Categories: ACCIDENTKERALANEWS

മൊബൈല്‍ ഫോണ്‍ തോട്ടില്‍ വീണു. ഫോണെടുക്കാനുള്ള ശ്രമത്തിനിടെ ഒഴുക്കില്‍പ്പെട്ട് 19-കാരനായ കോളേജ് വിദ്യാർത്ഥി മുങ്ങിമരിച്ചു

പരിയാരം കൂർക്കമറ്റം ചേലേക്കാടൻ വീട്ടില്‍ പരേതനായ ഷിൻഞ്ചുവിന്റെ മകൻ ഷെറിൻ (19) ആണ് ചാലക്കുടിക്ക് സമീപം മരണപ്പെട്ടത്. വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെ പരിയാരം ഗ്രാമപഞ്ചായത്തിലെ കുറ്റിക്കാട് കപ്പതോടിന് കുറുകെ നിർമ്മിച്ചിട്ടുള്ള ചങ്കൻകുറ്റി തടയണയിലായിരുന്നു അപകടം.

തടയണയ്ക്ക് സമീപം സുഹൃത്തുമായി സംസാരിച്ചു നില്‍ക്കുന്നതിനിടെ അബദ്ധത്തില്‍ സുഹൃത്തിന്റെ മൊബൈല്‍ ഫോണ്‍ കപ്പതോടിലെ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. വിലകൂടിയ ഫോണ്‍ വെള്ളത്തില്‍ നഷ്ടപ്പെടുന്നത് കണ്ട് ഇത് എങ്ങനെയെങ്കിലും എടുത്തു നല്‍കാനായി ഷെറിൻ തോട്ടിലേക്ക് എടുത്തുചാടുകയായിരുന്നു. എന്നാല്‍ തടയണയ്ക്ക് സമീപത്തെ ആഴമേറിയ ചുഴിയിലും ശക്തമായ അടിനൊഴുക്കിലും പെട്ട യുവാവ് പെട്ടെന്ന് തന്നെ വെള്ളത്തില്‍ മുങ്ങിത്താഴാൻ തുടങ്ങി. ഷെറിൻ വെള്ളത്തില്‍ മുങ്ങി താഴുന്നത് കണ്ട് പരിഭ്രാന്തനായ സുഹൃത്ത് നിലവിളിച്ചതോടെ സമീപത്തുണ്ടായിരുന്ന നാട്ടുകാർ അതിവേഗം സ്ഥലത്തേക്ക് ഓടിയെത്തി. തുടർന്ന് നാട്ടുകാർ തോട്ടിലിറങ്ങി നടത്തിയ കഠിനശ്രമത്തിനൊടുവിലാണ് ഷെറിനെ വെള്ളത്തില്‍ നിന്ന് പുറത്തെടുത്തത്. ഉടൻ തന്നെ പ്രഥമശുശ്രൂഷ നല്‍കി ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ തന്നെ മരണം സംഭവിക്കുകയായിരുന്നു

News Desk

Recent Posts

ശ്രീ ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റിന്റെ 32-ാമത് സംഗീതോത്സവം സെപ്റ്റംബർ 2 മുതൽ

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത കർണാടക സംഗീതജ്ഞൻ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ 130-ാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി ശ്രീ ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റിന്റെ…

6 hours ago

കണ്ണൂർ ആസ്റ്റർ മിംസിന്റെ ‘ശ്രുതിസ്പർശം’; നിർധനർക്ക് സൗജന്യ ശ്രവണസഹായികൾ വിതരണം ചെയ്ത് മന്ത്രി രമേശ് ചെന്നിത്തല

കണ്ണൂർ: സാമ്പത്തിക പ്രതിസന്ധി മൂലം ചികിത്സ ലഭ്യമാകാതെ കേൾവി പരിമിതികൾ നേരിടുന്ന നിർധനർക്ക് ആശ്വാസമേകുന്നതിനായി കണ്ണൂർ ആസ്റ്റർ മിംസ് നടപ്പാക്കുന്ന…

6 hours ago

പാചകവാതക വിലയിൽ വർധന; 19 കിലോ വാണിജ്യ LPG സിലിണ്ടറിന് ₹9.50 കൂടി

ന്യൂഡൽഹി: 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ ₹9.50യുടെ വർധന. ഇതോടെ കൊച്ചിയിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില…

6 hours ago

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 01-09-2026

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം രണ്ടായിരത്തി ഇരുപത്താറ് സെപ്റ്റംബർ ഒന്നിലെ പൊതുവായ നക്ഷത്രഫലം അറിയാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം,…

10 hours ago

രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസ്സി

ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…

18 hours ago

രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം; തിരുവനന്തപുരത്ത് കോൺഗ്രസ് മാർച്ച്

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…

19 hours ago