കോഴിക്കോട്: ടൈപ്പ്-1 പ്രമേഹബാധിതരായ കുട്ടികൾക്ക് ആശ്വാസമേകി കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രി. കുട്ടികൾക്കിടയിൽ പ്രമേഹം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച ‘സൗഖ്യ’ പദ്ധതിയുടെ ഭാഗമായി 250 കുട്ടികൾക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യമായി സി.ജി.എം (CGM) മോണിറ്ററിംഗ് പാച്ചുകൾ വിതരണം ചെയ്തു. ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റും ആസ്റ്റർ വോളണ്ടിയേഴ്സും സംയുക്തമായി സംഘടിപ്പിച്ച വിതരണോദ്ഘാടനം കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ നിർവഹിച്ചു.
“കുട്ടികളുടെ ആരോഗ്യസംരക്ഷണം നമ്മുടെ സമൂഹത്തിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തമാണ്. ടൈപ്പ്-1 പ്രമേഹം നേരിടുന്ന കുട്ടികളുടെ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള ജില്ലാ ഭരണകൂടത്തിന്റെ ‘സൗഖ്യ’ പദ്ധതിക്ക് ആസ്റ്റർ മിംസ് നൽകുന്ന ഈ പിന്തുണ തികച്ചും മാതൃകാപരമാണന്നും കളക്ടർ പറഞ്ഞു. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ ഡി.ഐ.ഇ.ടി നടത്തിയ പ്രത്യേക പഠനത്തിൽ നിരവധി കുട്ടികൾ ടൈപ്പ്-1 പ്രമേഹ ബാധിതരാണെന്നും അവർക്ക് അടിയന്തര പിന്തുണ ആവശ്യമാണെന്നും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സൗഖ്യ പദ്ധതിക്ക് രൂപം നൽകിയതെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ആതുരസേവന രംഗത്ത് കാൽനൂറ്റാണ്ട് പിന്നിടുന്നതിന്റെ ഭാഗമായി, സമൂഹത്തിന്റെ ക്ഷേമത്തിനായി ആസ്റ്റർ മിംസ് വിഭാവനം ചെയ്ത 25 ജനക്ഷേമ പദ്ധതികളിൽ ആദ്യത്തേതാണ് ഈ സി.ജി.എം മെഷീൻ വിതരണമെന്ന് ആസ്റ്റർ മിംസ് സി.ഒ.ഒ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം പറഞ്ഞു. ദിവസേന രക്തം പരിശോധിച്ച് ഇൻസുലിൻ അളവ് നിർണ്ണയിക്കേണ്ടി വരുന്നത് കുട്ടികളിൽ വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. എന്നാൽ പുതിയ സി.ജി.എം മോണിറ്ററിംഗ് പാച്ചുകൾ കയ്യിൽ ഘടിപ്പിക്കുന്നതോടെ സൂചി കുത്താതെ തന്നെ രക്തത്തിലെ ഗ്ലൂക്കോസ് അളവ് നിരീക്ഷിക്കാനും അടിയന്തര സാഹചര്യങ്ങൾ മുൻകൂട്ടി അറിഞ്ഞ് പ്രതിരോധിക്കാനും മാതാപിതാക്കൾക്ക് സാധിക്കും.
മെഷീൻ വിതരണത്തോടൊപ്പം ഇവയുടെ കൃത്യമായ ഉപയോഗത്തെക്കുറിച്ചും ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചും പീഡിയാട്രിക് വിഭാഗം മേധാവി ഡോ. സുരേഷ് കുമാർ, പീഡിയാട്രിക് എൻഡോക്രൈനോളജിസ്റ്റ് ഡോ.ധന്യ തുടങ്ങിയ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ചടങ്ങിൽ ആസ്റ്റർ മിംസ് എജിഎം ഓപ്പറേഷൻസ് ഷീന, ഡയറ്റ് പ്രിൻസിപ്പൽ ഡോ. നസീർ, മിംസ് ചാരിറ്റബിൾ ട്രസ്റ്റ് മാനേജർ മുഹമ്മദ് ഹസീം , അസിസ്റ്റൻ്റ് മാനേജർ മുഹമ്മദ് എ.പി, ടൈപ്പ് വൺ ഡയബറ്റിക് വെൽഫെയർ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് വിജേഷ് ടി.ആർ, വൈസ് പ്രസിഡന്റ് ശ്രീകാന്ത് തളിയൽമന തുടങ്ങിയവരും ഗുണഭോക്താക്കളായ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.
Most Played Online Casino Games Aries, but 888 is offering a 120% bonus to new…
Deposit 3 Get 150 Free Casino Uk So for all these reasons, the house takes…
No Deposit Slots No Mobile Number In Australia, Booongo currently does not produce any such…
Best Instadebit Casino Loyalty Program Casino Uk A trio of the pair of 7s that…
Non Gamstop Casino Cashback Uk Any revenue generated by the potential sale of an app…
Native Uk Casinos In Montana It doesnt take a genius to figure out the direction…