തിരുവനന്തപുരം, 11 ജൂൺ 2026: പ്രമുഖ എഐ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി തങ്ങളുടെ സിഎസ്ആർ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ (ആർ സി സി) നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കി. കേരള തലസ്ഥാന നഗരത്തിൽ പ്രവർത്തിക്കുന്ന ആർസിസി സംസ്ഥാനത്തെ സുപ്രധാന കാൻസർ ചികിത്സാ കേന്ദ്രങ്ങളിലൊന്നാണ്.
ആർസിസിയുടെ അഞ്ചാം നിലയിലെ കീമോ വാർഡുകളിലും ആറാം നിലയിലെ രോഗികളുടെ കാത്തിരിപ്പ് കേന്ദ്രത്തിലുമുള്ള സീലിംഗ്, വിനൈൽ, പെയിന്റിംഗ് ജോലികളും മറ്റു അടിസ്ഥാന സൗകര്യമെച്ചപ്പെടുത്തൽ പ്രവർത്തനങ്ങളുമാണ് യു എസ് ടി യുടെ സിഎസ്ആർ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഏറ്റെടുത്തു നടപ്പാക്കിയത്.
കേരളത്തിലെ ആരോഗ്യ മേഖലയിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും രോഗീ പരിചരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായുള്ള യുഎസ് ടിയുടെ തുടർച്ചയായ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇവ നടപ്പാക്കിയത്. സമൂഹ ക്ഷേമത്തിനായി ഗുണപരമായ ഇടപെടലുകൾക്ക് കമ്പനി സ്ഥിരമായ പിന്തുണ നൽകി വരുന്നു. സുസ്ഥിര അടിസ്ഥാന സൗകര്യ വികസനത്തിലൂടെ സമൂഹത്തിന്റെ ക്ഷേമം ഉറപ്പിക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള കമ്പനിയുടെ പ്രതിബദ്ധതയും ആർ സി സി യിൽ നടത്തിയ നവീകരണ പ്രവർത്തനങ്ങൾ അടിവരയിടുന്നു.
“യുഎസ് ടിയുടെ സിഎസ്ആർ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ആർസിസിയിൽ നടത്തിയ നവീകരണ, വികസന പ്രവർത്തനങ്ങൾ ആരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും, നമുക്ക് ചുറ്റുമുള്ള സമൂഹത്തിന്റെ ക്ഷേമത്തിനുമായുള്ള ഞങ്ങളുടെ തുടരുന്ന പ്രതിബദ്ധതയെയാണ് സൂചിപ്പിക്കുന്നത്. ആർ സി സിയിലെത്തുന്ന രോഗികൾക്കും അവിടെയുള്ള ആരോഗ്യ പ്രവർത്തകർക്കും കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കാൻ സാധിക്കുന്നു എന്നതിൽ ഞങ്ങൾ കൃതാർത്ഥരാണ്,” യുഎസ് ടി പ്രസിഡന്റ് അലക്സാണ്ടർ വർഗീസ് പറഞ്ഞു.
‘’ആർസിസിയിലെ അടിസ്ഥാന സൗകര്യ നവീകരണവും വികസന പ്രവർത്തനങ്ങൾക്കും വലിയ സഹായമാണ് യു എസ് ടിയിൽ നിന്ന് ലഭിച്ചിരിക്കുന്നത്. ഈ വിലയേറിയ പിന്തുണ നൽകിയതിന് യു എസ് ടിയോടുള്ള നന്ദി അറിയിക്കുന്നു. ആർസിസിയിലെ കീമോ വാർഡിൽ വാൾ പാനെലിങ്, ഫാൾസ് സീലിംഗ്, പെയിന്റിംഗ് ജോലികൾ എന്നിവയാണ് പ്രധാനമായും യു എസ് ടി നടപ്പാക്കിയത്. ഇതിനെത്തുടർന്ന് ഈ വാർഡിൽ രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും കൂടുതൽ ഹൃദ്യമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാനും, ഒപ്പം ഞങ്ങൾക്ക് രോഗപരിചരണം കൂടുതൽ മെച്ചപ്പെടുത്താനും സാധിച്ചിട്ടുണ്ട്,’’ റീജിയണൽ കാൻസർ സെന്റർ ഡയറക്ടറും അഡ്മിനിസ്ട്രേറ്റീവ് മേധാവിയുമായ ഡോ. രജനീഷ് കുമാർ ആർ പറഞ്ഞു.
ആർസിസിയിലെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ യുഎസ് ടി പ്രസിഡന്റ് അലക്സാണ്ടർ വർഗീസിനെ കൂടാതെ ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്മെന്റ് സെന്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ; സിഎസ്ആർ ലീഡ് വിനീത് മോഹനൻ; സിഎസ്ആർ അംബാസഡർ നന്ദ് സുന്ദരം; പി.ആർ ആൻഡ് മാർക്കറ്റിംഗ് കേരള സീനിയർ ലീഡ് റോഷ്നി ദാസ് കെ; എന്നിവർ പങ്കെടുത്തു. ആർസിസിയിൽ നിന്നും ഡോ. രജനീഷ് കുമാർ ആർ നൊപ്പം എഞ്ചിനീയറിംഗ് വിഭാഗം മേധാവി പ്രമോദ് പി.ബി; അസിസ്റ്റന്റ് എഞ്ചിനീയർ അഞ്ജു അജിത് എ; അസിസ്റ്റന്റ് എഞ്ചിനീയർ അനിൽ ജെ; എന്നിവരും സന്നിഹിതരായിരുന്നു. യു എസ് ടി വർക്ക്പ്ലേസ് മാനേജ്മെന്റ് സീനിയർ ഡയറക്ടറും തിരുവനന്തപുരത്തെ സി എസ് ആർ അംബാസഡറുമായ ഹരികൃഷ്ണൻ മോഹൻകുമാറാണ് യു എസ് ടിയുടെ ഈ സി എസ് ആർ പ്രവർത്തനം നയിച്ചത്.
Most Played Online Casino Games Aries, but 888 is offering a 120% bonus to new…
Deposit 3 Get 150 Free Casino Uk So for all these reasons, the house takes…
No Deposit Slots No Mobile Number In Australia, Booongo currently does not produce any such…
Best Instadebit Casino Loyalty Program Casino Uk A trio of the pair of 7s that…
Non Gamstop Casino Cashback Uk Any revenue generated by the potential sale of an app…
Native Uk Casinos In Montana It doesnt take a genius to figure out the direction…