സംസ്ഥാനത്തെ ഹൈസ്കൂൾ അധ്യാപകർക്ക് ബാലാവകാശ കമ്മിഷൻ ഏകദിന പരിശീലനം നൽകുന്നു

പരിശീലനത്തിന്റെ ഒന്നാം ഘട്ടം കോഴിക്കോട് കാസർകോട് കണ്ണൂർ മലപ്പുറം വയനാട് പാലക്കാട് തൃശൂർ ജില്ലകളിലാണ് സംഘടിപ്പിക്കുന്നത്.  കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് ഹാളിൽ ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ കെ.വി മനോജ്കുമാർ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു. പരിശിലനത്തിൽ കുട്ടികളുടെ അവകാശങ്ങൾ മാനസികാരോഗ്യം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൈബർ സുരക്ഷ തുടങ്ങിയ വിഷയങ്ങൾ വിദഗ്തർ കൈകാര്യം ചെയ്യും.

കൗമാരക്കാരായ കുട്ടികളുടെ ശാരീരിക മാനസിക പ്രശ്‌നങ്ങളെ തിരിച്ചറിയാനും, പരിഹാരം നിർദ്ദേശിക്കാനും അധ്യാപകർക്ക് കഴിയണം. അധ്യാപക വിദ്യാർത്ഥി ബന്ധം സൗഹാർദ്ദപരമായ അന്തരീക്ഷത്തിലേക്ക് കൊണ്ടുവരുകയും, വിദ്യാഭ്യാസ മനഃശാസ്ത്ര സിദ്ധാന്തങ്ങൾ ഉൾച്ചേർത്ത് ശാസ്ത്രീയ കാഴ്ച്ചപ്പാടോടുകൂടിയ സമീപനം വിദ്യാലയാന്തരീക്ഷത്തിൽ നടപ്പിലാക്കാൻ അധ്യാപകർക്ക് പരിശീലനം നൽകേണ്ട തുണ്ട്.

പരിശീലനം ലഭിക്കുന്ന അധ്യാപകർ അവരുടെ സ്കൂളിലെ അധ്യാപകരിലേക്കും 8,9,10, ക്ലാസുകിലെ കുട്ടികളിലേക്കും ബോധവൽക്കരണം എത്തിക്കുകയാണ് കമ്മിഷൻ ഉദേശിക്കുന്നത്. കൗമാര പ്രായക്കാരായ കുട്ടികൾക്ക് ഉണ്ടാകുന്ന ശാരീരികവും മാനസികവും വൈകാരികവുമായ പ്രശ്നങ്ങൾ നേരിടാൻ അവരെ പ്രാപ്തരാക്കാനും സാമൂഹ്യ മാധ്യമ സാക്ഷരത, സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ സെക്യൂരിറ്റി തുടങ്ങിയ ഏറ്റവും പ്രാധാന്യമുള്ള വിഷയങ്ങളിൽ അവബോധം വളർത്തുന്നതിന് പരിശിലനം ലക്ഷ്യമിടുന്നു.

News Desk

Recent Posts

രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസ്സി

ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…

2 hours ago

രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം; തിരുവനന്തപുരത്ത് കോൺഗ്രസ് മാർച്ച്

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…

4 hours ago

ഷെഫീൻ അഹമ്മദ് IPS അന്തരിച്ചു; TKM കുടുംബത്തിന് തീരാനഷ്ടം

തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…

15 hours ago

വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…

16 hours ago

സെയ്‌ലേഴ്‌സിനെ ഏഴ് വിക്കറ്റിന് തകർത്തു; പോയിന്റ് പട്ടികയിൽ മൂന്നാമതായി ട്രിവാൺഡ്രം റോയൽസ്

വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…

16 hours ago

ഓണം വാരാഘോഷം: പൂക്കള മത്സരം, തിരുവാതിര, ദീപാലങ്കാരം വിജയികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…

17 hours ago