കാലത്തിനനുസരിച്ചുള്ള സാങ്കേതിക വിദ്യാഭ്യാസമാണ് സർക്കാർ ലക്ഷ്യം: മന്ത്രി ഗണേഷ് കുമാർ

ശ്രീചിത്ര തിരുനാൾ എൻജിനീയറിങ് കോളേജിൽ പുതിയ ബ്ലോക്കിൻ്റെ ശിലാസ്ഥാപനം നിർവഹിച്ചു.

കാലത്തിനനുസരിച്ചുള്ള സാങ്കേതിക വിദ്യാഭ്യാസമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ. പാപ്പനംകോട്
ശ്രീചിത്ര തിരുനാൾ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ പുതിയ അക്കാദമിക് ബ്ലോക്കിന്റെ ശിലാസ്ഥാപനം
നിർവഹിച്ച് സംസാരിക്കുകയിരുന്നു അദ്ദേഹം.

ഇന്ത്യയിൽ തന്നെ അപൂർവമായ സിവിൽ കൺസ്ട്രക്ഷൻ–റോഡ് ഡിസൈനിംഗ് കോഴ്‌സ് ശ്രീ ചിത്ര തിരുനാൾ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ആരംഭിക്കണമെന്നും, ഈ കോഴ്‌സിന് കേരള സർവകലാശാലയിൽ തുടക്കം കുറിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള പുതിയ കോഴ്‌സുകളിലൂടെ വിദ്യാർത്ഥികൾ  തൊഴിൽ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

കേവലം കെട്ടിടങ്ങൾ ഉയർത്തുന്നതല്ല, കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ പാഠ്യപദ്ധതിയിലും അടിസ്ഥാന സൗകര്യങ്ങളിലും കൊണ്ടുവരിക എന്നതാണ് സർക്കാരിന്റെ നയമെന്നും പുതിയ അക്കാദമിക് ബ്ലോക്ക് യാഥാർത്ഥ്യമാകുന്നതോടെ കോളേജിന്റെ വിദ്യാഭ്യാസ നിലവാരത്തിൽ ഗണ്യമായ മുന്നേറ്റമുണ്ടാകുമെന്ന്
ചടങ്ങിന് അധ്യക്ഷത വഹിച്ച  പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.   

സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് ഒമ്പത് കോടി രൂപ ചെലവിൽ മൂന്ന് നിലകളുള്ള കെട്ടിടമായാണ് വിഭാവനം ചെയ്തിരിക്കുന്നത്. താഴത്തെ നിലയിൽ നാല് വലിയ ലാബുകൾ, സ്റ്റോർ റൂം, സ്റ്റാഫ് റൂം എന്നിവയും ഒന്നാം നിലയിൽ മൂന്ന് ലാബുകൾ, ഒരു ക്ലാസ് റൂം, മൂന്ന് സ്റ്റാഫ് റൂമുകൾ, സ്റ്റോറും, രണ്ടാം നിലയിൽ നാല് ക്ലാസ് റൂമുകൾ, എച്ച്ഒഡി റൂം, സ്റ്റാഫ് റൂം, ലേഡീസ്–ജെന്റ്സ് വെയിറ്റിംഗ് റൂമുകൾ എന്നിവയും സജ്ജീകരിക്കും. എല്ലാ നിലകളിലും ടോയ്ലെറ്റ് സൗകര്യവും ലിഫ്റ്റും ഉൾപ്പെടുത്തിയിട്ടുണ്ട്.

കോളേജിൽ നടന്ന ചടങ്ങിൽ  കെഎസ്ആർടിസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ പി എസ് പ്രേമോജ് ശങ്കർ, പ്രിൻസിപ്പൽ സി സതീഷ് കുമാർ,   ബയോടെക്നോളജി വകുപ്പ് മേധാവി കെ. ബി രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

News Desk

Recent Posts

രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസ്സി

ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…

5 hours ago

രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം; തിരുവനന്തപുരത്ത് കോൺഗ്രസ് മാർച്ച്

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…

7 hours ago

ഷെഫീൻ അഹമ്മദ് IPS അന്തരിച്ചു; TKM കുടുംബത്തിന് തീരാനഷ്ടം

തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…

18 hours ago

വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…

18 hours ago

സെയ്‌ലേഴ്‌സിനെ ഏഴ് വിക്കറ്റിന് തകർത്തു; പോയിന്റ് പട്ടികയിൽ മൂന്നാമതായി ട്രിവാൺഡ്രം റോയൽസ്

വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…

19 hours ago

ഓണം വാരാഘോഷം: പൂക്കള മത്സരം, തിരുവാതിര, ദീപാലങ്കാരം വിജയികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…

20 hours ago