എസ്‌കലേറ വനിതോത്സവം 26 ഫെബ്രുവരി 3 മുതല്‍ 9 വരെ കനകക്കുന്നില്‍
കരുത്താര്‍ന്ന പെണ്‍ ചുവടുകള്‍ കരുതലോടെ കേരളം മുന്നോട്ട്
ജിവിതത്തില്‍ തളര്‍ന്ന് പോകുന്നവര്‍ക്ക് പ്രചോദനമാകാനാണ് എസ്‌കലേറ വനിതോത്സവം സംഘടിപ്പിക്കുന്നതെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ രണ്ട് വര്‍ഷവും വിജയകരമായി നടത്തിയ പരിപാടിയാണിത്. സ്ത്രീ സംരംഭകത്വം, സ്ത്രീകളുടെ സൃഷ്ടിപരത, നേതൃശേഷി എന്നിവയെ പിന്തുണക്കുന്നതിനും ശക്തി പകരുന്നതിനും വേണ്ടിയാണ് സംസ്ഥാന വനിതാ ശിശു വികസന വകുപ്പും വനിതാ വികസന കോര്‍പ്പറേഷനും ചേര്‍ന്ന് ഈ പരിപാടി സംഘടിപ്പിക്കുന്നത്. സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലൂടെയും പരിപാടികളിലൂടെയും സൃഷ്ടിച്ച സ്ത്രീ മുന്നേറ്റമാണ് ”കരുത്താര്‍ന്ന പെണ്‍ചുവടുകള്‍ കരുതലോടെ കേരളം” എന്ന ആശയം മുന്‍നിര്‍ത്തി എസ്‌കലേറെ ദി വിമെന്‍ ഫെസ്റ്റ് 2026 കൊണ്ടുദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഫെബ്രുവരി 3 മുതല്‍ 9 വരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാര വളപ്പിലും നിശാഗന്ധിയിലുമായാണ് എസ്‌കലേറ വനിതോത്സവം സംഘടിപ്പിക്കുന്നത്. ഒരാഴ്ച നീണ്ട് നില്‍ക്കുന്ന പരിപാടികളില്‍ വിവിധ വിഷയങ്ങളില്‍ അധിഷ്ഠിതമായ കോണ്‍ക്ലേവുകള്‍, സംരംഭക പരിശീലന സെഷനുകള്‍, പ്രദശന വിപണന മേള, കലാപരിപാടികള്‍ എന്നിവയുണ്ടാകും.
എസ്‌കലേറ വനിതോത്സവം 26ന്റെ ഉദ്ഘാടനം ഫെബ്രുവരി മൂന്നാം തീയതി വൈകുന്നേരം 5.30ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രിമാരായ വി ശിവന്‍കുട്ടി, ആര്‍ ബിന്ദു എന്നിവര്‍ പങ്കെടുക്കും. ഫെബ്രുവരി 3 ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് വനിത ശിശു വികസന വകുപ്പിന്റെ ശിശുവികസന മേഖലയുടെ ഐസിഡിഎസ് അവാര്‍ഡ് വിതരണവും സംഘടിപ്പിക്കുന്നു. ചടങ്ങിനോടനുബന്ധിച്ച് വനിതാശിശു വികസന രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച തൃശ്ശൂര്‍, വയനാട് ജില്ലാ ഭരണകൂടങ്ങള്‍ക്കുള്ള പുരസ്‌ക്കാരം, ഐ.സി.ഡി.എസ് പദ്ധതി പ്രവര്‍ത്തനത്തില്‍ മികവ് പുലര്‍ത്തിയവര്‍ക്കായുള്ള സംസ്ഥാനതല അവാര്‍ഡുകള്‍ എന്നിവയും വിതരണം ചെയ്യുന്നു.
ഫെബ്രുവരി ആറാം തീയതി കാവല്‍ കെയര്‍ ക്രോണിക്കിള്‍ പുസ്തകത്തിന്റെ പ്രകാശനം കൂടണയാം പദ്ധതിയുടെ നേട്ടങ്ങളുടെ പ്രഖ്യാപനവും ലോഗോ പ്രകാശനം, ചുവടുകള്‍ പദ്ധതിയുടെ ലോഗോ പ്രകാശനം അങ്കണവാടി സമ്പൂര്‍ണ്ണ വൈദ്യുതികരണ പ്രഖ്യാപനം ചൈല്‍ഡ് ഫ്രണ്ട് ലി ആഡിറ്റ് നേട്ടത്തിന്റെ പ്രഖ്യാപനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. സംസ്ഥാനത്തിന്റെ കാവല്‍ പദ്ധതിയെ സുപ്രീം കോടതി അഭിനന്ദിച്ചിരുന്നു. 12 കുട്ടികളുടെ ജീവിതാനുഭവമാണ് ക്രോണിക്കിള്‍ പുസ്തകം. കുടുംബാധിഷ്ഠിത പരിചരണ പരിപാടിയാണ് കൂടണയാം. ഇതിലൂടെ 573 കുട്ടികള്‍ക്ക് സംരക്ഷണമൊരുക്കി.
