Categories: KERALANEWSTRIVANDRUM

പ്രിയദർശിനി സർവീസുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ: ശക്തമായ നിയമനടപടികളുമായി കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യുടെ പ്രിയദർശിനി സർവീസുകൾക്ക് നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങളും സർവീസ് തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്ന സാഹചര്യത്തിൽ, ഇത്തരം സംഭവങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും കെ.എസ്.ആർ.ടി.സി. അറിയിച്ചു.

2026 ജൂലൈ 23-ന് കൊട്ടാരക്കര ഡിപ്പോയിലെ RPA 44 (FP) ബസ് എറണാകുളത്ത് നിന്ന് രാവിലെ 11.00 മണിക്ക് തിരുവനന്തപുരം സർവീസ് നടത്തുന്നതിനിടെ വൈക്കത്തിന് സമീപം ചെമ്പ് അങ്ങാടിയിൽ കെ.എസ്.ആർ.ടി.സി. പ്രിയദർശിനി ബസിനെ തടഞ്ഞുനിർത്തി സ്വകാര്യ ബസിലെ ജീവനക്കാർ കെ.എസ്.ആർ.ടി.സി. ജീവനക്കാരോട് അസഭ്യം പറയുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ബസിന്റെ വലതുവശത്തെ ക്വാർട്ടർ ഗ്ലാസ് തകർക്കുകയും ചെയ്തു. വിവരം ഉടൻ വൈക്കം പോലീസിനെ അറിയിക്കുകയും പോലീസ് ഇടപെട്ട് ഇരുവാഹനങ്ങളും സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. കെ.എസ്.ആർ.ടി.സി. ഡ്രൈവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ PDPP ആക്ട് ഉൾപ്പെടെയുള്ള നിയമവ്യവസ്ഥകൾ പ്രകാരം വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇതിന് പിന്നാലെ, 2026 ജൂലൈ 24-ന് കൊല്ലം യൂണിറ്റിന്റെ കൊല്ലം–പത്തനംതിട്ട (LS Ordinary) സർവീസ് ഭരണിക്കാവിൽ രാവിലെ 9.00 മണിയോടെ ഓപ്പറേറ്റ് ചെയ്യുന്നതിനിടെ KL 61 E 7850 നമ്പർ ബൈക്കിലെത്തിയ രണ്ട് യുവാക്കൾ യാതൊരു പ്രകോപനവും കൂടാതെ കെ.എസ്.ആർ.ടി.സി. ഡ്രൈവറായ എസ്. രാജീവിനെ മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ ഡ്രൈവർ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുള്ളതും നിയമനടപടികൾ പുരോഗമിക്കുകയുമാണ്.

കെ.എസ്.ആർ.ടി.സി. ജീവനക്കാർക്കും പൊതുമുതലിനുമെതിരായ ആക്രമണങ്ങൾ അതീവ ഗൗരവത്തോടെയാണ് കെഎസ്ആർടിസി കാണുന്നത്. ഇത്തരം സംഭവങ്ങളിൽ കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് സംസ്ഥാന പോലീസ് വകുപ്പുമായി ഏകോപിതമായ നടപടികൾ സ്വീകരിച്ചുവരുകയാണ്. യാത്രക്കാരുടെ സുരക്ഷയും ജീവനക്കാരുടെ സുരക്ഷിതമായ തൊഴിൽ സാഹചര്യവും ഉറപ്പാക്കുന്നതിൽ കെ.എസ്.ആർ.ടി.സി. യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ല.

പൊതുഗതാഗത സേവനങ്ങളെ തടസ്സപ്പെടുത്തുകയോ പൊതുമുതൽ നശിപ്പിക്കുകയോ ജീവനക്കാരെ ആക്രമിക്കുകയോ ചെയ്യുന്നവർക്കെതിരെ നിലവിലുള്ള എല്ലാ നിയമങ്ങളും കർശനമായി പ്രയോഗിക്കുമെന്നും ഇത്തരം നടപടികൾ ആവർത്തിക്കുന്നവർക്കെതിരെ മാതൃകാപരമായ നിയമനടപടികൾ സ്വീകരിക്കുമെന്നും കെഎസ്ആർടിസി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ അറിയിച്ചു. പൊതുജനങ്ങളും യാത്രക്കാരും ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബന്ധപ്പെട്ട അധികാരികളെ അറിയിച്ച് സഹകരിക്കണമെന്നും കെഎസ്ആർടിസി അഭ്യർത്ഥിക്കുന്നു.

News Desk

Recent Posts

Most Played Online Casino Games

Most Played Online Casino Games Aries, but 888 is offering a 120% bonus to new…

2 days ago

Deposit 3 Get 150 Free Casino Uk

Deposit 3 Get 150 Free Casino Uk So for all these reasons, the house takes…

2 days ago

No Deposit Slots No Mobile Number

No Deposit Slots No Mobile Number In Australia, Booongo currently does not produce any such…

2 days ago

Best Instadebit Casino Loyalty Program Casino Uk

Best Instadebit Casino Loyalty Program Casino Uk A trio of the pair of 7s that…

2 days ago

Non Gamstop Casino Cashback Uk

Non Gamstop Casino Cashback Uk Any revenue generated by the potential sale of an app…

2 days ago

Native Uk Casinos In Montana

Native Uk Casinos In Montana It doesnt take a genius to figure out the direction…

2 days ago