കേന്ദ്ര ഗതാഗത മന്ത്രാലയവുമായി ചേർന്ന് റോഡ് സുരക്ഷാ പദ്ധതിക്ക് തുടക്കം കുറിച്ച് റാപ്പിഡോ

കൊച്ചി, 09-06-2026: ഓൺലൈൻ ടാക്സി സേവന ദാതാക്കളായ റാപ്പിഡോ കേന്ദ്ര റോഡ് ഗതാഗത & ഹൈവേ മന്ത്രാലയത്തിന്റെ റോഡ് സുരക്ഷാ പദ്ധതിയായ രഹ്‌വീറുമായി സഹകരണം പ്രഖ്യാപിച്ചു. റോഡപകടത്തിൽപ്പെട്ടവർക്ക് ആദ്യ മണിക്കൂറിൽ തന്നെ സഹായം ലഭ്യമാക്കുക എന്നതിനെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സംരംഭമാണ് രഹ്‌വീർ.

ഈ സംരംഭത്തിനായി, രഹ്‌വീറിനെക്കുറിച്ച് അവബോധം വർദ്ധിപ്പിക്കുന്നതിന് റാപ്പിഡോയുടെ സാങ്കേതിക പ്ലാറ്റ്‌ഫോമും 400ലധികം നഗരങ്ങളിലെ സാന്നിധ്യവും മൊബിലിറ്റി ക്യാപ്റ്റൻ കമ്മ്യൂണിറ്റിയും പ്രയോജനപ്പെടുത്തും. ഇതിന്റെ ഭാഗമായി,രാജ്യത്തുടനീളമുള്ള നാല് ലക്ഷത്തിലധികം റാപ്പിഡോ ക്യാപ്റ്റൻമാർ റാപ്പിഡോ പ്ലാറ്റ്‌ഫോമിലൂടെ ഒരുമിച്ച് രഹ്‌വീർ പ്രതിജ്ഞയെടുത്ത് ഗിന്നസ് വേൾഡ് റെക്കോർഡും സൃഷ്ടിച്ചു. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി, റാപ്പിഡോ സഹസ്ഥാപകൻ അരവിന്ദ് സങ്ക എന്നിവരുടെ സാന്നിധ്യത്തിലാണ് സഹകരണം പ്രഖ്യാപിച്ചത്.

News Desk

Recent Posts

രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസ്സി

ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…

2 hours ago

രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം; തിരുവനന്തപുരത്ത് കോൺഗ്രസ് മാർച്ച്

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…

4 hours ago

ഷെഫീൻ അഹമ്മദ് IPS അന്തരിച്ചു; TKM കുടുംബത്തിന് തീരാനഷ്ടം

തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…

16 hours ago

വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…

16 hours ago

സെയ്‌ലേഴ്‌സിനെ ഏഴ് വിക്കറ്റിന് തകർത്തു; പോയിന്റ് പട്ടികയിൽ മൂന്നാമതായി ട്രിവാൺഡ്രം റോയൽസ്

വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…

16 hours ago

ഓണം വാരാഘോഷം: പൂക്കള മത്സരം, തിരുവാതിര, ദീപാലങ്കാരം വിജയികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…

17 hours ago