എ ടി സിനിമാസിൻ്റെ ബാനറിൽ ഗോകുലം തുളസീധരൻ നിർമ്മിച്ച് സത്യദാസ് കാഞ്ഞിരംകുളം രചന നിർവ്വഹിച്ച് സംവിധാനം ചെയ്യുന്ന ” ഇല്ലിക്കൽ റിവഞ്ച്” എന്ന സിനിമയുടെ ആദ്യ പോസ്റ്റർ, സുൽത്താൻബത്തേരി താളൂർ അൾട്ടി ബോസ് സ്റ്റുഡിയോയിൽ വെച്ച് പ്രകാശിതമായി.
കോളേജ് പശ്ചാത്തലത്തിൽ ഇതൾ വിരിയുന്ന ഒരു പ്രണയകഥയും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും കോമഡിയും ആക്ഷനും സമന്വയിപ്പിച്ച് അവതരിപ്പിക്കുന്ന ത്രില്ലർ ചിത്രമാണ് ഇല്ലിക്കൽ റിവഞ്ച്.
ഉടൻ ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങളോടൊപ്പം മലയാളത്തിലെ പ്രശസ്ത താരങ്ങളും അഭിനയിക്കുന്നു. വയനാട്, ഊട്ടി, മൈസൂർ എന്നിവിടങ്ങളാണ് ലൊക്കേഷൻ.
ബാനർ – എ ടി സിനിമാസ്, രചന, സംവിധാനം – സത്യദാസ് കാഞ്ഞിരംകുളം, നിർമ്മാണം – ഗോകുലം തുളസീധരൻ, എഡിറ്റിംഗ്, ഛായാഗ്രഹണം – വിവേക് വിൻസൻ്റ്, സംഗീതം – ഗോപൻ സാഗരി, ഗാനരചന – രാജേഷ് അറപ്പുര, വിനോദ് , അജിത് ഊരൂട്ടമ്പലം, ഗീതാ ഭാസ്‌കർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – മധു പി നായർ, പ്രൊഡക്ഷൻ കൺട്രോളർ- അനീഷ് ചീരാൽ, കല – രാകേഷ് ചെറുവടി, ചമയം – സ്റ്റെഫി രൂപേഷ്, ഡിസൈൻസ്- അനിൽ ചുണ്ടേൽ, പിആർഓ – അജയ് തുണ്ടത്തിൽ
തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത കർണാടക സംഗീതജ്ഞൻ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ 130-ാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി ശ്രീ ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റിന്റെ…
കണ്ണൂർ: സാമ്പത്തിക പ്രതിസന്ധി മൂലം ചികിത്സ ലഭ്യമാകാതെ കേൾവി പരിമിതികൾ നേരിടുന്ന നിർധനർക്ക് ആശ്വാസമേകുന്നതിനായി കണ്ണൂർ ആസ്റ്റർ മിംസ് നടപ്പാക്കുന്ന…
ന്യൂഡൽഹി: 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ ₹9.50യുടെ വർധന. ഇതോടെ കൊച്ചിയിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില…
ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം രണ്ടായിരത്തി ഇരുപത്താറ് സെപ്റ്റംബർ ഒന്നിലെ പൊതുവായ നക്ഷത്രഫലം അറിയാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം,…
ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…