സംസ്ഥാന ഭൂജലവകുപ്പ് പുതുതായി വാങ്ങിയ അത്യാധുനിക കുഴൽക്കിണർ നിർമാണ യൂണിറ്റിന്റെയും 16 വാഹനങ്ങളുടെയും ഫ്‌ളാഗ് ഓഫ് അമ്പലമുക്ക് ജലവിജ്ഞാനഭവനിൽ ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് നിർവഹിച്ചു.
പൊതുജനങ്ങളുടെ കുടിവെള്ള, കാർഷിക ആവശ്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരദേശ മേഖലകളിൽ കുറഞ്ഞ ചെലവിൽ കുഴൽക്കിണർ നിർമ്മിക്കാനുള്ള യൂണിറ്റ്, ഡ്രില്ലിംഗ് സാമഗ്രികൾ എത്തിക്കാനുള്ള 7 ട്രക്കുകൾ, ഫീൽഡ് പരിശോധനകൾ വേഗത്തിലാക്കാൻ 9 എൽ.എം.വി വാഹനങ്ങൾ എന്നിവയാണ് ഇപ്പോൾ സജ്ജമാക്കിയിട്ടുള്ളത്.
തീരദേശ മേഖലകൾക്കായി റോട്ടറി റിഗ്ഗ് യൂണിറ്റുകളും 10 എൽ.എം.വി വാഹനങ്ങളും വാങ്ങുന്നതിനുള്ള ആറ് കോടി രൂപയുടെ നിർദ്ദേശം സർക്കാരിന്റെ പരിഗണനയിലാണ്.
ചടങ്ങിൽ ഭൂജലവകുപ്പ് ഡയറക്ടർ റിനി റാണി.എസ്, സൂപ്രണ്ടിംഗ് എഞ്ചിനീയർ വിമൽരാജ് എന്നിവരും പങ്കെടുത്തു.
ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം രണ്ടായിരത്തി ഇരുപത്താറ് സെപ്റ്റംബർ ഒന്നിലെ പൊതുവായ നക്ഷത്രഫലം അറിയാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം,…
ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…
തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…
തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…
വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…