സർക്കാർ ജീവനക്കാർക്കും തൊഴിലാളികൾക്കും നേരെയുള്ള രാഷ്ട്രീയ പ്രതികാര നടപടികളിൽ ശക്തമായ പ്രതിഷേധം ഉയർന്നുവരും: വി ശിവൻകുട്ടി

സർക്കാർ ജീവനക്കാർക്കും തൊഴിലാളികൾക്കും നേരെ ഭരണകൂടം നടത്തുന്ന ഏകപക്ഷീയമായ നടപടികളിലും, രാഷ്ട്രീയ പ്രേരിതമായ പിരിച്ചുവിടലുകളിലും ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്ന് മുൻ തൊഴിൽ മന്ത്രിയും സി ഐ ടി യു സംസ്ഥാന സെക്രട്ടറിയുമായ വി ശിവൻകുട്ടി വ്യക്തമാക്കി. കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്. ഇതിൽ പ്രതിഷേധിച്ച് വൈദ്യുതി ഭവനിലും, ട്രാൻസ്പോർട്ട് ഭവനിലും സിഐടിയു സമരത്തിനിറങ്ങാൻ നിർബന്ധിതമായിരിക്കുകയാണ്.

കൂടാതെ, വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന താൽക്കാലിക ജീവനക്കാരെയും കരാർ തൊഴിലാളികളെയും യാതൊരു മാനദണ്ഡവുമില്ലാതെ പിരിച്ചുവിടുന്നത് പ്രതിഷേധാർഹമാണ്. കുടുംബശ്രീയിലെ NULM പ്രോജക്റ്റിലെ 134 ജീവനക്കാരെയും, നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ്, മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് എന്നിവിടങ്ങളിലെ ദിവസവേതനക്കാരെയും പിരിച്ചുവിട്ടിരിക്കുന്നു. സിവിൽ സപ്ലൈസിലും സമാനമായ നടപടികൾ ഉണ്ടായിട്ടുണ്ട്. ഭാരതീയ ചികിത്സാ വകുപ്പിലെ ഡോക്ടർമാരുടെയും തെറാപ്പിസ്റ്റുകളുടെയും സേവനം പുതുക്കാതെ ഫയലുകൾ കെട്ടിക്കിടക്കുന്നു. എൻ.എച്ച്.എം ജീവനക്കാരുടെ കാര്യത്തിലും മുൻ നടപടിക്രമങ്ങൾ ലംഘിക്കപ്പെട്ടിരിക്കുകയാണ്. കെ ഡിസ്കിൽ മെയ് മാസം മുതൽ ശമ്പളം വിതരണം ചെയ്തിട്ടില്ല.

കഴിഞ്ഞ പത്തു വർഷത്തെ എൽഡിഎഫ് ഭരണകാലത്ത് താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടിരുന്നില്ല എന്നിരിക്കെ, നിലവിലെ സർക്കാർ രാഷ്ട്രീയ പ്രതികാരം തീർക്കുന്ന രീതിയിൽ പെരുമാറുന്നത് അംഗീകരിക്കാനാവില്ല. ഈ വിഷയങ്ങൾ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും, സിഐടിയു നേതൃത്വവുമായി ചർച്ചയ്ക്ക് തയ്യാറാകാത്ത സർക്കാർ നിലപാട് ഖേദകരമാണെന്ന് വി ശിവൻകുട്ടി പറഞ്ഞു.

News Desk

Recent Posts

ശനിയാഴ്ചത്തെ പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി; കേന്ദ്ര സർക്കാരിന്റെ ഇടപെടലിൽ തീരുമാനം

ന്യൂഡൽഹി: ഡൽഹിയിൽ ശനിയാഴ്ച നടത്താനിരുന്ന പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി (CJP). സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അനുകൂല ഇടപെടലുകളും, ജീവനൊടുക്കിയവരുടെ കുടുംബങ്ങൾക്ക്…

10 hours ago

കേരള സർവകലാശാലയിൽ വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ലാത്തിച്ചാർജ്; ഗുരുതര ആരോപണവുമായി എസ്‌എഫ്‌ഐ

വിദ്യാർത്ഥിനികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്; മുന്നറിയിപ്പില്ലാതെയാണ് പൊലീസ് നടപടിയെന്ന് എസ്‌എഫ്‌ഐ. തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്തേക്ക് എസ്‌എഫ്‌ഐ നേതൃത്വത്തിൽ…

11 hours ago

സംസ്‌കൃത സർവകലാശാലയിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്; സെപ്റ്റംബർ 7ന് വാക്ക്-ഇൻ ഇന്റർവ്യൂ

കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശിക കാമ്പസിലെ ആയുർവേദ പഠന വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ തസ്തികയിൽ ഒഴിവ്. വനിതകൾക്കായി…

11 hours ago

സർക്കാർ സ്ഥാപനത്തിൽ പുതിയ അവസരം; സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററുകളിൽ നിന്നും സൈക്കോ സോഷ്യൽ ഗ്രാന്റ് ഇൻ എയ്ഡ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അർഹരായ…

11 hours ago

പിത്താശയക്കല്ലിന് സൗജന്യ ചികിത്സ; തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ ഗവേഷണാടിസ്ഥാനത്തിൽ ചികിത്സ

തിരുവനന്തപുരം: പിത്താശയക്കല്ല് രോഗികൾക്ക് തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ സൗജന്യ ചികിത്സ ലഭ്യമാക്കുന്നു. 20 വയസിനും 60 വയസിനും…

11 hours ago

പഞ്ചാബ് നാഷണൽ ബാങ്കിൽ ‘മണി ഹെയ്സ്റ്റ്’ മോഡൽ കൊള്ള; ₹7.40 കോടിയുടെ യഥാർഥ നോട്ടുകൾ മാറ്റി കള്ളനോട്ടുകൾ വച്ചു

ലഖ്നൗ: ഉത്തർപ്രദേശിലെ സഹാറൻപൂരിലുള്ള പഞ്ചാബ് നാഷണൽ ബാങ്കിന്റെ (PNB) ശാഖയിലെ കറൻസി ചെസ്റ്റിൽ നിന്ന് കോടികളുടെ യഥാർഥ നോട്ടുകൾ മാറ്റി…

11 hours ago