ഓപ്പറേഷൻ തൂഫാൻ ദൗത്യത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് വെള്ളാപ്പള്ളി നടേശൻ
കേരള സമൂഹത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യവും നന്മയുമാണ് ഈ ദൗത്യമെന്ന് എസ്‌എൻഡിപി യോഗത്തിന്റെ മുഖപത്രമായ ‘യോഗനാദ’ത്തിന്റെ എഡിറ്റോറിയലില്‍ അദ്ദേഹം കുറിച്ചു.
ലഹരി വിരുദ്ധ നീക്കത്തിന് ശക്തമായ നടപടിയെടുത്ത സർക്കാരിനെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും അഭിനന്ദിച്ച വെള്ളാപ്പള്ളി, എന്നാല്‍ ഈ നടപടി വെറുമൊരു ‘പുത്തനച്ചി പുരപ്പുറം തൂക്കുന്നത് പോലെ’ താല്‍ക്കാലികമാകരുതെന്നും കൃത്യമായ തുടർച്ച വേണമെന്നും ഓർമ്മിപ്പിച്ചു. വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് സാമ്പത്തിക ലാഭം കൊയ്യുന്ന ലഹരി മാഫിയക്ക് പിന്നില്‍ അന്താരാഷ്ട്ര ബന്ധങ്ങളുള്ള വലിയ സംഘങ്ങളുണ്ടെന്നും, ഇതിന് അധോലോകവും വർഗ്ഗീയ ശക്തികളും പിന്തുണ നല്‍കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
പണ്ട് കഠിനാധ്വാനികളായ ജനങ്ങള്‍ വസിച്ചിരുന്ന പഞ്ചാബ് ലഹരിയുടെ തലസ്ഥാനമായി മാറിയ ചരിത്രം ചൂണ്ടിക്കാണിച്ച വെള്ളാപ്പള്ളി, കേരളവും ആ ഒരു അവസ്ഥയിലേക്ക് പോകുകയാണോ എന്ന ആശങ്കയും പങ്കുവെച്ചു. ലഹരി എന്ന അതീവ ഗുരുതരമായ ഭീഷണിക്കെതിരെ രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്ന് സമൂഹം ഒന്നാകെ അണിനിരക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഹ്വാനം. സർക്കാർ നല്ലത് ചെയ്താല്‍ നല്ലതെന്ന് പറയാനും തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനും ജനങ്ങള്‍ തയ്യാറാകണമെന്നും, എസ്‌എൻഡിപി യോഗം പ്രവർത്തകർ സജീവമായി ഈ ലഹരിവിരുദ്ധ ദൗത്യത്തിനൊപ്പം പങ്കാളികളാകണമെന്നും വെള്ളാപ്പള്ളി നടേശൻ എഡിറ്റോറിയലിലൂടെ വ്യക്തമാക്കി.
ന്യൂഡൽഹി: ഡൽഹിയിൽ ശനിയാഴ്ച നടത്താനിരുന്ന പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി (CJP). സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അനുകൂല ഇടപെടലുകളും, ജീവനൊടുക്കിയവരുടെ കുടുംബങ്ങൾക്ക്…
വിദ്യാർത്ഥിനികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്; മുന്നറിയിപ്പില്ലാതെയാണ് പൊലീസ് നടപടിയെന്ന് എസ്‌എഫ്‌ഐ. തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്തേക്ക് എസ്‌എഫ്‌ഐ നേതൃത്വത്തിൽ…
കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശിക കാമ്പസിലെ ആയുർവേദ പഠന വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ തസ്തികയിൽ ഒഴിവ്. വനിതകൾക്കായി…
തിരുവനന്തപുരം: സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററുകളിൽ നിന്നും സൈക്കോ സോഷ്യൽ ഗ്രാന്റ് ഇൻ എയ്ഡ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അർഹരായ…
തിരുവനന്തപുരം: പിത്താശയക്കല്ല് രോഗികൾക്ക് തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ സൗജന്യ ചികിത്സ ലഭ്യമാക്കുന്നു. 20 വയസിനും 60 വയസിനും…
ലഖ്നൗ: ഉത്തർപ്രദേശിലെ സഹാറൻപൂരിലുള്ള പഞ്ചാബ് നാഷണൽ ബാങ്കിന്റെ (PNB) ശാഖയിലെ കറൻസി ചെസ്റ്റിൽ നിന്ന് കോടികളുടെ യഥാർഥ നോട്ടുകൾ മാറ്റി…