തിരു: സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് പലപ്പോഴും വികാരങ്ങളും അജണ്ടകളുമാണെന്നും അതിലെ യഥാര്‍ത്ഥ വാര്‍ത്ത ജനങ്ങളെ അറിയിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കേ സാധിക്കുകയുള്ളൂവെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍. തിരുവനന്തപുരം പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം 59ാം ബാച്ചിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കോര്‍പ്പറേറ്റ് ഡിജിറ്റല്‍ ഭീമന്‍മാരുടെ ആല്‍ഗോരിതങ്ങളുടെ തടവറയിലാണ് നമ്മള്‍. എന്ത് വായിക്കണമെന്നും എന്ത് കാണണമെന്നും ആല്‍ഗോരിതങ്ങള്‍ തീരുമാനിക്കുന്ന അവസ്ഥ. ഇതില്‍ നിന്ന് വസ്തുതകള്‍ തിരിച്ചറിയാനും സത്യം പറയാനും കഴിയുന്ന മാധ്യമപ്രവര്‍ത്തകര്‍ കൂടുതലായി ഉണ്ടാകണമെന്നും റോജി എം ജോണ്‍ പറഞ്ഞു.
ജേണലിസം വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്കും മന്ത്രി ഉത്തരം നല്‍കി.
പ്രസ് ക്ലബ് പ്രസിഡന്റ് എസ് ശ്രീകേഷ് അധ്യക്ഷനായ ചടങ്ങില്‍ സി ഡിറ്റ് മുന്‍ ഡയറക്ടര്‍ ഡോ. ബാബു ഗോപാലകൃഷ്ണന്‍, ഐജെടി ഡയറക്ടര്‍ പി വി മുരുകന്‍, റേഡിയോ അവതാരകന്‍ ബാലകൃഷ്ണന്‍ പെരിയ, ടി ശശിമോഹന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രസ് ക്ലബ് സെക്രട്ടറി പി ആര്‍ പ്രവീണ്‍ സ്വാഗതവും വൈസ് പ്രസിഡന്റ് കോവളം സതീഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.
ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…
തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…
തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…
വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…