ഇന്ത്യയുടെ ബഹിരാകാശ–രക്ഷാ ദൗത്യങ്ങൾക്ക് മൂന്ന് ദശകത്തിലേറെയായി സമാനതകളില്ലാത്ത സാങ്കേതിക പിന്തുണ നൽകുന്ന ഹൈദരാബാദ് ആസ്ഥാമായി ബാംഗ്ലൂർ ഉൾപ്പെടെയുള്ള നഗരങ്ങളിൽ പ്രവർത്തിച്ചു വരുന്ന അനന്ദ് ടെക്നോളജീസ്, രാജ്യത്തിന്റെ സ്ഥാനനിർണ്ണയം, നാവിഗേഷൻ, ടൈമിംഗ് (PNT) കഴിവുകളിൽ സ്വയംപര്യാപ്തത നേടുന്നതിനായി രൂപകൽപ്പന ചെയ്ത നാവിഗേഷൻ സെന്റർ ഓഫ് എക്സലൻസ് (ACEN) ഉദ്ഘാടനം ചെയ്യാനൊരുങ്ങുന്നു. നവംബർ 25 ന് തിരുവനന്തപുരം മേനംകുളം കിൻഫ്രാ പാർക്കിലാണ് സ്ഥാപനത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. രാവിലെ 9.30 ന് ISRO ചെയർമാൻ ഡോ. വി നാരായണൻ ഉദ്ഘാടനം ചെയ്യുന്നു. ISRO യുടെ വിവിധ കേന്ദ്രങ്ങളുടെ ഡയറക്ടർമാരും മുതിർന്ന ഉദ്യോഗസ്ഥരും പ്രതിരോധമേഖലാ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.
1992-ൽ സ്ഥാപിതമായ അനന്ദ് ടെക്നോളജീസ്, പ്രധാനമായ എല്ലാ ഇന്ത്യൻ ഉപഗ്രഹ–ലോഞ്ച് വാഹന ദൗത്യങ്ങളുടെയും നിർണായക പങ്കാളിയായി മാറിയിട്ടുണ്ട്. പ്രിസിഷൻ സെൻസറുകൾ, airworthiness, അവിയോനിക്സ്, തുടങ്ങിയ മേഖലകളിലെ എ ടി എൽ ന്റെ വൈദഗ്ധ്യം ISRO, DRDO എന്നീ സ്ഥാപനങ്ങളുടെ വിശ്വസ്ത പങ്കാളിയാകാൻ സാധിച്ചിട്ടുണ്ട്.
ഇന്ത്യയുടെ നാവിഗേഷൻ സാങ്കേതിക വിദ്യകളിലെ ആശ്രിതത്വങ്ങൾ കുറയ്ക്കുകയും പ്രതിരോധ–വിമാന–സ്വയം നിയന്ത്രിത സംവിധാനങ്ങൾക്ക് വേണ്ട indigenous അടിസ്ഥാനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് ഈ പുതിയ സെന്ററിന്റെ ലക്ഷ്യം. ഗ്ലോബൽ നാവിഗേഷൻ വ്യവസ്ഥകൾ കൂടുതൽ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ പ്രതിരോധ ശേഷിയും സാങ്കേതിക സ്വാതന്ത്ര്യവും ശക്തിപ്പെടുത്തുകയാണ് ACEN ലക്ഷ്യമിടുന്നത്.
Vision 2035-നു അനുസരിച്ച് ACEN നാല് പ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു:
• MEMS, FOG, RLG,quantum സെൻസറുകൾ ഉൾപ്പെടുന്ന പ്രൗഢ inertial സെൻസറുകളുടെ സ്വദേശീയ വികസനവും നിർമ്മാണവും.
• GNSS, INS, വിസഷ്വൽ, റഡാർ തുടങ്ങിയ മൾട്ടി–മോഡൽ നാവിഗേഷനുള്ള AI ഉപയോഗിച്ചുള്ള ഫ്യൂഷൻ ആൽഗൊരിതങ്ങൾ.
• സിവിൽ–മിലിട്ടറി സഹകരണത്തിലൂടെ ശക്തമായ സപ്ലൈ ചെയിൻ സംവിധാനങ്ങൾ.
• ISRO, DRDO, പ്രമുഖ അക്കാദമിക് സ്ഥാപനങ്ങൾ എന്നിവരുമൊത്തുള്ള ഗവേഷണ–പ്രതിഭാ വികസനം.
ACENയുടെ പുതിയ കേന്ദ്രം ഇന്ത്യയുടെ ഭാവി ബഹിരാകാശ, പ്രതിരോധ നാവിഗേഷൻ ആവശ്യങ്ങൾക്ക് നേതൃസ്ഥാനം വഹിക്കും.
Most Played Online Casino Games Aries, but 888 is offering a 120% bonus to new…
Deposit 3 Get 150 Free Casino Uk So for all these reasons, the house takes…
No Deposit Slots No Mobile Number In Australia, Booongo currently does not produce any such…
Best Instadebit Casino Loyalty Program Casino Uk A trio of the pair of 7s that…
Non Gamstop Casino Cashback Uk Any revenue generated by the potential sale of an app…
Native Uk Casinos In Montana It doesnt take a genius to figure out the direction…