ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം ഇരട്ടിയാകുന്നു. സ്പീച്ച് തെറാപ്പി, ഒക്യുപ്പേഷണൽ തെറാപ്പി, ബിഹേവിയറൽ തെറാപ്പി, സ്‌കൂൾ കാര്യങ്ങൾ… അങ്ങനെ നീളുന്ന ഈ യാത്രയിൽ പലപ്പോഴും മാതാപിതാക്കൾ സ്വന്തം ശാരീരിക-മാനസിക ആരോഗ്യത്തെ പൂർണ്ണമായും മറന്നുപോകുന്നു. ജൂലൈ 24 അന്താരാഷ്ട്ര സ്വയം പരിചരണ ദിനമായി (International Self-Care Day) ആചരിക്കപ്പെടുമ്പോൾ ഒരു കാര്യം പ്രത്യേകം ഓർക്കാം: നമ്മുടെ മനസ്സ് നിറഞ്ഞതും ശാന്തവുമായിരുന്നാൽ മാത്രമേ, കുട്ടിക്ക് ആവശ്യമായ പിന്തുണ പൂർണ്ണതയോടെ നൽകാൻ നിങ്ങൾക്ക് സാധിക്കൂ.
പ്രത്യേക ശ്രദ്ധയല്ല; സാധാരണത്വം (നോർമലൈസേഷൻ) ആണ് പ്രധാനം
നമ്മുക്ക് ചുറ്റും ഏറ്റവും കൂടുതൽ കാണുന്ന ഒരു കാര്യം, സമൂഹം അല്ലെങ്കിൽ കുടുംബം ഇത്തരം കുട്ടികൾക്ക് നൽകുന്ന ‘അമിത ശ്രദ്ധ’ അല്ലെങ്കിൽ ‘സഹതാപം’ ആണ്. പലപ്പോഴും ഇത് കുട്ടികളിലും മാതാപിതാക്കളിലും ഒരു വലിയ സമ്മർദ്ദം ഉണ്ടാക്കാറുണ്ട്.
ഇവിടെ നാം മനസ്സിലാക്കേണ്ടത്, സ്പെഷ്യലി ഏബിൾഡ് ആയ കുട്ടികൾക്ക് വേണ്ടത് അമിതമായ സഹതാപമോ പ്രത്യേക പരിഗണനയോ അല്ല; മറിച്ച് ‘സാധാരണത്വം’ അല്ലെങ്കിൽ അംഗീകാരം ആണ്.
• കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നു: മറ്റു കുട്ടികളെപ്പോലെ തന്നെ സാധാരണ രീതിയിൽ സംസാരിക്കുകയും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോൾ കുട്ടികളിൽ ഭയവും അരക്ഷിതാവസ്ഥയും മാറി ആത്മവിശ്വാസം വളരുന്നു.
• മാതാപിതാക്കളുടെ മാനസികഭാരം കുറയ്ക്കുന്നു: “ഞാൻ ഒരു പ്രത്യേക സാഹചര്യം നേരിടുന്നു” എന്ന തോന്നലിനേക്കാൾ “മറ്റു മാതാപിതാക്കളെപ്പോലെ ഞാനും എന്റെ കുട്ടിയെ വളർത്തുന്നു” എന്ന രീതിയിൽ ചിന്തിക്കുന്നത് മാതാപിതാക്കളുടെ മനസ്സിന് വലിയൊരാശ്വാസം നൽകും.
• സാമൂഹിക സമ്പർക്കം എളുപ്പമാക്കുന്നു: കുട്ടികളെ പൊതുവിടങ്ങളിലേക്കും കുടുംബ ചടങ്ങുകളിലേക്കും ഭയമില്ലാതെ കൂട്ടികൊണ്ടുപോകാനും സാധാരണ ജീവിതത്തിന്റെ ഭാഗമാക്കാനും ഇത് സഹായിക്കുന്നു.
മാതാപിതാക്കൾക്കായി ചില സ്വയം പരിചരണ വഴികൾ
അതേപോലെ തന്നെ പ്രധാനമാണ് മാതാപിതാക്കളുടെ മാനസികാരോഗ്യം നന്നായി നിലനിർത്തേണ്ടതും
കുട്ടികളുടെ വികസനത്തിനൊപ്പം തന്നെ വലിയ പ്രാധാന്യം നൽകേണ്ട ഒന്നാണ് മാതാപിതാക്കളുടെ മാനസികാരോഗ്യവും. നിങ്ങളുടെ കുട്ടിയുടെ വളർച്ചയിൽ തടസ്സങ്ങളുണ്ടാകുമ്പോൾ ഭയപ്പെടാതെ, ശാസ്ത്രീയമായ പിന്തുണയോടെയും സ്വയം പരിചരണത്തോടെയും മുന്നോട്ട് പോവുക. ഓർക്കുക, നിങ്ങളുടെ സന്തോഷമാണ് നിങ്ങളുടെ കുട്ടിയുടെ ഏറ്റവും വലിയ ഊർജ്ജം.
തയ്യാറാക്കിയത്: ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി, കൊച്ചി പ്രയത്ന ചൈൽഡ് ഡെവലപ്മെന്റ് സെന്ററിന്റെ സ്ഥാപകൻ.
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…
തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…
തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…
വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…
സർക്കാർ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ വനം വന്യജീവി വകുപ്പ് ഒന്നാമത്; ദൃശ്യ കലാരൂപത്തിൽ അഗസ്ത്യ സിദ്ധ മർമ്മ കളരി സംഘത്തിന് ഒന്നാം…