‘വനിത ശിശു വികസന കോണ്‍ക്ലേവ് 2026’
‘Where every Woman is empowered and Every Child is Protected- Kerala’s vision in action’
കേരള സര്‍ക്കാര്‍ വനിതാ-ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍, കേരള വനിതാ വികസന കോര്‍പ്പറേഷന്റെ സഹകരണത്തോടെ 2026 ഫെബ്രുവരി 6, 7 തീയതികളില്‍ തിരുവനന്തപുരം നിശാഗന്ധിയില്‍ വെച്ച് ‘വനിതാ കോണ്‍ക്ലേവ് 2026’ സംഘടിപ്പിക്കുന്നു. ഈ കോണ്‍ക്ലേവില്‍, വനിത ശിശു വികസന വകുപ്പിന്റെ മൂന്നു പ്രധാന മേഖലകളായ വനിത ശാക്തീകരണം -Gender Justice beyond Biology and Social Norms, ശിശുവികസനം – Bright Beginnings, ശിശുസംരക്ഷണം – Resilience Pavilion എന്നീ വിഷയങ്ങളെ ആസ്പദമാക്കി വിവിധ സെഷനുകള്‍, സംവാദങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നു.
ആശയ സമ്പുഷ്ടമായ ഇന്‍സ്റ്റലേഷനുകളും പ്രമുഖ കലാകാരികളും കലാകാരന്മാരും പങ്കെടുക്കുന്ന സാംസ്‌കാരിക പരിപാടികളും വിനോദത്തിനായിട്ടുള്ള പ്രത്യേക ഒരുക്കങ്ങളും ഭക്ഷ്യ മേളയും സംഘടിപ്പിക്കുന്നു. ഫെബ്രുവരി 3 ന് വൈകിട്ട് 5.30 ന് ആരംഭിക്കുന്ന വനിതോത്സവത്തിന്റെ പ്രധാന ആകര്‍ഷണം 140 സ്റ്റാളുകളുള്ള വനിതാ സംരംഭക മേളയാണ്. 3 കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും 8 ഇതര സംസ്ഥാനങ്ങളില്‍ നിന്നും പങ്കാളിത്തമുള്ള മേള വൈവിധ്യമാര്‍ന്ന വിപണിയാണ് തിരുവനന്തപുരത്തെ ജനങ്ങള്‍ക്ക് വേണ്ടി അണിനിരത്തുന്നത്.
ഫെബ്രുവരി 4 മുതല്‍ 9 വരെ വനിതാ ശിശു വികസന വകുപ്പിന്റെ വനിതാ കോണ്‍ക്ലേവിനൊപ്പം വനിതാ സംരംഭകത്വം, സാമൂഹ്യ ശാക്തീകരണം, കൗമാര ആരോഗ്യം, ഗാര്‍ഹികാതിക്രമങ്ങളും പരിഹാരവും എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ സെമിനാറുകളും നടക്കും. വൈകുന്നേരങ്ങളില്‍ എസ്‌കലേറെ ദി വിമെന്‍ ഫെസ്റ്റ് 2026ല്‍ വര്‍ണാഭമായ സാംസ്‌കാരിക പരിപാടികളും ലൈവ് കണ്‍സേര്‍ട്ടും അരങ്ങേറും.
പ്രശസ്ത ഗായകരായ പ്രണവം ശശി, റിമി ടോമി, അഞ്ചു ജോസഫ് എന്നിവരുടെ സംഗീത പരിപാടികള്‍, ഫോക്ലോര്‍ അക്കാദമി നടത്തുന്ന മുടിയേറ്റ്, തോല്‍പ്പാവകൂത്ത് എന്നിവയും തൃപ്പുണിത്തറ വനിതാ കഥകളി സംഘത്തിന്റെ ‘കിരാതം കഥകളി’യും നിരീക്ഷ പെണ്‍ നാടക വേദിയുടെ നാടകവും വിവിധ കോളേജുകളിലെ വനിതാ സെല്‍ വിദ്യാര്‍ഥികളുടെ പരിപാടികളും ഉണ്ടാകും.
വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാര്‍, വനിത വികസന കോര്‍പറേഷന്‍ എംഡി ബിന്ദു വിസി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Most Played Online Casino Games Aries, but 888 is offering a 120% bonus to new…
Deposit 3 Get 150 Free Casino Uk So for all these reasons, the house takes…
No Deposit Slots No Mobile Number In Australia, Booongo currently does not produce any such…
Best Instadebit Casino Loyalty Program Casino Uk A trio of the pair of 7s that…
Non Gamstop Casino Cashback Uk Any revenue generated by the potential sale of an app…
Native Uk Casinos In Montana It doesnt take a genius to figure out the direction…