ​എഞ്ചിനിയറിം​ഗ് പ്രവർത്തന മികവിന്റെ പത്ത് വർഷങ്ങൾ പൂർത്തിയാക്കിതിനൊപ്പം സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി മാറിയിരിക്കുകയാണ്.

ഉയർന്ന നിലവാരത്തിലുളള സാങ്കേതിക വിദ്യാഭ്യാസം നൽകുന്നതിലും പഠനമികവിന് പ്രൊഹത്സാഹനം നൽകുന്നതിലും മറ്റുകോളേജുകളിൽ നിന്നും ഒരുപടി മുന്നിലാണ് എയ്സ് കോളേജ് ഓഫ് ​എഞ്ചിനിയറിം​ഗ്. സിവിൽ എഞ്ചിനീയറിംഗ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, എറോണോട്ടിക്കൽ എഞ്ചിനീയറിംഗ് എന്നീ അഞ്ച് അടിസ്ഥാന എഞ്ചിനീയറിംഗ് ശാഖകളോടെ ആരംഭിച്ച കോളേജ് ശ്രദ്ധേയമായ പുരോഗതിയാണ് കഴിഞ്ഞ അക്കാദമിക വർഷങ്ങളിൽ കൈവരിച്ചിരിക്കുന്നത്.

360 വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാനുള്ള പ്രാരംഭ ശേഷിയോടുകൂടി പ്രവർത്തനം തുടങ്ങിയ കോളേജ്, സാങ്കേതിക മേഖലയിലെ വളർച്ച മുൻകൂട്ടി കണ്ട് കഴിഞ്ഞ അക്കാദമിക വർഷം ആൾ ഇന്ത്യാ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷന്റെ അംഗീകാരത്തോടെ പുതിയ കോഴ്സുകളായ മെക്കാട്രോണിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് തുടങ്ങിയ പുതിയ കോഴ്സുകൾ ഉൾപ്പെടുത്തി സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവത്തിന് തുടക്കമിട്ടിരിക്കുകയാണ്. കോളേജിന്റെ പ്രവർത്തന മികവിന് ഒരു പൊൻതൂവലായി മാറിയിരിക്കുകയാണ് മെകാട്രോണിക്സ് എന്ന കോഴ്സ്, ഈ കോഴ്സിന് അം​ഗീകാരം ലഭിച്ചതിലൂടെ കോളേജിന്റെ അക്കാദമിക് സ്പെക്ട്രം കൂടുതൽ വിപുലീകരിക്കാൻ സാധിച്ചു. ഇതിലൂടെ കൂടുതൽ വിദ്യാർത്ഥികൾക്ക് പഠനസൗകര്യം ഒരുക്കുന്നതിനായി സീറ്റുകളുടെ എണ്ണം 450 ആയി വർദ്ധിപ്പിക്കുകയും ചെയ്തു,

എയ്‌സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് വാ​ഗ്ദാനം ചെയ്യുന്ന ​ഗുണനിലവാരമുളള വിദ്യാഭ്യാസവും പാഠ്യേതര വിഷയങ്ങൾക്ക് നൽകുന്ന സംഭാവനയും അടിസ്ഥാന സൗകര്യങ്ങളും വിലയിരുത്തി നാഷണൽ അസസ്‌മെന്റ് ആൻഡ് അക്ക്രഡിറ്റേഷൻ കൗൺസിൽ നൽകുന്ന നാക്ക് അക്രിഡിറ്റേഷൻ കോളേജിന് ലഭിച്ചു കഴിഞ്ഞു.
അക്കാദമിക രം​ഗത്ത് ലഭിക്കാൻ ഏറെ പ്രയാസം നിറഞ്ഞ നാഷണൽ ബോർഡ് ഓഫ് അക്ക്രഡിറ്റേഷന്റെ അംഗീകാരങ്ങൾ എറോണോട്ടിക്കൽ എഞ്ചിനീയറിം​ഗിനും, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിം​ഗിനും ഇതിനോടകം ലഭിക്കുകയും ചെയ്തു. ഈ അം​ഗീകാരങ്ങൾ കോളേജിന്റെ അക്കാദമിക നിലവാരത്തിന്റെ ​ഗുണമേന്മ വിളിച്ചോതുന്നതാണ്.

വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാമൂഹിക പുരോ​ഗതി നേടിയെടുക്കാൻ കഴിയു എന്ന ആപ്തവാക്യം മുഖമുദ്രയാക്കി തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന മനാറുൽ ഹുദാ ട്രസ്റ്റിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സമൂഹത്തിൽ മികച്ച വിദ്യാഭ്യാസം നൽകുക, രാജ്യത്തിന്റെ സാങ്കേതിക, സാമൂഹിക പുരോഗതിയിലേക്ക് സംഭാവന ചെയ്യുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് പ്രവർത്തിക്കുന്നത്.

News Desk

Recent Posts

കേരളത്തിൽ സാമ്പത്തിക ഉൾപ്പെടുത്തൽ സമ്പൂർണതാ ക്യാമ്പയിൻ ഒക്ടോബർ 21 മുതൽ; ഡിസംബർ 31 വരെ പ്രത്യേക ക്യാമ്പുകൾ

തിരുവനന്തപുരം: രാജ്യത്തെ എല്ലാ പൗരന്മാർക്കും അടിസ്ഥാന ബാങ്കിംഗ് സേവനങ്ങളും സാമൂഹിക സുരക്ഷാ പദ്ധതികളും ലഭ്യമാക്കുന്നതിനായി സാമ്പത്തിക ഉൾപ്പെടുത്തൽ സമ്പൂർണതാ ക്യാമ്പയിൻ…

15 hours ago

കുട്ടികളുടെ സുരക്ഷയിൽ വീഴ്ച അനുവദിക്കില്ല; ഉത്തരവാദിത്തം വനിതാ ശിശു വികസന ഓഫീസർമാർക്ക്: മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ കഴിയുന്ന കുട്ടികളുടെ സുരക്ഷയും സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കാൻ സംസ്ഥാനവ്യാപക കർമ്മപദ്ധതിയുമായി വനിതാ ശിശു വികസന വകുപ്പ്.…

18 hours ago

കെഎസ്ആർടിസിക്ക് ടിക്കറ്റ് വരുമാനത്തിൽ 10.64 കോടിയുടെ നേട്ടം; ശബരിമല സീസൺ ഒഴികെയുള്ള രണ്ടാമത്തെ വലിയ വരുമാനം

തിരുവനന്തപുരം: ടിക്കറ്റ് വിൽപ്പനയിലൂടെ മികച്ച നേട്ടം സ്വന്തമാക്കി കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ (കെഎസ്ആർടിസി). ഒക്ടോബർ 22 വ്യാഴാഴ്ച…

19 hours ago

സ്ത്രീകളുടെ സുരക്ഷയും മാനസികാരോഗ്യവും ഉറപ്പാക്കാൻ പുതിയ വനിതാ നയം നടപ്പാക്കും: മന്ത്രി ബിന്ദു കൃഷ്ണ

'പോഷ് ആക്ട് 2013 & സ്ത്രീകളുടെ മാനസികാരോഗ്യം വിഷയത്തിൽ കേരള വനിതാ കമ്മീഷൻ സംസ്ഥാനതല സെമിനാർ സംഘടിപ്പിച്ചു സ്ത്രീകളുടെ സാമൂഹികവും…

4 days ago

തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കണം; DRKS

2026 ഒക്ടോബർ 15 വ്യാഴാഴ്ച തിരുവനന്തപുരം റെയിൽവേ ഡിവിഷനു മുന്നില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നു. തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ…

2 weeks ago

ക്ഷേത്രോത്സവങ്ങളുടെ ആത്മീയ പൈതൃകം വിളിച്ചോതി ‘ക്ഷേത്രാടനം’; ഒക്ടോബര്‍ 10ന് തിരുവനന്തപുരം വേദിയാകും

തിരുവനന്തപുരം: കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലെ ആചാരങ്ങൾ, ചരിത്രം, കലാപാരമ്പര്യം എന്നിവയുടെ പ്രാധാന്യം വിളിച്ചോതുന്ന സംഗീതപരിപാടിയായ ‘ക്ഷേത്രാടനം’ ഒക്ടോബര്‍ 10ന് തിരുവനന്തപുരം…

2 weeks ago