തലസ്ഥാന നഗരിയില്‍ ആദ്യമായി ഹോളിവുഡ് മാതൃകയില്‍ ഒരു നാടകം അവതരിപ്പിക്കുന്നു

ഈമാസം 7ന് വൈകിട്ട് 6ന് തൈക്കാട് ഗണേശം ഓഡിറ്റോറിയത്തിലാണ് നാടകം അരങ്ങേറുക. റഷ്യന്‍-അമേരിക്കന്‍ എഴുത്തുകാരിയായ എലന.ഒ. ലബദേവയുടെ യഥാര്‍ത്ഥ കഥയയെ തിയേറ്റര്‍ പ്രവര്‍ത്തകയും നടിയും സംവിധായികയും നര്‍ത്തകിയും ദേശീയ അവാര്‍ഡ് ജേതാവുമായ അദ്രുജ പണിക്കര്‍ തിരക്കഥ നിര്‍വഹിച്ച്, വരികള്‍ രചിച്ച് സംവിധാനം ചെയ്യുന്നു.  ആസ്റ്റ് ഗെറോണ്‍ എന്ന നാടകമാണ് അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ തന്നെ പ്രമുഖരായ തിയേറ്റര്‍ ആര്‍ട്ടിസ്റ്റുകള്‍ അണിനിരക്കുന്ന ഈ നാടകം വെറുമൊരു നാടകാനുഭവമല്ല നമുക്കു സമ്മാനിക്കുന്നത്. സാധാരണ നമ്മള്‍ കാണാറുള്ള ഡാന്‍സ്-ഡ്രാമ കണ്‍സപ്റ്റുകള്‍ക്കപ്പുറത്ത് ഒരു ഫാന്റസി സ്റ്റോറി, അതായത് വ്യത്യസ്തമായ ഹോളിവുഡ് സിനിമപോലൊരു അനുഭവമാണ് ആസ്റ്റ് ഗെറോണ്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക. ഒരു ജെന്ററിനപ്പുറമുള്ള സ്‌നേഹമാണ് പ്രമേയം. ലൗ എബൗവ് ജെന്റര്‍ അടിസ്ഥാനമാക്കിയുള്ള കഥയാണിത്. ന്യൂഡല്‍ഹിയിലെ തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് കം ഡാന്‍സറായ വിക്കി ഭാരതീയ, ബംഗളൂരുവി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് വിനു.പി. വര്‍മ, ഏഴാം സൂര്യന്‍, അര്‍ദ്ധനാരി തുടങ്ങിയ സിനിമകളില്‍ നായികാ കഥാപാത്രം അവതരിപ്പിച്ച മഹാലക്ഷ്മി സര്‍വേശ്വരന്‍, നര്‍ത്തകി ഷ്യാമ, ദേവേഷ്, അദ്രുജ പണിക്കര്‍ തുടങ്ങി നിരവധി പ്രമുഖരായ താരങ്ങളാണ് ഈ നാടകത്തില്‍ അഭിനയിക്കുന്നത്.

നാടകത്തിന്റെ അവതരണത്തിനു മുന്നോടിയായി ആസ്റ്റ് ഗെറോണ്‍ എന്ന നാടകത്തിലെ താരങ്ങളും അണിയറപ്രവര്‍ത്തക്കരും തലസ്ഥാനത്തെ മാധ്യമങ്ങളെ കാണാനെത്തുന്നു. ഈമാസം 5ന് രാവിലെ 11.30ന് തിരുവനന്തപുരം പ്രസ്‌ക്ലബില്‍ ഇവരെല്ലാവരും അണിനിരക്കും. എല്ലാ മാധ്യമ പ്രവര്‍ത്തകരെയും ഈ പ്രസ്മീറ്റിലേക്ക് സ്വാഗതം ചെയ്യുന്നു.

വിശദ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും: 9995089117 (ബിജിത്ത് വിജയന്‍, പിആര്‍ഒ) എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

News Desk

Recent Posts

ശനിയാഴ്ചത്തെ പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി; കേന്ദ്ര സർക്കാരിന്റെ ഇടപെടലിൽ തീരുമാനം

ന്യൂഡൽഹി: ഡൽഹിയിൽ ശനിയാഴ്ച നടത്താനിരുന്ന പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി (CJP). സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അനുകൂല ഇടപെടലുകളും, ജീവനൊടുക്കിയവരുടെ കുടുംബങ്ങൾക്ക്…

13 hours ago

കേരള സർവകലാശാലയിൽ വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ലാത്തിച്ചാർജ്; ഗുരുതര ആരോപണവുമായി എസ്‌എഫ്‌ഐ

വിദ്യാർത്ഥിനികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്; മുന്നറിയിപ്പില്ലാതെയാണ് പൊലീസ് നടപടിയെന്ന് എസ്‌എഫ്‌ഐ. തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്തേക്ക് എസ്‌എഫ്‌ഐ നേതൃത്വത്തിൽ…

13 hours ago

സംസ്‌കൃത സർവകലാശാലയിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്; സെപ്റ്റംബർ 7ന് വാക്ക്-ഇൻ ഇന്റർവ്യൂ

കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശിക കാമ്പസിലെ ആയുർവേദ പഠന വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ തസ്തികയിൽ ഒഴിവ്. വനിതകൾക്കായി…

13 hours ago

സർക്കാർ സ്ഥാപനത്തിൽ പുതിയ അവസരം; സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററുകളിൽ നിന്നും സൈക്കോ സോഷ്യൽ ഗ്രാന്റ് ഇൻ എയ്ഡ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അർഹരായ…

13 hours ago

പിത്താശയക്കല്ലിന് സൗജന്യ ചികിത്സ; തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ ഗവേഷണാടിസ്ഥാനത്തിൽ ചികിത്സ

തിരുവനന്തപുരം: പിത്താശയക്കല്ല് രോഗികൾക്ക് തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ സൗജന്യ ചികിത്സ ലഭ്യമാക്കുന്നു. 20 വയസിനും 60 വയസിനും…

13 hours ago

പഞ്ചാബ് നാഷണൽ ബാങ്കിൽ ‘മണി ഹെയ്സ്റ്റ്’ മോഡൽ കൊള്ള; ₹7.40 കോടിയുടെ യഥാർഥ നോട്ടുകൾ മാറ്റി കള്ളനോട്ടുകൾ വച്ചു

ലഖ്നൗ: ഉത്തർപ്രദേശിലെ സഹാറൻപൂരിലുള്ള പഞ്ചാബ് നാഷണൽ ബാങ്കിന്റെ (PNB) ശാഖയിലെ കറൻസി ചെസ്റ്റിൽ നിന്ന് കോടികളുടെ യഥാർഥ നോട്ടുകൾ മാറ്റി…

13 hours ago