നോര്‍ക്ക റൂട്ട്സില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (ദിവസ വേതനം) ഒഴിവ്
നോര്‍ക്ക റൂട്ട്സില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് 2026 ജൂലൈ ഒന്‍പതിന് (വ്യാഴാഴ്ച) വാക്ക്-ഇന്‍ അഭിമുഖം സംഘടിപ്പിക്കുന്നു. നോര്‍ക്ക റൂട്ട്സ് ആസ്ഥാനമായ തൈക്കാട് നോര്‍ക്ക സെന്ററില്‍ രാവിലെ 11 മണിക്കാണ് അഭിമുഖം. എസ്.എസ്.എല്‍.സി വിദ്യാഭ്യാസ യോഗ്യതയും ലൈറ്റ് മോട്ടോര്‍ വാഹനത്തിനുള്ള (LMV) സാധുവായ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം. സര്‍ക്കാര്‍ വകുപ്പ്/ഏജന്‍സി/പൊതുമേഖലാ സ്ഥാപനം (PSU)/സ്വയംഭരണ സ്ഥാപനങ്ങളില്‍ ഡ്രൈവറായി കുറഞ്ഞത് നാലു വര്‍ഷത്തെ പ്രവൃത്തിപരിചയവും അനിവാര്യമാണ്. പെരുമാറ്റമികവ്, വാഹനങ്ങളുടെ അടിസ്ഥാന പരിപാലനം, റോഡ് ഗതാഗതനിയമങ്ങള്‍, ട്രാഫിക് സിഗ്നലുകള്‍ എന്നിവയെക്കുറിച്ചുള്ള അറിവും അഭികാമ്യമാണ്. പ്രായപരിധി: 45 വയസ്സ്. വിദ്യാഭ്യാസ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍, ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ്/മറ്റ് തിരിച്ചറിയല്‍ രേഖകള്‍ എന്നിവയുടെ അസ്സലുകളും പകര്‍പ്പുകളും സഹിതമാണ് ഹാജരാകേണ്ടത്. സര്‍ക്കാര്‍ അംഗീകരിച്ച ദിവസവേതന നിരക്ക് അടിസ്ഥാനത്തിലുള്ള താല്‍ക്കാലിക നിയമനമാണ്. തിരഞ്ഞെടുപ്പ് നടപടിക്രമം റദ്ദാക്കാനോ, മാറ്റിവെയ്ക്കാനോ, ഭേദഗതി വരുത്താനോ നോര്‍ക്ക റൂട്ട്സിന് പൂര്‍ണ അധികാരമുണ്ടായിരിക്കും.
ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…
തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…
തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…
വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…