എസ് എസ് ജിഷ്ണു ദേവ് തിരക്കഥ എഴുതി സംവിധാനം നിർവഹിച്ച “സുധിപുരാണം” എന്ന സിനിമ എ ബി സി ടാക്കീസ് (ABC talkies) ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ആയിരിക്കുകയാണ്. എഫ് ജി എഫ് എം (ഫെഡറേഷൻ ഓഫ് ഗ്ലോബൽ ഫിലിം മേക്കേഴ്സ്) ബാനറിൽ ആദ്യമായി പുറത്തിറങ്ങുന്ന സിനിമയാണ് സുധിപുരാണം.കോമഡി സറ്റയർ വിഭാഗത്തിൽ ഉൾപെടുത്താവുന്ന ഈ സിനിമയിൽ അഭിഷേക് ശ്രീകുമാർ നായകനായി എത്തുമ്പോൾ എഫ് ജി എഫ് എം സംഘടനയുടെ ഭാഗമായി പ്രവർത്തിക്കുന്ന നിരവധി അഭിനേതാക്കക്കൾ അണിനിരക്കുന്നു. സൈലൻ തിമതിയോസ്, ഷീല സൈലൻ, അനിൽ വേട്ടമുക്ക്, അനിത അനിൽ, വരദ, രാജൻ ഉമ്മനൂർ , ബിജി ജോയ്, വിനീത് കോട്ടയം, ബാബു ശാന്തിവിള, അഡ്വ ജോയ് തോമസ് , വസന്തകുമാരി , വിബിൽ രാജ്, ശിവാത്മിക, ഗാമി, അക്ഷയ് , സിദ്ദിഖ് കുഴൽമന്നം, ബാബു സ്റ്റീഫൻ , വിൽഫ്രഡ് എന്നിവർക്കൊപ്പം പാരനോർമൽ പ്രൊജക്റ്റ്, റോട്ടൻ സൊസൈറ്റി എന്നീ സിനിമകളിലൂടെ പ്രസിദ്ധരായ പ്രിൻസ് ജോൺസൺ, രമേശ് ആറ്റുകാൽ, അരുൺ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിച്ചേരുന്നു.
സിനിമയുടെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത് ദിപിൻ എ വി യാണ്. ദേവസംഗീത് ആണ് പശ്ചാത്തല സംഗീതം ഒരുക്കിയത് . സിനിമയുടെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് സംവിധായകനായ എസ് എസ് ജിഷ്ണു ദേവ് തന്നെയാണ്. പബ്ലിസിറ്റി ഡിസൈൻ പ്രജിൻ ഡിസൈൻസ്, പി ആർ ഓ അജയ് തുണ്ടത്തിൽ.
സിനിമാ സംവിധാനം എന്ന ആഗ്രഹത്തിൽ നടക്കുന്ന സുധീഷ് രവീന്ദ്രൻ എന്ന ചെറുപ്പക്കാരൻ അവന്റെ കഴിവിനേക്കാൾ അന്ധമായ ചില വിശ്വാസങ്ങളിൽ അകപ്പെടുന്നു. എത്രയും വേഗം പ്രസിദ്ധനാകണം എന്ന ആഗ്രഹത്തിൽ ഒരു മന്ത്രവാദിയുടെ സഹായത്തോടെ ചാത്തന്റെ പ്രതിമ സ്വന്തമാക്കുന്നതും തുടർന്ന് അവന്റെ ജീവിതത്തിൽ സംഭവിക്കുന്ന രസകരമായ മാറ്റങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. അന്ധവിശ്വാസങ്ങളെ ശക്തമായി വിമർശിക്കുന്ന ഒരു സിനിമ കൂടിയാണ് സുധിപുരാണം.
ഈ സിനിമ എ ബി സി ടാക്കീസിൽ 5-ൽ 4.2 ക്യുറേറ്റർ റേറ്റിങ്ങോടെ ഇപ്പോൾ ട്രെൻഡിങ് ആണ്.
തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത കർണാടക സംഗീതജ്ഞൻ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ 130-ാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി ശ്രീ ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റിന്റെ…
കണ്ണൂർ: സാമ്പത്തിക പ്രതിസന്ധി മൂലം ചികിത്സ ലഭ്യമാകാതെ കേൾവി പരിമിതികൾ നേരിടുന്ന നിർധനർക്ക് ആശ്വാസമേകുന്നതിനായി കണ്ണൂർ ആസ്റ്റർ മിംസ് നടപ്പാക്കുന്ന…
ന്യൂഡൽഹി: 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ ₹9.50യുടെ വർധന. ഇതോടെ കൊച്ചിയിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില…
ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം രണ്ടായിരത്തി ഇരുപത്താറ് സെപ്റ്റംബർ ഒന്നിലെ പൊതുവായ നക്ഷത്രഫലം അറിയാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം,…
ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…