Ananthapuri Online News

Anantham Athivegam Ananthapuri Varthakal

ആല്‍ഗോരിതങ്ങളുടെ തടവറയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ കഴിയുന്നത് മാധ്യമപ്രവര്‍ത്തകര്‍ക്ക് : മന്ത്രി റോജി എം ജോണ്‍

തിരു: സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് പലപ്പോഴും വികാരങ്ങളും അജണ്ടകളുമാണെന്നും അതിലെ യഥാര്‍ത്ഥ വാര്‍ത്ത ജനങ്ങളെ അറിയിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കേ സാധിക്കുകയുള്ളൂവെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍. തിരുവനന്തപുരം പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം 59ാം ബാച്ചിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കോര്‍പ്പറേറ്റ് ഡിജിറ്റല്‍ ഭീമന്‍മാരുടെ ആല്‍ഗോരിതങ്ങളുടെ തടവറയിലാണ് നമ്മള്‍. എന്ത് വായിക്കണമെന്നും എന്ത് കാണണമെന്നും ആല്‍ഗോരിതങ്ങള്‍ തീരുമാനിക്കുന്ന അവസ്ഥ. ഇതില്‍ നിന്ന് വസ്തുതകള്‍ തിരിച്ചറിയാനും സത്യം പറയാനും കഴിയുന്ന മാധ്യമപ്രവര്‍ത്തകര്‍ കൂടുതലായി ഉണ്ടാകണമെന്നും റോജി എം ജോണ്‍ പറഞ്ഞു.

ജേണലിസം വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്കും മന്ത്രി ഉത്തരം നല്‍കി.
പ്രസ് ക്ലബ് പ്രസിഡന്റ് എസ് ശ്രീകേഷ് അധ്യക്ഷനായ ചടങ്ങില്‍ സി ഡിറ്റ് മുന്‍ ഡയറക്ടര്‍ ഡോ. ബാബു ഗോപാലകൃഷ്ണന്‍, ഐജെടി ഡയറക്ടര്‍ പി വി മുരുകന്‍, റേഡിയോ അവതാരകന്‍ ബാലകൃഷ്ണന്‍ പെരിയ, ടി ശശിമോഹന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രസ് ക്ലബ് സെക്രട്ടറി പി ആര്‍ പ്രവീണ്‍ സ്വാഗതവും വൈസ് പ്രസിഡന്റ് കോവളം സതീഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!