ജനാധിപത്യം തകര്‍ത്ത് ഫാസിസ്റ്റ് പ്രവണതകള്‍ പിടിമുറുക്കുന്നതിനെതിരെ ചെറുത്തുനില്‍പ്പ് അനിവാര്യം; എ.ആര്‍.സിന്ധു

നിലവിലെ രാഷ്ട്രീയڊസാമൂഹിക സാഹചര്യത്തില്‍ സര്‍വീസ് സംബന്ധിയായതും പൊതുജന ജീവിതവുമായി ബന്ധപ്പെട്ടതുമായ പ്രശ്നങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ നാം കൂടുതല്‍ ജാഗ്രതയോടെയും സംഘടനാബോധത്തോടെയും മുന്നോട്ട് വരേണ്ട ഘട്ടമാണിതെന്ന് സി..ഐ.ടി.യു ദേശീയ സെക്രട്ടറി എ.ആര്‍.സിന്ധു. കെ.ജി.ഒ.എ വജ്രജൂബിലി സമ്മേളനത്തോട് അനുബന്ധിച്ച് നടത്തിയ സുഹൃദ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. ജീവനക്കാരുടെ അവകാശങ്ങള്‍ ചുരുക്കിക്കൊണ്ട് നവലിബറല്‍ നയങ്ങള്‍ ശക്തിപ്പെടുകയും, ജനാധിപത്യ മൂല്യങ്ങള്‍ക്കു മുകളില്‍ ഫാസിസ്റ്റ് പ്രവണതകള്‍ പിടിമുറുക്കുകയും ചെയ്യുന്ന കാലഘട്ടമാണിത്. അതുകൊണ്ട് തന്നെ സര്‍വീസ് സംഘടനകളുടെ ഇടപെടല്‍ വെറും ശമ്പളڊസര്‍വീസ് വിഷയങ്ങളിലൊതുങ്ങുന്നതല്ല; ജനാധിപത്യത്തിന്‍റെയും സാമൂഹ്യനീതിയുടെയും സംരക്ഷണവുമായി അതു ചേര്‍ന്നു നില്‍ക്കുന്നു.
കേരളത്തിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ പലപ്പോഴും വര്‍ഗപരമായ വിശകലനങ്ങളില്‍ നിന്നു മാറി പോസ്റ്റ്മോഡേണ്‍ ആഖ്യാനങ്ങളിലേക്കാണ് ചര്‍ച്ച വഴിമാറുന്നത്. ഇതിന്‍റെ ഫലമായി യഥാര്‍ത്ഥ പ്രശ്നമായ വര്‍ഗസമരം മറഞ്ഞുപോകുന്നു.
ഇന്ന് ലോകം കാണുന്ന യുദ്ധങ്ങളും സംഘര്‍ഷങ്ങളും രാഷ്ട്രങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളല്ല. നവലിബറല്‍ڊഫാസിസ്റ്റ് വല്‍ക്കരണത്തിന്‍റെ ഫലമായും സാമ്രാജ്യത്വ പ്രതിസന്ധിയുടെ അവസാന കളിയായും യുദ്ധം മാറിക്കൊണ്ടിരിക്കുകയാണ്. ഈ അന്തര്‍ദേശീയ രാഷ്ട്രീയڊസാമ്പത്തിക പ്രതിസന്ധികളെ നമ്മുടെ ദൈനംദിന ഇടപെടലുകളുമായി ബന്ധിപ്പിക്കാന്‍ നമുക്ക് കഴിയാത്തതും വലിയൊരു പരാജയമാണ്. കാരണം, ലോകവിപണിയിലെ മാറ്റങ്ങളും സാമ്രാജ്യത്വ നയങ്ങളും ഒടുവില്‍ പ്രതിഫലിക്കുന്നത് നമ്മുടെ ജീവിതച്ചെലവിലും തൊഴില്‍സുരക്ഷയിലും കുടുംബജീവിതത്തിലും തന്നെയാണ്.
തൊഴിലാളിയും മൂലധനവും തമ്മിലുള്ള കലഹമാണ് സമൂഹത്തിലെ അടിസ്ഥാന പ്രശ്നമെന്നിരിക്കെ, വേതനവും തൊഴില്‍സമയവും തമ്മിലുള്ള ബന്ധം ഇന്ന് ബോധപൂര്‍വ്വം വിസ്മരിപ്പിക്കപ്പെടുകയാണ്. ജോലി സമയം വര്‍ധിക്കുകയും തൊഴില്‍ സുരക്ഷ കുറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ ലേബര്‍ കോഡുകള്‍ പോലുള്ള വിഷയങ്ങളെ നാംഗൗരവത്തോടെ വിശകലനം ചെയ്യണം. തൊഴിലാളി അവകാശങ്ങളുടെ ചരിത്രപരമായ നേട്ടങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് പല തൊഴില്‍നിയമ ഭേദഗതികളുടെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
ഇത്തരമൊരു കാലഘട്ടത്തില്‍ തൊഴിലാളിڊകര്‍ഷക ഐക്യം മാത്രമല്ല, സമസ്ത മേഖലകളിലെയും ജീവനക്കാരുടെ വര്‍ഗഐക്യം രൂപപ്പെടേണ്ടത് അനിവാര്യമാണ്. സംഘടിത മേഖലയെയും അസംഘടിത മേഖലയെയും വേര്‍തിരിച്ചു കാണിക്കുന്ന രാഷ്ട്രീയ നീക്കങ്ങള്‍ക്കെതിരെ കൂട്ടായ പ്രതിരോധമാണ് ഉയരേണ്ടത്.

News Desk

Recent Posts

Most Played Online Casino Games

Most Played Online Casino Games Aries, but 888 is offering a 120% bonus to new…

4 days ago

Deposit 3 Get 150 Free Casino Uk

Deposit 3 Get 150 Free Casino Uk So for all these reasons, the house takes…

4 days ago

No Deposit Slots No Mobile Number

No Deposit Slots No Mobile Number In Australia, Booongo currently does not produce any such…

4 days ago

Best Instadebit Casino Loyalty Program Casino Uk

Best Instadebit Casino Loyalty Program Casino Uk A trio of the pair of 7s that…

4 days ago

Non Gamstop Casino Cashback Uk

Non Gamstop Casino Cashback Uk Any revenue generated by the potential sale of an app…

4 days ago

Native Uk Casinos In Montana

Native Uk Casinos In Montana It doesnt take a genius to figure out the direction…

4 days ago