വാദിയെ പ്രതിയാക്കുന്ന തരത്തിൽ കള്ളക്കേസ്: ഡി.ജി.പിക്ക് പരാതി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൊഴിൽ ഭവനിൽ സ്ഥാനാർത്ഥിത്വ സൂക്ഷ്മപരിശോധന നടക്കവെ  സ്ഥാനാർത്ഥിയെയും പ്രസ് ക്ലബ് സെക്രട്ടറിയെയും മർദ്ദിച്ച സംഭവത്തിൽ മ്യൂസിയം പോലീസ് കള്ളക്കേസ് എടുക്കുന്നതായി ഡി.ജി.പിക്ക് പരാതി നൽകി.

കണ്ണമ്മൂല വാർഡ് കൗൺസിലർ പാറ്റൂർ രാധാകൃഷ്ണനും തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി പി.ആർ.പ്രവീണുമാണ് പരാതി നൽകിയത്.
റിട്ടേണിംഗ് ഓഫീസറുടെ മുറിക്കു മുന്നിലിട്ട്
നിരവധി സ്ഥാനാർത്ഥികളുടെയും
ഇരുനൂറോളം പ്രവർത്തകരുടെയും സാന്നിദ്ധ്യത്തിലാണ് വഞ്ചിയൂർ വാർഡിലെ സ്ഥാനാർത്ഥിയായിരുന്ന പി.ശങ്കരൻ കുട്ടി നായരുടെ നേതൃത്വത്തിലുള്ള സംഘം മർദ്ദനം അഴിച്ചുവിട്ടത്.
പ്രസ് ക്ലബ് കേന്ദ്രീകരിച്ച് തനിക്കെതിരെ വാർത്ത സൃഷ്ടിക്കുന്നു എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു മർദ്ദനം.

എന്നാൽ ശങ്കരൻ കുട്ടി നായരെ മർദ്ദിച്ചെന്ന് കാണിച്ച് പാറ്റൂർ രാധാകൃഷ്ണൻ , പി.ആർ.പ്രവീൺ എന്നിവരെ പ്രതികളാക്കി കേസെടുത്തിട്ടുണ്ടെന്ന്‌ മ്യൂസിയം എസ്.എച്ച്.ഒ കഴിഞ്ഞ ദിവസം നോട്ടീസ് നൽകുകയായിരുന്നു.
വാദിയെ പ്രതിയാക്കുന്ന ഈ നീതിരഹിത നീക്കത്തിനെതിരെ സത്യസന്ധമായ അന്വേഷണം ആവശ്യപ്പെട്ടാണ് ഡി.ജി.പിയെ സമീപിച്ചത്.

News Desk

Recent Posts

രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം; തിരുവനന്തപുരത്ത് കോൺഗ്രസ് മാർച്ച്

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…

50 minutes ago

ഷെഫീൻ അഹമ്മദ് IPS അന്തരിച്ചു; TKM കുടുംബത്തിന് തീരാനഷ്ടം

തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…

12 hours ago

വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…

13 hours ago

സെയ്‌ലേഴ്‌സിനെ ഏഴ് വിക്കറ്റിന് തകർത്തു; പോയിന്റ് പട്ടികയിൽ മൂന്നാമതായി ട്രിവാൺഡ്രം റോയൽസ്

വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…

13 hours ago

ഓണം വാരാഘോഷം: പൂക്കള മത്സരം, തിരുവാതിര, ദീപാലങ്കാരം വിജയികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…

14 hours ago

ഓണം വാരാഘോഷ സമാപന ഘോഷയാത്ര: വനം വകുപ്പിന് ഒന്നാം സ്ഥാനം; ഐഎസ്ആർഒയും കോർപ്പറേഷനും മികച്ച നേട്ടം

സർക്കാർ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ വനം വന്യജീവി വകുപ്പ് ഒന്നാമത്; ദൃശ്യ കലാരൂപത്തിൽ അഗസ്ത്യ സിദ്ധ മർമ്മ കളരി സംഘത്തിന് ഒന്നാം…

14 hours ago