അഖണ്ഡത , കായിക ക്ഷമത, സാഹസികത തുടങ്ങിയ സന്ദേശങ്ങളുമായി കന്യാകുമാരി മുതൽ കാർഗിൽ വരെ ഇന്ത്യൻ വ്യോമസോംഗങ്ങൾ നടത്തുന്ന കെ-2-കെ സൈക്കിൾ റാലി ഇന്ന് ആക്കുളം ദക്ഷിണ വ്യോമസേനാ കേന്ദ്രത്തിൽ നിന്നാരംഭിച്ചു.
ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ മനീഷ് ഖന്ന യാത്ര ഫ്ലാഗ് ഓഫ് ചെയ്തു . വൈവിധ്യം നിറഞ്ഞ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലൂടെയുള്ള യാത്ര ആവേശകരമാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
ഗ്രൂപ്പ് ക്യാപ്ടൻ ചന്ദ്രശേഖറുടെ നേതൃത്വത്തിൽ രാജ്യത്തെ വിവിധ വ്യോമസേനാ കേന്ദ്രങ്ങളിൽ നിന്നായി, ടീമിലെ ഏക വനിതയായ ഫ്ലൈറ്റ് ലഫ്റ്റനൻ്റ് ശ്രവാണി ഉൾപ്പെടെ, പന്ത്രണ്ട് സേനാംഗങ്ങളാണ് 4535 കിലോമീറ്റർ നീളുന്ന യാത്രയിൽ പങ്കെടുക്കുന്നത്. ഒക്ടോബർ 22-ന് കശ്മീർ ദ്രാസ് മേഖലയിലെ കാർഗിൽ യുദ്ധ സ്മാരകത്തിൽ യാത്ര സമാപിക്കും.
രാജ്യത്തിൻ്റെ ഭൂമി ശാസ്ത്ര വൈവിധ്യങ്ങളെ കൂട്ടി ഇണക്കുന്നതാണ് തെക്കേ അറ്റത്തു നിന്ന് ഉയർന്ന വടക്കൻ മേഖലയിലേക്കുള്ള സൈക്കിൾ പര്യടനം.
ദേശ സ്നേഹം, കായിക ക്ഷമത, സാഹസികത തുടങ്ങിയ വിഷയങ്ങളിൽ യുവാക്കളും തദ്ദേശവാസികളുമായി സേനാംഗങ്ങൾ സംവദിക്കും.
പ്രതിരോധ സേനകൾ ഉയർത്തിപ്പിടിക്കുന്ന ആരോഗ്യകരമായ ജീവിത ശൈലി, ദേശീയ ഐക്യം, ധീരത, സ്ഥിരോത്സാഹം എന്നീ മൂല്യങ്ങളുടെ അംബാസഡർമാരായാണ് സേനാംഗങ്ങളുടെ യാത്ര. രാജ്യത്തെ സാംസ്കാരിക വൈവിധ്യവും സേനാംഗങ്ങളുടെ നിശ്ചയദാർഢ്യവും ഉയർത്തിപ്പിടിക്കുന്നതിനുള്ള പ്രതിജ്ഞ ബദ്ധത പ്രകടമാക്കുന്നതാണ് സൈക്കിൾ റാലി.
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന് വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ ഗംഭീര സമാപനം. ലോക്‌ഭവന് സമീപത്തുനിന്ന്…
തിരുവനന്തപുരം: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തെ തുടർന്ന് കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള യാത്രാസംഘങ്ങളിലെ കൂടുതൽ പേർ സുരക്ഷിതരായി നാട്ടിലേക്ക് മടങ്ങി. ഇന്ന്…
തിരുവനന്തപുരം: അപൂർവമായ നാഡീസംബന്ധമായ രോഗാവസ്ഥയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നടനും ഡബ്ബിംഗ് ആർട്ടിസ്റ്റും ന്യൂസ് റിപ്പോർട്ടറുമായ **രാഗേഷ് ഡി.ടി. (49)**യ്ക്ക്…
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (KCL) കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ അനായാസ വിജയവുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്. എട്ട് വിക്കറ്റിനാണ് കാലിക്കറ്റ്…
ഇന്ന് 2026 ഓഗസ്റ്റ് 30-ലെ പൊതുവായ നക്ഷത്രഫലം വായിക്കാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം, യാത്ര എന്നിവയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്…
പത്തനംതിട്ട: പമ്പ, നിലയ്ക്കൽ മേഖലകളിൽ സിനിമ ചിത്രീകരണത്തിനായി എത്തിയ സംഘത്തെ നിലയ്ക്കലിൽ ദേവസ്വം ബോർഡ് അധികൃതർ തടഞ്ഞു. ചിത്രീകരണത്തിന് ദേവസ്വം…